by Midhun HP News | Oct 4, 2023 | Latest News, കേരളം
തിരുവനന്തപുരം: ശക്തമായ മഴയുടെ സാഹചര്യത്തില്‍ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തില്‍ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.
മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുത്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കുക. ഇത് അപകടങ്ങള്‍ അറിയിക്കാന്‍ മാത്രമുള്ള എമര്‍ജന്‍സി നമ്പറാണെന്ന് ഓര്‍ക്കണമെന്നും കെഎസ്ഇബിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

by Midhun HP News | Oct 3, 2023 | Latest News, കേരളം
പിരപ്പമൺകാട് പാടശേഖര സൗഹൃദ സംഘവും പാടശേഖര കമ്മിറ്റിയും ഒപ്പം നാട്ടുകാരും കൂടെ ഒത്തു ചേർന്നു നടത്തിയ വയലിമ്പം എന്ന പരിപാടി ചിറയിൻകീഴ് എം എൽ എ വി ശശി അരളിച്ചെടി നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെട്ടിക്കപാലം മുതൽ ശ്രീഭൂതനാഥ ക്ഷേത്രവരെ 101 അരളിച്ചെടികളാണ് ഇനി ഇവിടെ വസന്തം വിരിയിക്കുന്നത്. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സാബു വി ആർ സ്വാഗതം ആശംസിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ നന്ദു രാജ്, വാർഡ് മെമ്പർമാരായ ഷൈനി, ബിജു, ഇടക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മോഹൻദാസ്, രാജീവ്, ശരുൺകുമാർ, ശിവപ്രസാദ്,എന്നിവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ജനറൽ കൺവീനർ സാബു. വി. ആർ സ്വാഗതവും അനിൽകുമാർ നന്ദി പ്രകാശിപ്പിച്ചു.

by Midhun HP News | Oct 3, 2023 | Latest News, കേരളം
സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും. വിദേശത്തു നിർമിക്കുന്ന മദ്യത്തിനും വൈനിനും ഒരേ നിരക്കിലായിരിക്കും ഇനി മാർജിൻ. നിലവിൽ വിദേശനിർമിത മദ്യത്തിന് വെയർഹൗസ് മാർജിൻ 5 ശതമാനവും വിദേശ വൈനിന് 2.5 ശതമാനവുമാണ്.
ഷോപ്പ് മാർജിൻ യഥാക്രമം 3 ശതമാനവും 5 ശതമാനവുമാണ്. രണ്ടിനത്തിലുമായി ഒറ്റയടിക്കു വൻ വർധന വരുന്നതോടെ വില കുത്തനെ ഉയരും. നിലവിൽ 1800 രൂപ മുതലാണു കേരളത്തിൽ വിദേശനിർമിത മദ്യം ലഭ്യമാകുന്നതെങ്കിൽ ഇനി 2500 രൂപയിൽ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല.

by Midhun HP News | Oct 3, 2023 | Latest News, കേരളം
ഗാന്ധിജയന്തി ദിനത്തിൽ അവനവഞ്ചേരി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
റോഡിൽ സ്ഥാപിച്ചിരുന്ന, യാത്രക്കാർക്ക് വായിക്കാൻ കഴിയാത്ത വിധം അഴുക്ക് നിറഞ്ഞ, സ്ഥല സൂചക ബോർഡുകൾ വൃത്തിയാക്കി. അവനവഞ്ചേരി ജംഗ്ഷന് സമീപമുള്ള ബോർഡുകളാണ് കേഡറ്റുകളുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്.
by Midhun HP News | Oct 3, 2023 | Latest News, കേരളം
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേസമയം, മറ്റ് ജില്ലകളിൽ പരീക്ഷകൾക്ക് മാറ്റമില്ല.

by Midhun HP News | Oct 3, 2023 | Latest News, കേരളം
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും.
തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04/10/2023ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കാനും കലക്ടർ നിർദേശിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് നാളെയും മറ്റന്നാളും നടത്താനിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിസേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേസമയം, മറ്റ് ജില്ലകളിൽ പരീക്ഷകൾക്ക് മാറ്റമില്ല.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറൻ ഝാർഖണ്ഡിനും അതിനോട് ചേർന്ന വടക്കൻ ഛത്തിസ്ഗഡിനും മുകളിൽ ന്യൂനമർദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നൽ എന്നിവ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recent Comments