ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇന്ന്

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇന്ന്

കേരള ലോട്ടറി വകുപ്പിൻറെ ഫിഫ്റ്റി ഫിഫ്റ്റി FF 68 ലോട്ടറി ഫലം ഇന്നറിയാം. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക് 50 രൂപയാണ് വില. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com / എന്നിവയിലൂടെ ഫലം ലഭ്യമാകും.

ലോട്ടറി സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ടെന്നത് നിർണായകമാണ്.

ആറ്റിങ്ങൽ ബി ആർ സി ചലച്ചിത്രോത്സവ വേദിയാകുന്നു

ആറ്റിങ്ങൽ ബി ആർ സി ചലച്ചിത്രോത്സവ വേദിയാകുന്നു

ആറ്റിങ്ങൽ: വിദ്യാഭ്യാസ ഉപജില്ലയിലെ ഗവൺമെന്റ്,എയ്ഡഡ് സ്കൂളുകളിലെ ഫിലിം ക്ലബ്ബുകളുടെ രൂപീകരണം പൂർത്തിയായി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതല ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചു. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. അഭിനയകല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും സ്കൂൾ പഠനകാലത്ത് തന്നെ കുട്ടികളെ പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.

ആറ്റിങ്ങൽ ബി ആർ സി യിൽ വെച്ച് നടക്കുന്ന ബ്ലോക്ക് തല ചലച്ചിത്രോത്സവത്തിൻ്റെ ഉത്ഘാടനം 2023 ഒക്ടോബർ 13 വെള്ളിയാഴ്ച ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഒ. എസ്. അംബിക നിർവഹിക്കും. പ്രശസ്ത സിനിമാ സംവിധായകനും, സ്വതന്ത്ര സിനിമ പ്രവർത്തകനുമായ ഡോക്ടർ അഭിലാഷ് ബാബു,ഫിലിം എഡിറ്റർ, ക്യുറേറ്റർ എന്നീ നിലയിൽ പ്രശസ്തനായ ശ്രീ ഹരി ഗീത സദാശിവൻ എന്നിവർ നയിക്കുന്ന ഓപ്പൺ ഫോറം ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടക്കും

ഭാഷാ പഠനത്തിന്റെ ഭാഗമായി വിവിധ ക്ലാസുകളിലായി ചലച്ചിത്ര പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക ഉന്നതിയിലേക്ക് വ്യക്തികളെ എളുപ്പത്തിന് നയിക്കാൻ സഹായിക്കുന്ന മാധ്യമം എന്ന നിലയിലാണ് നമ്മുടെ വിദ്യാഭ്യാസ പദ്ധതിയിൽ സിനിമാ പഠനം വിഷയമാക്കിയിട്ടുള്ളത്. വിമർശനാത്മകമായി സിനിമയെ സമീപിക്കാനും സിനിമ സംവാദം,തിരക്കഥാ രചന, സംവിധാനം വിവിധ സാങ്കേതിക വശങ്ങൾ തുടങ്ങിയവ പരിചയപ്പെടാനുള്ള അവസരം കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നു. ആറ്റിങ്ങൽ ബിആർസിയുടെ പരിധിയിൽ വരുന്ന വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത എഴുപതോളം കുട്ടികൾ ചലച്ചിത്രമേളയിൽ പങ്കെടുക്കും.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തി. പാലക്കാട് പൊൽപ്പുള്ളി വേർകോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് യുവാവ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ദിവസങ്ങൾക്കു മുൻപു സുഹൃത്ത് വാങ്ങിയ മൊബൈൽ ഫോൺ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു. പനിയായി മുറിയിൽ കിടക്കുകയായിരുന്നു ഷാജു. മകൻ ഫോൺ ചാർജ് ചെയ്യാൻ മുറിയിലെത്തിയ ശബ്ദം കേട്ട് ഉണർന്ന ഷാജു മകനു പിന്നാലെ മുറിയിൽ നിന്ന് പുറത്തേക്ക് പോയി.

അൽപസമയത്തിനു ശേഷം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതിൽ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടർന്നതു കണ്ടത്. ഇലക്ട്രിഷ്യനായ ഷാജു ഉടൻതന്നെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു. തുടർന്നു മോട്ടർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫോൺ കിടക്കയിലേക്കു വീണതോടെയാണു തീപടർന്നത്. കിടക്ക, കട്ടിൽ, ഹോം തിയറ്റർ, അലമാര, ടിവി തുടങ്ങിയവയെല്ലാം കത്തി നശിച്ചു.

