by Midhun HP News | Sep 16, 2023 | Latest News, കേരളം
കൊച്ചി: 2021-ൽ കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. 27 വയസുള്ള ജഫ് ജോൺ ലൂയിസ് ആണ് കൊല്ലപ്പെട്ടത്. കോട്ടയം വെള്ളൂർ സ്വദേശികളായ അനിൽ ചാക്കോ, സ്റ്റിഫിൻ, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Sep 16, 2023 | Latest News, കേരളം
തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ഓപ്പണ്‍ ജിം അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ‘ഗാന്ധി പാര്‍ക്കി’ന്റെ നിര്‍മാണോദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു.വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ഉപയോഗപ്രദമായ രീതിയിലാകും പാര്‍ക്കിന്റെ നിര്‍മാണമെന്ന് എം.എല്‍.എ പറഞ്ഞു. കുടപ്പനക്കുന്ന് ജംഗ്ഷനില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒന്നരക്കോടി രൂപ ചെലവിട്ട് പ്രവേശന കവാടം,ബസ് കാത്തിരിപ്പു കേന്ദ്രം തുടങ്ങിയ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
സ്‌പോര്‍ട്ട് കേരള ഫൗണ്ടേഷന്‍ മുഖേന കായിക യുവജനകാര്യ വകുപ്പാണ് 25 ലക്ഷം രൂപ ചെലവില്‍ ഗാന്ധി പാര്‍ക്ക് നിര്‍മിക്കുന്നത്.മഹാത്മാ ഗാന്ധിയുടെ പ്രതിമ,ഓപ്പണ്‍ ജിം,വിശ്രമ സ്ഥലം,നടപ്പാത എന്നിവക്ക് പുറമെ പുല്‍ത്തകിടിയും പാര്‍ക്കില്‍ സ്ഥാപിക്കും. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഇവിടുത്തെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. വ്യായാമം ചെയ്യുന്നതിന് രാവിലെയും വൈകുന്നേരവും നൂറുകണക്കിന് പേരാണ് എല്ലാ ദിവസവും സിവില്‍ സ്റ്റേഷനിലെത്തുന്നത്.ഇത്തരക്കാര്‍ക്കും സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പാര്‍ക്കിന്റെ നിര്‍മാണം.
സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അദ്ധ്യക്ഷനായി.എ.ഡി.എം അനില്‍ ജോസ് ജെ, കായിക വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിജു റ്റി, സ്‌പോര്‍ട്ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബുരാജന്‍ പിള്ള ആര്‍,ഹുസൂര്‍ ശിരസ്തദാര്‍ എസ് രാജശേഖരന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.
by Midhun HP News | Sep 16, 2023 | Latest News, കേരളം
സർക്കാറിന്റെ വിവിധ സേവനങ്ങൾക്ക് നികുതികളും ഫീസും വർദ്ധിപ്പിച്ചതിന് പുറകെ പോലീസും സേവനങ്ങൾക്ക് നിരക്ക് കുത്തനെ കൂട്ടി. അപകടവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാൻ നിലവിൽ സൗജന്യമായിരുന്നത് 50 രൂപ വീതം ആക്കി. ജാഥ നടത്തുന്നതിനുള്ള ഫീസും വൻതോതിൽ വർധിപ്പിച്ചു .നിലവിൽ 300 രൂപയായിരുന്നത് 2000 രൂപയാക്കി.
പോലീസ് സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാതല പരിപാടിക്ക് 10000 രൂപയും അപേക്ഷക്കൊപ്പം നൽകണം. വിദേശത്തേക്ക് പോകുന്നതിനു ജോലിക്കുമായി നൽകുന്ന എൻ ഓ സി ക്ക് 555 ഉണ്ടായിരുന്നത് 610 രൂപയാക്കി ഉയർത്തി.
കേസ് ഡയറി, എഫ്ഐആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മുറിവ് സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസ് 50 രൂപയാക്കി. നിലവിൽ ഇത് സൗജന്യമായിരുന്നു. വാഹനം കേടായാൽ നൽകേണ്ട തുകയിലും വർദ്ധന വരുത്തി. ലൈസൻസിനുള്ള ഫീസ് 15 രൂപ വർദ്ധിപ്പിച്ചു ഓടുന്ന വാഹനത്തിലെ മൈക്കിന് 610 രൂപയാക്കി. സംസ്ഥാനത്താകെ ഉപയോഗിക്കുന്നതിന് 500 15 രൂപയാണ്. നിലവിൽ ഈടാക്കിയിരുന്നത് ഇത് 670 രൂപയാക്കി. പോലീസ് നായയെ വാടകയ്ക്ക് ലഭിക്കാൻ ദിവസം 7280 രൂപ നൽകണം. വയർലെസ് സെറ്റിന് 2425 രൂപയും. സ്വകാര്യ ആവശ്യത്തിന് പോലീസുകാരെ വിട്ടു കിട്ടുന്നതിന് സിഐക്ക് പകൽ നാലുമണിക്കൂറിന് 3340 രൂപയും രാത്രിയിൽ എങ്കിൽ 4370 രൂപയും നൽകണം.
