by Midhun HP News | Oct 10, 2023 | Latest News, കേരളം
തിരുവനന്തപുരം: നഗരത്തില്‍ രാത്രിയില്‍ എക്സൈസ് എന്‍ഫോസ്മെന്റ് ആന്റ് ആന്റി
നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെ വന്‍ ലഹരിവേട്ട. തിങ്കളാഴ്ച രാത്രി 7 മുതല്‍ പുലർച്ചെ 2 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിൽ 250 ഗ്രാം എംഡിഎംഎയുമായി 4 യുവാക്കൾ അറസ്റ്റിലായി. സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍.ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പാങ്ങോട് മകയിരം വീട്ടില്‍ ശ്രീജിത്ത് (31), വേറ്റിക്കോണം അമ്പാടിഹൗസില് രാഹുല്‍ (29), പ്രാവച്ചമ്പലം ഔഷധി ഭവനില്‍ വിഷ്ണു (29), പെരിങ്ങമല നെല്ലിവിള പുന്നവിള വീട്ടില്‍ മുഹമ്മദ് ആദിൽ (28)
എന്നിവർ പിടിയിലായത്.
ശാസ്തമംഗലത്തെ ഐസ്ക്രീം പാര്‍ലറിൽ നിന്നാണ് ശ്രീജിത്തും രാഹുലും പിടിയിലാകുന്നത്. വന്‍ തോതില്‍ എംഎഡിഎംഎ കൈവശം വെച്ചു വില്‍പ്പന നടത്തിയതിനു ശ്രീജിത്തിന്റെ സഹോദരന് കഴിഞ്ഞമാസം എക്സൈസിന്റെ പിടിയിലായിരുന്നു. പ്രാവച്ചമ്പലം ഭാഗത്തുനിന്നാണ് വിഷ്ണുവിനെ 15.43 ഗ്രാം മയക്കുമരുന്നുമായി പിടിയിലാകുന്നത്. കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളുരുവിൽ നിന്നും വന്‍തോതില്‍ വാങ്ങികൊണ്ടുവരുന്ന എംഎഡിഎംഎ വ്യവസായിക അടിസ്ഥാനത്തില്‍ കച്ചവടം നടത്തിവന്നിരുന്ന യുവാക്കളാണിപ്പോള്‍ പിടിയിലായതെന്ന് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍.ഷിബു പറഞ്ഞു.

നഗരത്തിലെ മയക്കുമരുന്ന് ശൃംഗലയിലെ പ്രധാനികളാണ് ഇവര്‍. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തതമാക്കുവാന് തീരുമാനിച്ചിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. രതീഷ്, പ്രിവെന്റീവ് ഓഫീസര്‍ സന്തോഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ്ബാബു, പ്രേബോധ്, അക്ഷയ് സുരേഷ്, നന്ദകുമാര്‍, ആരോമല്‍രാജന്‍, കൃഷ്ണപ്രസാദ്, വര് അനില്‍കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
by Midhun HP News | Oct 10, 2023 | Latest News, കേരളം
മദ്രസയിൽ പഠിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചുവന്നിരുന്ന മദ്രസാ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. നിലമേൽ വാഴോടു മയിൽക്കുന്ന് ഷമീർ മൻസിൽ അമീർ താഹ എന്ന് വിളിക്കുന്ന അമീർ
(25) ആണ് അറസ്റ്റിൽ ആയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