കേരളത്തെ നടുക്കിയ നരബലിക്ക് ഒരാണ്ട്: കാടുകയറി ഇലന്തൂരിലെ വീട്, കാണാനെത്തുന്നത് നിരവധിപേർ

കേരളത്തെ നടുക്കിയ നരബലിക്ക് ഒരാണ്ട്: കാടുകയറി ഇലന്തൂരിലെ വീട്, കാണാനെത്തുന്നത് നിരവധിപേർ

പത്തനംതിട്ട: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച നരബലി പുറംലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വർഷം. പത്തനംതിട്ട ഇലന്തൂരിൽ വച്ചായിരുന്നു ക്രൂരകൊലപാതകം. മുഹമ്മദ് ഷാഫി എന്ന കൊടും കുറ്റവാളിയുടെ മോഹനവാ​ഗ്ദാനത്തിൽ വീണ് ഭ​ഗവത് സിങ്ങും ഭാര്യ ലൈലയും രണ്ട് സ്ത്രീകളെയാണ് കൊലനടത്തിയത്. ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്നു നരബലിക്ക് ഇരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും 2022 ഒക്ടോബർ 11നായിരുന്നു.

സാമ്പത്തിക അഭിവൃദ്ധിനേടാൻ നരബലി നടത്തിയാൽ മതിയെന്ന് ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട ഭ​ഗവൽസിങ്ങിനെയും ലൈലയും വിശ്വസിപ്പിച്ചത് മുഹമ്മദ് ഷാഫിയാണ്. ക്രൂരതയിലൂടെ ആനന്ദം കണ്ടെത്താനും മറ്റുള്ളവരുടെ അന്ധവിശ്വാസം മുതലെടുത്ത് പണം സമ്പാദിക്കാനുമുള്ള ഷാഫിയുടെ താൽപ്പര്യമാണ് കൊലയ്ക്ക് കാരണമായത് എന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.

ലോട്ടറി വിൽപനക്കാരായ കാലടി സ്വദേശി റോസ്‌ലി(49), തമിഴ്നാട് സ്വദേശി പത്മം(52) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ഇരട്ട നരബലിയിൽ ആദ്യ കൊലപാതകമായിരുന്നു റോസ്‍ലിയുടെത്. രണ്ടാമത്തെത് തമിഴ് സ്ത്രീയായ പത്മയുടെതാണ്. ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമത്തെ കൊല നടത്തിയത്. സ്ത്രീകളെ കൈകാലുകൾ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്. കഷ്ണങ്ങളാക്കി പറമ്പിൽ കുഴിച്ചുമൂടുകയും ചെയ്തു. കൂടാതെ ഇവരുടെ മാംസവും പ്രതികൾ ഭക്ഷിച്ചു.

പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ച് പുറംലോകം അറിയാനിടയാക്കിയത്. കാണാതായ പത്മത്തെത്തേടിയുള്ള അന്വേഷണത്തിൽ പത്മം കയറിയ വാഹനം കണ്ടെത്താനുള്ള ശ്രമമാണു കൊച്ചി കടവന്ത്ര പൊലീസിനെ ഇലന്തൂരിലെത്തിച്ചത്. ഭഗവൽസിങ്ങിന്റെ തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ഈ വാഹനം പതിഞ്ഞിരുന്നു.

നിലവിൽ മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങും ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ലൈല കാക്കനാട്ടെ ജയിലിലും. കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല. കൊലപാതകം ബലാത്സം​ഗം, ​ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മോഷണം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നരബലി നടന്ന ഇലന്തൂരിലെ വീട് കാണാൻ നിരവധി പേരാണ് എത്തുന്നത്.

96ാം വയസിൽ പരീക്ഷയിൽ ഒന്നാം റാങ്ക്; കാർത്ത്യായനിയമ്മ അന്തരിച്ചു

96ാം വയസിൽ പരീക്ഷയിൽ ഒന്നാം റാങ്ക്; കാർത്ത്യായനിയമ്മ അന്തരിച്ചു

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാർത്ത്യായനിയമ്മ അന്തരിച്ചു. 101 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായിരുന്നു. 2017-ലെ അക്ഷര ലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കോടെ പാസായതാണ് കാർത്ത്യായനിയമ്മയെ പ്രശസ്തയാക്കിയത്.

ചേപ്പാട് മുട്ടം സ്വദേശിയായ കാർത്ത്യായനിയമ്മ 96-ാം വയസ്സിൽ അക്ഷരം പഠിച്ചുതുടങ്ങുന്നത്. ആദ്യ പരീക്ഷയിൽത്തന്നെ നാല്പതിനായിരത്തോളംപേരെ പിന്തള്ളി 98 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് നേടി. അക്ഷരം പഠിച്ചതിനു പിന്നാലെ കംപ്യൂട്ടർ പഠിക്കാനും കൊതിയുണ്ടെന്ന് അഭിമുഖത്തിൽ പറഞ്ഞതിനു പിന്നാലെ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഇടപെട്ട് ലാപ്ടോപ് സമ്മാനിച്ചിരുന്നു.

