by Midhun HP News | Sep 18, 2023 | Latest News, കേരളം
കൊല്ലം യൂണിറ്റിൽ നിന്നും രാവിലെ 7.15ന് തിരുവനന്തപുരത്തേക്കുള്ള ജനത സർവീസ് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റൻറ് ക്ലസ്റ്റർ ഓഫീസർ
ടി. ആർ.ജോയ് മോൻ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ കെ.അനിൽ, കൺട്രോളിംഗ് ഇൻസ്പെക്ടർമാരായ വി.രാജേഷ് ,മോനായി.ജി. കൃഷ്ണ, ജി. ജയകുമാർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എസ്.എസ്.വിഷ്ണു മറ്റ് കെഎസ്ആർടിസി ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവർ കൊല്ലം യൂണിറ്റിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു
കൊട്ടാരക്കര യൂണിറ്റിൽ നിന്നുമുള്ള സർവീസ് കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ
എസ് ആർ രമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർപേഴ്സൺ വനജാ രാജീവ്, വാർഡ് കൗൺസിലർ അഡ്വ.ഉണ്ണികൃഷ്ണപിള്ള, കെഎസ്ആർടിസി ദക്ഷിണമേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർ ജി.അനിൽകുമാർ, ക്ലസ്റ്റർ ഓഫീസർ എ.കെ സുരേഷ് കുമാർ,
ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ആർ.ബി.ബിനു ഇൻസ്പെക്ടർമാരായ സി.അജിത് കുമാർ, എ.സതീഷ് കുമാർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്മാരായ കെ.പി റെന്നി, കെ.മധു,
മറ്റ് കെഎസ്ആർടിസി ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവർ കൊട്ടാരക്കര ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.
by Midhun HP News | Sep 18, 2023 | Latest News, കേരളം
പെരുമാതുറ: മാടൻവിള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് ഫൈനലിൽ ഗാലക്ടിക്കോസ് എഫ് സി യെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് വൈക്കിങ്സ് എഫ് സി ചാമ്പ്യന്മാരായി. ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ നിബിൻ ആണ് നിർണായക ഗോൾ നേടിയത്. ഫൈനലിലെ മികച്ച കളിക്കാരനായും ടൂർണമെൻ്റിലെ മികച്ച ഡിഫൻഡർ ആയും നിബിൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾകീപ്പറായി വൈക്കിങ്സ് എഫ് സി യുടെ ഗോൾകീപ്പർ ഷാനവാസിനെയും മികച്ച കളിക്കാരനായി ഗാലാക്ടികോസ് എഫ് സ യുടെ സബാഹും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെൻ്റിൻ്റെ ടോപ് സ്കോറർ ട്രോഫി റെഡ് ഡെവിൾസ് എഫ് സി യുടെ അഹദ് സ്വന്തമാക്കി. എമർജിംഗ് പ്ലേയർ ട്രോഫി ഗാലക്ടികോസ് എഫ് സി യുടെ സഹദ് സ്വന്തമാക്കി.
സമാപന ചടങ്ങിൽ എം എഫ് എ പ്രസിഡൻ്റ് സുഫിയാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാജഹാൻ, ഷാഫി സാർ, നൗഷാദ് മാടൻവിള, നസീർ അംഗതിൽ, സുൽഫി അബ്ദുൽ കലാം, ഷിബു ബഷീർ, ബിജു മാടൻവിള, എം അൻസർ എന്നിവർ പങ്കെടുത്തു.
by Midhun HP News | Sep 18, 2023 | Latest News, കേരളം
കോഴിക്കോട്: നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതില്‍ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചയിച്ച ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവരും ഉള്‍പ്പെടും. കഴിഞ്ഞ 11-ാം തീയതി മരിച്ച ഹാരിസുമായി അടുത്ത് ഇടപഴകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയില്‍ 22 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഐസിയുവില്‍ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. 13 പേര്‍ ഇന്നലെ എത്തിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധനയും നടത്തുകയാണ്.
കേന്ദ്രസംഘവുമായി രാവിലെയും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു. കേന്ദ്രത്തില്‍ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
Ads by
by Midhun HP News | Sep 18, 2023 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5505 രൂപയിലും പവന് 44,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4558 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36464 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
by Midhun HP News | Sep 18, 2023 | Latest News, കേരളം
പാരിപ്പള്ളി അക്ഷയ സെന്ററിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. പരിപ്പള്ളിയിൽ അക്ഷയ സെന്റർ ജീവനക്കാരിയെ അക്ഷയയിൽ കയറി ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. മുത്താന സ്വദേശിനിയും കെട്ടിടം ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന അക്ഷയ ജീവനക്കാരിയായ നദീറ( 38)ആണ് കൊല്ലപ്പെട്ടത്. കൊലപാതകിയായ ഭർത്താവ് റഹീം കഴുത്തറുത്ത ശേഷം സമീപത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഇവർ തമ്മിൽ കടുത്ത കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. നദീറയുടെ കാലുകൾ തല്ലിയൊടിച്ച കേസിൽ റഹീം ജയിലിൽ ആയിരുന്നു.
by Midhun HP News | Sep 18, 2023 | Latest News, കേരളം
മാഹി: കോഴിക്കോട് നിപ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നാളെ മുതൽ ഈ മാസം 24 വരെയാണ് അവധി. മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.
മാഹി മേഖലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. എല്ലാ അങ്കണവാടികൾക്കും, മദ്രസകൾക്കും, ട്യൂഷൻ സെന്ററുകളും കോച്ചിങ് സെന്ററുകൾക്കും അവധി ബാധകമാണ്. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും. ഈ കാലയളവിൽ ക്ലാസുകൾ ഓൺലൈനായി നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മാഹി ഇൻഡോർ സ്റ്റേഡിയം 24 വരെ അടച്ചിടും. മാസ്ക് ധരിക്കുന്നതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് മാഹി ഡെപ്യൂട്ടി തഹസിൽദാർ സ്ക്വാഡുകൾ രൂപീകരിക്കും.
Recent Comments