നിപ സംശയം: സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു; പ്രാദേശിക അവധി

നിപ സംശയം: സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു; പ്രാദേശിക അവധി

കോഴിക്കോട്: കോഴിക്കോട് നിപ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് കോഴിക്കോട് അടിയന്തരയോഗം ചേരും. ഡിഎംഒയാണ് അടിയന്തര യോഗം വിളിച്ചത്. രാവിലെ 10.30 നാണ് യോ​ഗം. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ കലക്ടറും യോഗത്തില്‍ സംബന്ധിക്കും. ആരോഗ്യ വകുപ്പ് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് കുട്ടികളുൾപ്പെടെ നാലുപേർക്ക് ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ ഐസൊലേഷനാക്കി. പനി ലക്ഷണങ്ങളോടെ ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ആശുപത്രി സംരക്ഷണ ദേഭഗതി നിയമം പാസായി; ശിക്ഷ കൂടും

ആശുപത്രി സംരക്ഷണ ദേഭഗതി നിയമം പാസായി; ശിക്ഷ കൂടും

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ വാ​ക്കാ​ലു​ള്ള അ​ധി​ക്ഷേ​പ​ത്തി​ന്​ മൂ​ന്നു​ മാ​സം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ ന​ൽ​കു​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി ആ​ശു​പ​ത്രി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മം നി​യ​മ​സ​ഭ പാ​സാ​ക്കി. ദു​രു​പ​യോ​ഗ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ്​ ഈ ​വ​കു​പ്പ്​ ഒ​ഴി​വാ​ക്കി​യ​ത്. പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി​യോ​ടെ കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ൾ ‘ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ’ എ​ന്ന പ​രി​ഗ​ണ​ന​യി​ൽ ഉ​ൾ​പ്പെ​ടും.

ഒ​പ്പം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ ശി​ക്ഷ വ​ർ​ധി​ക്കു​ക​യും ചെ​യ്​​തു. അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ പ​രാ​മ​വ​ധി ഏ​ഴു​വ​ർ​ഷം​വ​രെ ത​ട​വും അ​ഞ്ചു​ ല​ക്ഷം രൂ​പ​വ​രെ പി​ഴ​യും ല​ഭി​ക്കും​വി​ധം വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ്​ ‘2012ലെ ​കേ​ര​ള ആ​രോ​ഗ്യ​ര​ക്ഷ സേ​വ​ന പ്ര​വ​ർ​ത്ത​ക​രും ആ​രോ​ഗ്യ​ര​ക്ഷ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളും’ ഭേ​ദ​ഗ​തി നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്​​. നി​ല​വി​ലെ നി​യ​മ​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്നു​വ​ർ​ഷം​വ​രെ ത​ട​വും 50,000 രൂ​പ​വ​രെ പി​ഴ​യു​മാ​ണ്​ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. ഇ​തി​ലാ​ണ്​ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച്​ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളാ​യി പ​രി​ഗ​ണി​ച്ച്​ ശി​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്.

അ​ക്ര​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യോ അ​ക്ര​മ​ത്തി​ന്​ ശ്ര​മി​ക്കു​ക​യോ പ്രേ​രി​പ്പി​ക്കു​ക​യോ പ്ര​ചോ​ദ​നം ന​ൽ​കു​ക​യോ ചെ​യ്താ​ൽ ആ​റു​ മാ​സ​ത്തി​ൽ കു​റ​യാ​തെ​യും പ​ര​മാ​വ​ധി അ​ഞ്ചു​ വ​ർ​ഷം വ​രെ​യും ത​ട​വ്​ കി​ട്ടാ​മെ​ന്നാ​ണ്​ പു​തി​യ ഭേ​ദ​ഗ​തി. ഒ​പ്പം കു​റ​ഞ്ഞ​ത്​ 50,000 രൂ​പ​യും പ​ര​മാ​വ​ധി ര​ണ്ടു​ ല​ക്ഷം രൂ​പ​വ​രെ​യും പി​ഴ​യും വി​ധി​ക്കാം. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 320ാം വ​കു​പ്പി​ൽ പ​റ​യും​വി​ധം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ക​ഠി​ന ദേ​ഹോ​പ​ദ്ര​വ​ത്തി​ന്​ ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യും പ​ര​മാ​വ​ധി ഏ​ഴു​ വ​ർ​ഷം വ​രെ​യും ത​ട​വ്​ ല​ഭി​ക്കും. ഒ​പ്പം ഒ​രു ല​ക്ഷം രൂ​പ​യി​ൽ കു​റ​യാ​തെ​യും പ​ര​മാ​വ​ധി അ​ഞ്ചു​ ല​ക്ഷം രൂ​പ​വ​രെ​യും പി​ഴ​യു​മു​ണ്ട്.

