വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1

മോട്ടോര്‍ വാഹന വകുപ്പിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരളാ പി എസ് സി പുറത്തിറക്കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലാണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട കോഴ്സിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 1.

1. വകുപ്പ്‌: മോട്ടോര്‍ വാഹന വകുപ്പ്

2. ഉദ്യോഗപ്പേര്‌: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

3. ശമ്പളം : ₹ 45,600-95,600/- 4.

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

4. നിയമനരീതി : നേരിട്ടുള്ള നിയമനം

5. പ്രായപരിധി : 21-40.

6. യോഗ്യതകള്‍ : I) വിദ്യാഭ്യാസ യോഗ്യത:- A) എസ്.എസ്.എല്‍.സി-യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.

B) സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നോ അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിലോ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ലഭിച്ച ഡിപ്ലോമ (3 വര്‍ഷ കോഴ്സ്).

അല്ലെങ്കില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ മുകളില്‍ പറഞ്ഞിട്ടുള്ള വിജ്ഞാന ശാഖകളിലെ ഡിപ്ലോമയ്ക്ക് തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.

C) മോട്ടോര്‍ സൈക്കിള്‍, ഹെവി ഗൂഡ്സ് വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിന് അധികാരപ്പെടുത്തിയ സാധുവായ, നിലവിലുള്ള (current) ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 01.07.2026.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-05/noti-26-26.pdf

എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിടാൻ സർക്കാർ; വിജ്ഞാപനം ഉടൻ

എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിടാൻ സർക്കാർ; വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ.ക്ക് അന്വേഷിക്കാൻ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ്.സർക്കാരിന്റെ ഈ നിർണ്ണായക നടപടി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന അടിയന്തിര ആവശ്യം ഉന്നയിച്ച് നവീൻ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. നിലവിലെ പൊലീസ് അന്വേഷണത്തിൽ കുടുംബം തങ്ങളുടെ ശക്തമായ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. യുഡിഎഫ്.സർക്കാർ അധികാരമേറ്റ ശേഷം സിബിഐ.ക്ക് വിടുന്ന ആദ്യത്തെ പ്രധാന കേസാണിത് എന്ന പ്രത്യേകതയുമുണ്ട്.

നിലവിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ പിപി ദിവ്യയാണ് ഏക പ്രതിയായിട്ടുള്ളത്. സർക്കാരിന്റെ പുതിയ വിജ്ഞാപനം പുറത്തുവരുന്നതോടെ ഇനി സിബിഐ ആയിരിക്കും കേസിന്റെ ഭാവി കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക.അതേസമയം, 13 പുതിയ സാക്ഷികളെക്കൂടി ഉൾപ്പെടുത്തി നവീൻ ബാബു കേസിൽ പൊലീസ് തയ്യാറാക്കിയ തുടരന്വേഷണ റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ നൽകിയ പ്രത്യേക ഹർജിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് വിശദമായ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, കേസ് മനഃപൂർവ്വം നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണ് നവീൻ ബാബുവിന്റെ കുടുംബം ഇപ്പോൾ നടത്തുന്നതെന്ന് പ്രതിഭാഗം കോടതിയിൽ കുറ്റപ്പെടുത്തി. മുൻപ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പ്രധാന പിഴവുകൾ അക്കമിട്ട് ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്ന ആവശ്യവുമായി മഞ്ജുഷ വിചാരണ കോടതിയെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞ മെയ് 16-നാണ് ഹർജിയിൽ വ്യക്തമാക്കിയ നാല് പ്രധാന കാര്യങ്ങളിൽ അടിയന്തിരമായി തുടരന്വേഷണം നടത്താൻ കോടതി പൊലീസിന് ഉത്തരവ് നൽകിയത്.

