ഗണേശ ചതുർഥി; കാസർകോട് ഇന്ന് പൊതു അവധി

ഗണേശ ചതുർഥി; കാസർകോട് ഇന്ന് പൊതു അവധി

കാസർകോട്: കാസർകോട് ജില്ലയിൽ ഇന്ന് പ്രാദേശിക അവധി. ഗണേശ ചതുർഥി പ്രമാണിച്ചാണ് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ – സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർഥി അഥവാ ഗണേശ ചതുർഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിലാണ് ഗണേശ ചതുർഥി. ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമാണ് ഗണപതി.

അരിക്കൊമ്പൻ ജനവാസ മേഖലയിൽ; തമി‍ഴ്നാട് വനം വകുപ്പ് മല കയറും

അരിക്കൊമ്പൻ ജനവാസ മേഖലയിൽ; തമി‍ഴ്നാട് വനം വകുപ്പ് മല കയറും

അരിക്കൊമ്പൻ ജനവാസ മേഖലയിൽ കടന്ന് വാഴകൃഷി നശിപ്പിച്ചു. അപ്പർ കോതയാറിൽ മേഖലയിൽ വിഹരിച്ചിരുന്ന അരിക്കൊമ്പൻ 15 കിലോമീറ്റർ മറികടന്നാണ് തെയിലതോട്ടം ഉൾപ്പെടുന്ന ജനവാസ മേഖലയിൽ എത്തിയത്.ആന ഇപ്പോൾ മാഞ്ചോല എസ്റ്റേറ്റിലെ ജനങ്ങൾ താമസിക്കുന്ന നാലു മുക്ക് ഉത്തു എസ്റ്റേറ്റ് മേഖലയിലാണ്. അരിക്കൊമ്പന്‍ എത്തിയത് തോട്ടം തൊഴിലാളികൾ ആശങ്കയിലായിട്ടുണ്ട്. കളയ്ക്കാട് മുണ്ടൻ തുറൈ വനം വകുപ്പ് ഡിഡിമാർ സ്ഥലത്ത് എത്തി. ചൊവ്വാ‍ഴ്ച രാവിലെ അരിക്കൊമ്പന്‍റെ അടുത്തെത്താന്‍ തമിഴ്നാട് വനം വകുപ്പ് സ്ക്വാഡ് മല കയറും.

നിപ പ്രതിരോധം; കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനം പാടില്ലെന്ന് നിർദേശം

നിപ പ്രതിരോധം; കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനം പാടില്ലെന്ന് നിർദേശം

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനം പാടില്ലെന്നാണ് നിർദേശം. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശം ശബരിമല തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കരുത്. പനി, ജലദോഷം, ശ്വാസകോശ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ യാത്ര ഒഴിവാക്കണം. മറ്റ് രോഗ ബാധിതര്‍ അനുബന്ധ ചികിത്സ രേഖകള്‍ കൈയില്‍ കരുതണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിൽ വ്യക്തമാക്കുന്നു.നിപയെ തുടർന്ന് കോഴിക്കോട് പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവ് വരുത്തിയിട്ടുണ്ട്. കടകമ്പോളങ്ങൾ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കാമെന്നും ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രവർത്തിക്കാമെന്നും ജില്ലാഭരണകൂടം അറിയിച്ചു. മറ്റുനിയന്ത്രണങ്ങൾ തുടരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ഇതുവരെ പരിശോധിച്ച എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. അതുകൊണ്ടാണ് കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവു വരുത്തിയത്.

വടകര താലൂക്കിലെ കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത്, ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ്‌ സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾക്കാണ് ഇളവ് വരുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

2000 പൊതു ഇടങ്ങളിൽ ഇനി സൗജന്യ വൈഫൈ; പദ്ധതിക്ക് ഭരണാനുമതി

2000 പൊതു ഇടങ്ങളിൽ ഇനി സൗജന്യ വൈഫൈ; പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി 2000 പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ ഒരുക്കുന്നു. ഐടി മിഷൻ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് 20 കോടിയുടെ ഭരണാനുമതി നൽകി.

നേരത്തെ ഈ പദ്ധതിയനുസരിച്ചു നിരവധി ബസ്‌ സ്റ്റാൻഡുകൾ, ജില്ലാ ഭരണ കേന്ദ്രങ്ങൾ, പഞ്ചായത്ത്‌ കേന്ദ്രങ്ങൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ലൈബ്രറികൾ, പ്രധാന സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ.

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും അവസാന ഫോട്ടോ; ഒത്തൂകൂടി എംപിമാര്‍

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും അവസാന ഫോട്ടോ; ഒത്തൂകൂടി എംപിമാര്‍

ഡല്‍ഹി:പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭാ അംഗങ്ങളും ലോക്‌സഭാ അംഗങ്ങളും ഫോട്ടോ സെഷനിനായി ഒത്തുകൂടി. മൂന്ന് ഘട്ടമായാണ് ഫോട്ടോ സെഷന്‍ നിശ്ചയിച്ചിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച്ഡി ദേവഗൗഡ എന്നിവര്‍ ആദ്യ നിരയില്‍ ഇരിക്കും. അതിനുശേഷം രാജ്യസഭാ അംഗങ്ങളുടെയും പിന്നീട് ലോക്‌സഭാ അംഗങ്ങളുടെയും ഫോട്ടോ എടുക്കും

തിരുവോണം ബംപർ: പോയാൽ 500, അടിച്ചാൽ 25 കോടി; ഇതുവരെ വിറ്റത് 71.5 ലക്ഷം ടിക്കറ്റുകൾ, സർവകാല റെക്കോർഡ്

തിരുവോണം ബംപർ: പോയാൽ 500, അടിച്ചാൽ 25 കോടി; ഇതുവരെ വിറ്റത് 71.5 ലക്ഷം ടിക്കറ്റുകൾ, സർവകാല റെക്കോർഡ്

തിരുവനന്തപുരം: നറുക്കെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ തിരുവോണം ബമ്പർ വിൽപ്പനയിൽ സർവകാല റെക്കോർഡ്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.

25 കോടിയുടെ ഒന്നാം സമ്മാനം. ഓരോ കോടി വീതം ഇരുപത് പേർക്കുള്ള രണ്ടാം സമ്മാനം.മോഹിപ്പിക്കുന്ന സമ്മാനങ്ങൾ തേടിയെത്തുന്ന ഭാഗ്യാന്വേഷകരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും വലിയ കണക്കിൽ. വിൽപ്പന അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ ലോട്ടറികടകളിൽ നീണ്ടനിരയാണുള്ളത്. 500 രൂപയുടെ ടിക്കറ്റ് ഒറ്റയ്ക്ക് എടുക്കുന്നവരും കൂട്ടത്തോടെ ഷെയർ ഇട്ട് എടുക്കുന്നവരും. ഇക്കുറി ആകെ അച്ചടിച്ചത് 80 ലക്ഷം ടിക്കറ്റുകൾ. വിൽപ്പന തുടങ്ങിയ ആദ്യം ദിനം മാത്രം വിറ്റത് നാലര ലക്ഷം. വിൽപ്പന തുടങ്ങിയ ജൂലൈ 27 മുതൽ ഇങ്ങോട്ട് ഓരോ ദിവസവും വിറ്റ ടിക്കറ്റുകളുെടെ എണ്ണം കൂടുകയായിരുന്നു. നറുക്കെടുപ്പിന് മുന്പ് മുഴുവൻ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് സർക്കാർ പ്രതീക്ഷ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഫലം കണ്ടു.