by Midhun HP News | Oct 4, 2023 | Latest News, കേരളം
തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം. കരാറിന്റെ നിയമവശങ്ങള്‍ പരിഗണിച്ചശേഷമാണ് തീരുമാനം. റെഗുലേറ്ററി കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെടും.
ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് മൂന്ന് കമ്പനികളില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് 480 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെഎസ്ഇബി ഏര്‍പ്പെട്ടിരുന്നു. ആ കരാര്‍ തുടരുന്നതിനിടെയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 450 മെഗാവാട്ടിന്റെ മൂന്ന് ദീര്‍ഘകാല കരാറുകള്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത്.ഇതേതുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായ സാഹചര്യത്തില്‍ കരാര്‍ പുനഃസ്ഥാപിക്കണമെന്ന് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇലക്ട്രിസിറ്റി ചട്ടത്തിലെ സെക്ഷന്‍ 108 പ്രകാരമാണ് റദ്ദാക്കിയ കരാറുകള്‍ പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് യൂണിറ്റിന് 6.88 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നാണ് ടെന്‍ഡറില്‍ പങ്കെടുത്ത അദാനി പവറും ഡിബി പവര്‍ ലിമിറ്റഡും അറിയിച്ചത്. മൂന്നു മാസത്തേക്ക് 350 മെഗാവാട്ട് വാങ്ങാനുള്ള മറ്റൊരു ടെന്‍ഡര്‍ തുറന്നപ്പോള്‍ യൂണിറ്റിന് 7 രൂപ 60 പൈസമുതല്‍ 9 രൂപ 36 പൈസയാണ് ടെന്‍ഡറില്‍ പങ്കെടുത്ത 12 കമ്പനികള്‍ ആവശ്യപ്പെട്ടത്. പിന്നീട് റിവേഴ്സ് ബിഡിങ്ങില്‍ ഇത് 7.60 രൂപയാക്കി.
by Midhun HP News | Oct 4, 2023 | Latest News, കേരളം
കൊല്ലം: 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ.കൊല്ലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലാണ് വീണ്ടും വിദേശമദ്യം കലശമായി സമർപ്പിച്ചത്. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്
ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകൾപെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാൽ എന്നും വ്യത്യസ്ഥമാണ്. നിരവധിയാളുകളാണ് ഇത് കാണാൻ ക്ഷേത്രത്തിലെത്തിയത്.
ദ്രാവിഡാചാരം ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രത്തിൽ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് വഴിപാടുകൾ.ഉദ്ദിഷ്ഠ കാര്യ ലബ്ദിയ്ക്കായി മലയപ്പുപ്പന് മുമ്പിൽ കള്ള് വഴിപാട് നടത്തുന്നത് ഏറെ ശ്രേഷ്ഠമായി കരുതപ്പെടുന്നു.
ഇതിൻ്റെ ഭാഗമായാണ് ഞായറാഴ്ച മലയപ്പുപ്പന് മുമ്പിൽ ഒരു ഭക്തൻ 101 കുപ്പി വിദേശമദ്യം കലശമായി സമർപ്പിച്ചത്. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻ്റുകളിലുള്ള മദ്യമാണ് ഭക്തൻ കാഴ്ച വച്ചത്. നിരവധിയാളുകളാണ് കലശ സമർപ്പണം കാണുവാനായി എത്തിയത്.ഭക്തനിൽ നിന്നും കാണിക്കയായി ഏറ്റെടുത്ത മദ്യം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യും.
by Midhun HP News | Oct 4, 2023 | Latest News, കേരളം
കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. തിരുവനന്തപുരം താലൂക്കിലെ കൊഞ്ചിറവിള യു. പി. എസ്, വെട്ടുകാട് എൽ. പി. എസ്, ഗവണ്മെന്റ് എം. എൻ. എൽ. പി. എസ് വെള്ളായണി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. നേരത്തെ ചിറയിൻകീഴ് താലൂക്കിലെ മാമം അംഗൻവാടിയിൽ ക്യാമ്പ് തുറന്നിരുന്നു. നാല് ക്യാമ്പുകളിലായി 80 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്.

by Midhun HP News | Oct 4, 2023 | Latest News, കേരളം
താത്കാലിക പടക്ക വില്‍പ്പന ലൈസന്‍സിനുള്ള അപേക്ഷ ഒക്ടോബര്‍ 10 വരെ. 2023ലെ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്കാലിക പടക്ക വില്‍പ്പന ലൈസന്‍സിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ പത്താം തീയതി വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

by Midhun HP News | Oct 4, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തെക്ക് പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന വടക്കന്‍ ഛത്തിസ്ഗഡിനും മുകളിലും ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

by Midhun HP News | Oct 4, 2023 | Latest News, കേരളം
തിരുവനന്തപുരം: കരുവന്നൂർ പ്രശ്‌ന പരിഹാരം സംബന്ധിച്ചും വൈദ്യുതി വാങ്ങൽ കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നതും ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗത്തിൽ പരിഗണിക്കും. റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ 4 വൈദ്യുതി വാങ്ങൽ കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നതാണ് മന്ത്രിസഭയ്‌ക്ക് മുന്നിലെ വിഷയം.
കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിക്കുന്ന കരാറുകൾ വീണ്ടും നടപ്പാക്കാൻ സർക്കാർ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ 108–ാം വകുപ്പ് അനുസരിച്ചു സംസ്ഥാന സർക്കാർ നയതീരുമാനം എടുത്തു കരാറുകൾ പുനരുജ്ജീവിപ്പിക്കുകയോ കമ്മിഷന്റെ തീരുമാനത്തിനെതിരെ കേന്ദ്ര അപ്‍ലറ്റ് ട്രൈബ്യൂണലിൽ വൈദ്യുതി ബോർഡ് നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാർ കൂടി കക്ഷി ചേരുകയോ കരാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയോ ചെയ്യണം.

Recent Comments