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. സ്ഥിരമായി ഇയാൾ കുഞ്ഞിനെ മർദിച്ചിരുന്നു. കുട്ടി ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അമ്മ അഖിലയുടെ പങ്കാളി അഷ്കറിന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകൾ കണ്ടെത്തി. രണ്ടാനച്ഛൻ അഷ്‌കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്ന് ബന്ധുക്കളും പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന നിലയിൽ അഷ്കറാണ് ഇന്നലെ കുഞ്ഞിനെ എസ് എടി ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കുഞ്ഞിൻറ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകളുണ്ട്.

സംഭവത്തില്‍ ദുരൂഹതയെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാറും നേരത്തെ പറഞ്ഞിരുന്നു. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചത് എന്നാണ് തങ്ങളെ അറിയിച്ചതെന്നും പക്ഷേ കുട്ടിയുടെ മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു, സിഗരറ്റ് വെച്ച് പൊള്ളൽ ഏൽപ്പിച്ചത് പോലെയുള്ള പാടുകൾ ആയിരുന്നു ഉണ്ടായിരുന്നത്. കുട്ടിയുടെ അമ്മ അഖിലയുടെ പങ്കാളി അഷ്‌കർ കുട്ടിയെ ഉപദ്രവിച്ചിരുന്നതായും മുത്തച്ഛൻ പറഞ്ഞു. അഖിലയുടെ ആദ്യ ഭർത്താവിന്‍റെ അച്ഛനാണ് സുനിൽകുമാർ.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഐഎമ്മിന് തിരിച്ചടി, 5 പ്രതികളുടെ ജാമ്യാപേക്ഷ തളളി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഐഎമ്മിന് തിരിച്ചടി, 5 പ്രതികളുടെ ജാമ്യാപേക്ഷ തളളി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തളളി. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. നിലവിൽ 25 ഓളം പ്രതികളെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പ്രതിചേർത്തിട്ടുള്ളത്.City & Local Guides

പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ കല്ലും ആയുധവും ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് സിപിഎം പ്രവർത്തകർ അറസ്റ്റിലായത്.

നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

കോട്ടയം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യോമ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, മാമ്മന്‍ മാപ്പിള ഹാള്‍ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും മേയ് 31ന് പുലര്‍ച്ചെ 12 മുതല്‍ 24 മണിക്കൂര്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

വ്യോമ സേനയ്ക്കും എസ്പിജിക്കും സംസ്ഥാന പൊലീസിനും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജന്‍സികള്‍ക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയില്‍ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തില്‍ പറത്തേണ്ടതുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നടി ഖുശ്ബുവിന്റെ മകൾ അവന്തിക വിവാഹിതയാകുന്നു; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം

നടി ഖുശ്ബുവിന്റെ മകൾ അവന്തിക വിവാഹിതയാകുന്നു; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം

നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്‍റെ മകള്‍ അവന്തിക വിവാഹിതയാകുന്നു. ശ്രാവണ്‍ ശ്രീനിവാസനാണ് അവന്തികയുടെ ഭാവി വരന്‍. വിവാഹ ക്ഷണക്കത്ത് താരം കുടുംബസമേതമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. ഖുശ്ബു തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന്റെ മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

“ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയിലെത്തി കണ്ടു. മകള്‍ അവന്തികയും ശ്രാവണും തമ്മിലുള്ള വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം ഇരുവരെയും ആശിര്‍വദിക്കുകയും ചെയ്തു. തിരക്കിനിടയിലും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച പ്രധാനമന്ത്രിക്ക് നന്ദി” – ചിത്രങ്ങൾക്കൊപ്പം ഖുശ്ബു കുറിച്ചു.

അതേസമയം മലയാള സിനിമയിലൂടെയാണ് അവന്തികയുടെ ബി​ഗ് സ്ക്രീനിലേക്കുള്ള അരങ്ങേറ്റം. ആരംഭം എന്ന ചിത്രത്തിലൂടെയാണ് അവന്തികയുടെ സിനിമയിലേക്കുള്ള വരവ്. സരിത, അൽത്താഫ് സലിം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കിടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.സുജേഷ് ആനി ഈപ്പൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയത്തിനൊപ്പം തന്നെ അഭിനയരം​ഗത്തും ഖുശ്ബു സജീവമാണ്.