by Midhun HP News | Sep 16, 2023 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5490 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,920 രൂപയാണ്. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു.
കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ വരെ ഉയർന്നതിന് ശേഷം 201213 കാലഘട്ടത്തിൽ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളർ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവൻ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയിൽ സ്വർണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യൻ രൂപ 46 ൽ നിന്നും 60 ലേക്ക് ദുർബ്ബലമായതാണ്. ഇന്ത്യൻ രൂപ ദുർബലമാകുന്തോറും സ്വർണ്ണവില ഉയരുകയാണ് ചെയ്യുന്നത്. 2013 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര സ്വർണവില 1366 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു. സ്വർണ്ണവില ഗ്രാമിന് 2775 രൂപയും പവൻ വില 22200 രൂപയുമായിരുന്നു. 100% വിലവർധനവാണ് ഇപ്പോൾ സ്വർണത്തിന് അനുഭവപ്പെടുന്നത്.
by Midhun HP News | Sep 16, 2023 | Latest News, കേരളം
കോഴിക്കോട്: നിപ സ്ഥിരീകരിച്ചയാളുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ 11 സാംപിളുകള്‍ കൂടി നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌കിലുള്ളവരുടെ 94 സാംപിളുകള്‍ ഇതുവരെ നെഗറ്റിവ് ആയതായി നിപ അവലോകന യോഗത്തിനു ശേഷം ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെഡിക്കല്‍ കോളജില്‍ നിലവില്‍ 21 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. ഐഎംസിഎച്ചില്‍ രണ്ടു കുഞ്ഞുങ്ങള്‍ക്കൂടിയുണ്ട്. രണ്ടു സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമാണ് പോസിറ്റിവ് ആയവര്‍ ഉള്ളത്. ഇവിടെയെല്ലാം മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നു, എല്ലാവരുടെയും നില തൃപ്തികരമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.ആദ്യം മരിച്ച വ്യക്തിയുടെ ഒന്‍പതു വയസ്സുള്ള കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്. എന്നാല്‍ കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആദ്യം മരിച്ചയാള്‍ക്ക് എങ്ങനെ അസുഖം വന്നെന്നു കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അദ്ദേഹത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭ്യമാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരും. ഇരുപത്തിരണ്ടാം തീയതിക്കടുത്താവണം അദ്ദേഹത്തിനു രോഗം വന്നത്. അതിനു മുമ്പുള്ള ദിവസങ്ങളിലെ യാത്രയും മറ്റുമാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നത്. അതിലൂടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാവുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
by Midhun HP News | Sep 16, 2023 | Latest News, കേരളം
കൊച്ചി: ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രക്തജന്യരോഗങ്ങളുണ്ടെന്ന പേരില്‍ ഒരാള്‍ക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. ഹൈപ്പറ്റൈറ്റിസ് ബി രോഗബാധിതനാണെന്ന കാരണത്താല്‍ യുവാവിന് ജോലി നിഷേധിച്ച ഫാക്ടിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കി യുവാവിനെ വീണ്ടും പരിശോധിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.
തൊഴില്‍ നിഷേധിച്ചതിനെതിരെ ആന്ധ്ര സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസില്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിരുന്നു. ഹെപ്പറ്റൈറ്റിസ് ബി ബാധിതനാണെന്ന കാരണത്താല്‍ തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. വ്യക്തമായ പ്രോട്ടോക്കോളില്ലാതെ ഇത്തരത്തില്‍ തൊഴില്‍ നിഷേധിച്ചാല്‍ രോഗത്തിന്റെ പേരില്‍ ആരും തൊഴില്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഹര്‍ജിക്കാരന്റെ കാര്യത്തില്‍ ഫാക്ടിലെ ഡോക്ടര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ സ്വതന്ത്രമായി രൂപം നല്‍കിയ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് പരിഗണിക്കേണ്ടത്. ഹെപ്പറ്റൈറ്റിസ് ബി രോഗികള്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.
Recent Comments