ആ​ശു​പ​ത്രി​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​നി ഇ​ൻ​സ്‌​പെ​ക്ട​ർ റാ​ങ്കി​ൽ കു​റ​യാ​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​കും അ​ന്വേ​ഷി​ക്കു​ക. കേ​സ്​ അ​ന്വേ​ഷ​ണം എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന തീ​യ​തി മു​ത​ൽ 60 ദി​വ​സ​ത്തി​ന​ക​വും വി​ചാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ലും പൂ​ർ​ത്തീ​ക​രി​ക്കും. വേ​ഗ​ത്തി​ലു​ള്ള വി​ചാ​ര​ണ​ക്ക്​ ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഓ​രോ ജി​ല്ല​യി​ലും ഒ​രു കോ​ട​തി​യെ സ്‌​പെ​ഷ​ൽ കോ​ട​തി​യാ​യി നി​യോ​ഗി​ക്കും.

നിപ സംശയം; ആശുപത്രിയിൽ കഴിയുന്ന കുട്ടികൾ ​ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നു

നിപ സംശയം; ആശുപത്രിയിൽ കഴിയുന്ന കുട്ടികൾ ​ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ​ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളിൽ ഒമ്പത് വയസുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4 വയസുള്ള കുട്ടിയുടെ നിലയും ഗുരുതരമായി തന്നെ തുടരുന്നു​. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25 വയസുകാരന്റെ നില തൃപ്തികരമാണ്. മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം ഇതിനകം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.

വിദ്യാർത്ഥികൾക്കുള്ള കൺസഷൻ പ്രായപരിധി ഉയർത്തി സർക്കാർ

വിദ്യാർത്ഥികൾക്കുള്ള കൺസഷൻ പ്രായപരിധി ഉയർത്തി സർക്കാർ

തിരുവനന്തപുരം: ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിച്ച് സർക്കാര്‍. വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്.

അർഹതയില്ലാത്ത പലരും യാത്രാ സൗജന്യം നേടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബസ് കൺസഷന് പ്രായപരിധി ഏർപ്പെടുത്തിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നൽകിയ നിവേദനത്തെ തുടർന്നാണ് പ്രായപരിധി വർധിപ്പിക്കുവാൻ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

നാളെ പുതിയ ചക്രവാതച്ചുഴി; മഴ തുടരാൻ സാധ്യത

മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത.

സെപ്റ്റംബർ 11 & 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചത്.

എഐ ക്യാമറ അഴിമതി സഭയിലുന്നയിച്ച് പ്രതിപക്ഷം

എഐ ക്യാമറ അഴിമതി സഭയിലുന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: എഐ ക്യാമറയിലെ അഴിമതി നിയമസഭയിൽ ഉന്നയിച്ച് പി. സി വിഷ്ണുനാഥ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് ആരോപണം. രേഖകളുണ്ടെന്നും അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പി. സി വിഷ്ണുനാഥ് സഭയെ അറിയിച്ചു.

മോഷ്ടിക്കാൻ ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായി വ്യവസായ വകുപ്പ് പദ്ധതി കെൽട്രോണിന് നൽകി. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആർഐടിയെ പദ്ധതി ഏൽപ്പിച്ചു. ടെണ്ടർ വ്യവസ്ഥകളെല്ലാം മറികടന്നാണ് കരാറും ഉപകരാറുകളും നൽകിയത്. 60 ശതമാനത്തോളമായിരുന്നു നോക്കുകൂലി. മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവർക്ക് എഐ ക്യാമറ അഴിമതിയിൽ പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ടെല്ലാം രേഖകളുണ്ട്. സമയം അനുവദിച്ചാൽ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പ്രതിപക്ഷം സഭയെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ മകനെതിരായ പരാമർശം വന്നതോടെ സഭയിൽ ഭരണ പക്ഷത്തിന്റെ ഭാഗത്ത് നിന്നും എതിർപ്പുയർന്നു. പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.