സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 11 തീയതി വരെ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മധ്യകേരളത്തിലും കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. എന്നാല്‍ കാലാവര്‍ഷത്തില്‍ ലഭിക്കുന്ന മഴ സംസ്ഥാനത്ത് ലഭ്യമായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ്.

ട്രാക്ക് അറ്റകുറ്റപ്പണി: ഒന്‍പത് മുതല്‍ ട്രെയിന്‍ നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണി: ഒന്‍പത് മുതല്‍ ട്രെയിന്‍ നിയന്ത്രണം

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം. ഒമ്പതുമുതലാണ് ട്രെയിനുകള്‍ക്ക് മാറ്റം ഉണ്ടാവുകയെന്ന് റെയില്‍വേ അറിയിച്ചു. തൃശൂരില്‍നിന്ന് വൈകിട്ട് 5.35 ന് പുറപ്പെടുന്ന തൃശൂര്‍- കോഴിക്കോട് (06495) അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.

ആലപ്പുഴ വഴിയുള്ള കൊല്ലം ജംഗ്ഷന്‍- എറണാകുളം ജങ്ഷന്‍( 06442) കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. കൊല്ലം ജംഗ്ഷനില്‍നിന്ന് രാത്രി 9.05ന് ആയിരിക്കും അന്നേ ദിവസം മുതല്‍ ട്രെയിന്‍ പുറപ്പെടുക. ഒമ്പത് മുതല്‍ പുനലൂര്‍- കൊല്ലം ജംഗ്ഷന്‍ (06661) മെമു എക്സ്പ്രസ് പുനലൂരില്‍നിന്ന് രാത്രി 7. 25ന് പുറപ്പെടും. 25 മിനിറ്റ് നേരത്തെ ട്രെയിന്‍ കൊല്ലത്ത് എത്തും. നിലവിലെ സമയം രാത്രി 9.05 ആണ്.

11, 25 തീയതികളില്‍ ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ ( 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. മംഗളൂരു സെന്‍ട്രല്‍ -തിരുവനന്തപുരം സെന്‍ട്രല്‍ ( 16348) എക്സ്പ്രസ് 8, 19, 29 തീയതികളില്‍ 45 മിനിറ്റ് വൈകിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം ജംഗ്ഷന്‍ -കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് 12ന് 30 മിനിറ്റും വൈകും.

നടുറോഡില്‍ യുവതിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍

നടുറോഡില്‍ യുവതിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍

കൊച്ചി നഗരത്തില്‍ നടുറോഡില്‍ യുവതിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. അമ്പലപ്പുഴ, കോമന, ഇല്ലത്തുപറമ്പില്‍ വീട്ടില്‍, ബിജു (39) വിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയും അമ്മയും കൂടി കളമശ്ശേരി പ്രീമിയര്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നുവരുമ്പോള്‍ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഉടന്‍ പ്രതികരിച്ച യുവതി ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ വന്നപ്പോള്‍ ഇയാള്‍ യുവതിക്കെതിരേ അശ്ലീലപ്രയോഗങ്ങള്‍ നടത്തുകയും യുവതിയെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

അക്കൗണ്ട് ഉടമകള്‍ അനന്തരാവകാശികളെ നിര്‍ബന്ധമായും നോമിനേറ്റ് ചെയ്യണം: ധനമന്ത്രി

അക്കൗണ്ട് ഉടമകള്‍ അനന്തരാവകാശികളെ നിര്‍ബന്ധമായും നോമിനേറ്റ് ചെയ്യണം: ധനമന്ത്രി

മുംബൈ: ഉപഭോക്താക്കള്‍ അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അവകാശികളില്ലാത്ത പണം കുന്നുകൂടുന്നത് ഒഴിവാക്കാന്‍ ഇതിലൂടെയാവുമെന്ന് ധനമന്ത്രി പറഞ്ഞു.

ഭാവിയെക്കൂടി കണ്ടുകൊണ്ടാവണം ഉപഭോക്താക്കളുമായി ഇടപെടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അവകാശികളുടെ പേരും വിലാസവും ഉറപ്പാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; 60 % കടന്ന് പോളിംഗ്, പ്രതീക്ഷയോടെ മുന്നണികൾ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; 60 % കടന്ന് പോളിംഗ്, പ്രതീക്ഷയോടെ മുന്നണികൾ

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ, 3 മണിവരെ അറുപത് ശതമാനത്തിലേറെ പോളിംഗ്. രാവിലെ ഏഴുമണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ.

മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും ഉച്ച സമയത്തും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിംഗ് തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.

90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴുമണിക്ക് തന്നേ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നിര കാണാമായിരുന്നു. രാവിലെ തന്നെ സ്ഥാനാത്ഥികളായ ചാണ്ടി ഉമ്മനും ജെയ്ക്ക് സി തോമസും ലിജിൻ ലാലും മണ്ഡലങ്ങളിൽ നിറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൂടുതൽ ബൂത്തുകൾ ഉള്ള അയർകുന്നത്തും വാകത്താനത്തും മിക്കയിടത്തും നല്ല തിരക്കുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടക്കും എന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഉച്ചയ്ക്ക് 12.30 വരെ 42.78% പോളിങ് രേഖപ്പെടുത്തി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഉച്ചയ്ക്ക് 12.30 വരെ 42.78% പോളിങ് രേഖപ്പെടുത്തി

കോട്ടയം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളിയിൽ ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം നാൽപ്പത് ശതമാനം കടന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ

90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴുമണിക്ക് തന്നേ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നിര കാണാമായിരുന്നു. രാവിലെ തന്നെ സ്ഥാനാത്ഥികളായ ചാണ്ടി ഉമ്മനും ജെയ്ക്ക് സി തോമസും ലിജിൻ ലാലും മണ്ഡലങ്ങളിൽ നിറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൂടുതൽ ബൂത്തുകൾ ഉള്ള അയർകുന്നത്തും വാകത്താനത്തും മിക്കയിടത്തും നല്ല തിരക്കുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം എന്ന പോളിംഗ് ഇത്തവണ പുതുപ്പള്ളി മറികടക്കും എന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

പുതുപ്പള്ളിയിൽ ഇടതിന് തികഞ്ഞ പ്രതീക്ഷയെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്നും ജെയ്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസന സംവാദത്തിൽ നിന്നും യുഡിഎഫ് ഒളിച്ചോടിയെന്നും ജെയ്ക് വിമർശനമുന്നയിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ് എണ്ണിപ്പറഞ്ഞാണ് വോട്ടെടുപ്പ് ദിനത്തിലും ജെയ്ക് മാധ്യമങ്ങളോട് സംസാരിച്ചത്. പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാൻ വേണ്ടിയിട്ടുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനമെന്നാണ് വോട്ടെടുപ്പ് ദിനത്തെ ഇടത് സ്ഥാനാർത്ഥി വിശേഷിപ്പിച്ചത്.