by Midhun HP News | Oct 10, 2023 | Latest News, കേരളം
തിരുവനന്തപുരം: ഔട്ടർ റിംഗ് റോഡിന് ഭൂമി വിട്ടുകൊടുത്തവർ സമരത്തിൽ. നാവായിക്കുളം വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിന് ഭൂമി നല്‍കിയവരാണ് പ്രതിസന്ധിയിലായത്. തിരുവനന്തപുരം വള്ളപ്പിലെ ദേശീയ പാത അതോറിറ്റിയുടെ താൽക്കാലിക ഓഫീസ് ജനകീയ സമിതി ഉപരോധിച്ചു.
സ്വപ്നപദ്ധതിക്ക് ഭൂമി വിട്ടുകൊടുത്തവർ പെരുവഴിയിലായിരിക്കുകയാണ്. കിടപ്പാടത്തിനായും മക്കളുടെ കല്യാണം നടത്താനും അധികാരികള്‍ക്ക് മുന്നില്‍ കയറി ഇറങ്ങുകയാണ് ഇവർ ഇപ്പോൾ. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി വീടുവിട്ടിറങ്ങിയവരും, താമസിക്കാൻ മറ്റൊരിടത്ത് അഡ്വാൻസ് നൽകി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ പട്ടയം ഉൾപ്പെടെയുള്ള രേഖകൾ കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്നാണ് ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചത്. ജനവാസകേന്ദ്രത്തിനകത്തും പുറത്തുമായി 348 ഹെക്ടർ ഭൂമിയാണ് റിംഗ് റോഡിനായി വേണ്ടത്. കഴിഞ്ഞ ഒക്ടോബറിൽ വിജ്ഞാപനം ചെയ്ത പദ്ധതിയുടെ കരാറും എങ്ങുമെത്തിയില്ല. നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കമാണ് കാലതാമസത്തിന് പിന്നിൽ.
by Midhun HP News | Oct 10, 2023 | Latest News, കേരളം
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍, ബന്ദികളാക്കിയിരിക്കുന്ന 130 ഇസ്രയേലുകാരെ കൊലപ്പെടുത്തുമെന്ന് പലസ്തീനിലെ സായുധ സംഘടന അല്‍ ഖുദ് ബ്രിഗേഡിന്റെ ഭീഷണി. പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ സായുധ സംഘടനയാണ് അല്‍ ഖുദ് ബ്രിഗേഡ്. ഹമാസ് കഴിഞ്ഞാല്‍, ഗാസ മേഖലയില്‍ ഏറ്റവും ശക്തമായ സംഘടനയാണ് ഇത്.
‘സയണിസ്റ്റ് ശത്രുക്കള്‍ക്ക് ഞങ്ങളുടെ കസ്റ്റഡിയിലുള്ള ബന്ദികളായ സൈനികരെയും സിവിലിന്‍മാരേയും കുറിച്ച് ആശങ്കയുണ്ടെങ്കില്‍, സേഫ് ഹൗസുകള്‍ ലക്ഷ്യമുിട്ടുള്ള ആക്രമണങ്ങളും സാധാരണക്കാരെ കൊല്ലുന്നതും അവസാനിപ്പിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ സൈനികരുടെയും തടവുകാരുടെയും വിധി നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോണ്‍ അരാദിന് സംഭവിച്ചതു പോലെയായിരിക്കും’-അല്‍ ഖുദ് ബ്രിഗേഡ് നേതാവ് അബു ഹംസ ടെലഗ്രാം ചാനലിലൂടെ പറഞ്ഞു. 130 ഇസ്രയേലികള്‍ തങ്ങളുടെ തടവിലാണ് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഇസ്രയേല്‍ എയര്‍ ഫോഴ്‌സ് അംഗമായിരുന്ന റോണ്‍ അരാദ് 1986ലാണ് ലബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയുടെ കയ്യില്‍ അകപ്പെടുന്നത്. 22 വര്‍ഷത്തിന് ശേഷം 2008ലാണ് ഹിസ്ബുള്ള അരാദിനെ വധിച്ചതായി അറിയിച്ചത്.
by Midhun HP News | Oct 10, 2023 | Latest News, കേരളം
തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇസ്രയേലില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
ഏഴായിരത്തോളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആവശ്യപ്പെടുന്നു.
ഇസ്രായേലിൽ ഏതാണ്ട് 18000 ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. യുദ്ധം രൂക്ഷമാകുന്ന പക്ഷം ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടേക്കും. സ്ഥിതിഗതികൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

by Midhun HP News | Oct 10, 2023 | Latest News, കേരളം
സ്ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ വർധനവ് സംഭവിക്കാം. യു.എസിലും കാനഡയിലും തുടക്കത്തിലും ശേഷം ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ പുതിയ കൂട്ടിയ നിരക്കുകൾ കൊണ്ടുവരാൻ നെറ്റ്ഫ്ലിക്സ് ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്.
ഇന്ത്യയിലെ നിരക്കുകളെക്കുറിച്ച് പരമാർശിച്ചിട്ടില്ലെങ്കിലും ആഗോളതലത്തിൽ പദ്ധതി നടപ്പിലാക്കാനാണ് നെറ്റ്ഫ്ലിക്സിന്റെ തീരുമാനം. കഴിഞ്ഞ വർഷമാണ് അവസാനമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ചാർജുകൾ വർധിപ്പിച്ചത്. കൂടാതെ നെറ്റ്ഫ്ലിക്സിന്റെ പാസ്‌വേഡ് പങ്കുവെക്കലിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പാസ്‌വേഡ് പങ്കിടൽ നെറ്റ്ഫ്ലിക്സ് അവസാനിപ്പിച്ചതിന് ശേഷം പുതി വരിക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി.
2023-ന്റെ രണ്ടാം പാദത്തിൽ, നെറ്റ്ഫ്ലിക്സ് ഏകദേശം ആറ് ദശലക്ഷം പേയ്മെന്റ് സബ്സ്ക്രൈബർമാരെ ചേർത്തതായാണ് റിപ്പോർട്ടുകൾ. ഏകദേശം എട്ട് ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്.
Recent Comments