കാർത്ത്യായനിയമ്മയെ തേടി 2018-ലെ നാരീശക്തി പുരസ്കാരവും എത്തി. ‌‌പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കാർത്ത്യയനിയമ്മ താരമായി. സാക്ഷരതാമിഷന്റെ ഏഴാംക്ലാസ് തുല്യതാപരീക്ഷ എഴുതാൻ പഠിക്കുമ്പോഴാണ് പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായത്. ഏഴാം ക്ലാസിനുശേഷം പത്താംതരം തുല്യത എഴുതി ജയിക്കണമെന്ന ആ​ഗ്രഹം ബാക്കിയാക്കിയാണ് കാർത്ത്യായനിയമ്മ വിടപറഞ്ഞത്.

മ​യ​ക്കു​മ​രു​ന്നു​മാ​യി 4 യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

മ​യ​ക്കു​മ​രു​ന്നു​മാ​യി 4 യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ രാ​ത്രി​യി​ല്‍ എ​ക്സൈ​സ് എ​ന്‍ഫോ​സ്മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റി
ന​ര്‍കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡി​ന്‍റെ വ​ന്‍ ല​ഹ​രി​വേ​ട്ട. തി​ങ്ക​ളാ​ഴ്ച രാ​ത്രി 7 മു​ത​ല്‍ പു​ല​ർ​ച്ചെ 2 വ​രെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 250 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി 4 യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി. സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബി.​എ​ല്‍.​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ങ്ങോ​ട് മ​ക​യി​രം വീ​ട്ടി​ല്‍ ശ്രീ​ജി​ത്ത് (31), വേ​റ്റി​ക്കോ​ണം അ​മ്പാ​ടി​ഹൗ​സി​ല്‍ രാ​ഹു​ല്‍ (29), പ്രാ​വ​ച്ച​മ്പ​ലം ഔ​ഷ​ധി ഭ​വ​നി​ല്‍ വി​ഷ്ണു (29), പെ​രി​ങ്ങ​മ​ല നെ​ല്ലി​വി​ള പു​ന്ന​വി​ള വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ആ​ദി​ൽ (28)
എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

ശാ​സ്ത​മം​ഗ​ല​ത്തെ ഐ​സ്ക്രീം പാ​ര്‍ല​റി​ൽ നി​ന്നാ​ണ് ശ്രീ​ജി​ത്തും രാ​ഹു​ലും പി​ടി​യി​ലാ​കു​ന്ന​ത്. വ​ന്‍ തോ​തി​ല്‍ എം​എ​ഡി​എം​എ കൈ​വ​ശം വെ​ച്ചു വി​ല്‍പ്പ​ന ന​ട​ത്തി​യ​തി​നു ശ്രീ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍ ക​ഴി​ഞ്ഞ​മാ​സം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. പ്രാ​വ​ച്ച​മ്പ​ലം ഭാ​ഗ​ത്തു​നി​ന്നാ​ണ് വി​ഷ്ണു​വി​നെ 15.43 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​കു​ന്ന​ത്. ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ര​ണ്ട് ബൈ​ക്കു​ക​ളും ഒ​രു സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ബം​ഗ​ളു​രു​വി​ൽ നി​ന്നും വ​ന്‍തോ​തി​ല്‍ വാ​ങ്ങി​കൊ​ണ്ടു​വ​രു​ന്ന എം​എ​ഡി​എം​എ വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന യു​വാ​ക്ക​ളാ​ണി​പ്പോ​ള്‍ പി​ടി​യി​ലാ​യ​തെ​ന്ന് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് എ​ക്സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബി.​എ​ല്‍.​ഷി​ബു പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ മ​യ​ക്കു​മ​രു​ന്ന് ശൃം​ഗ​ല​യി​ലെ പ്ര​ധാ​നി​ക​ളാ​ണ് ഇ​വ​ര്‍. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​ത​മാ​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ ആ​ര്‍. ര​തീ​ഷ്, പ്രി​വെ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സ​ന്തോ​ഷ്കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ സു​രേ​ഷ്ബാ​ബു, പ്രേ​ബോ​ധ്, അ​ക്ഷ​യ് സു​രേ​ഷ്, ന​ന്ദ​കു​മാ​ര്‍, ആ​രോ​മ​ല്‍രാ​ജ​ന്‍, കൃ​ഷ്ണ​പ്ര​സാ​ദ്, വ​ര്‍ അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ ‌അ​ന്വേ​ഷ​​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.