by Midhun HP News | Aug 14, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ വിതരണം ഇന്ന് തുടങ്ങും. മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 3200 രൂപ വീതമാണ് ലഭിക്കുക.
അറുപത് ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1550 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 212 കോടിയുമാണ് നല്‍കിയത്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അര്‍ഹരില്‍ 26.74 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. ശേഷിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നല്‍കും. ഈ മാസം 23നു മുമ്പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
by Midhun HP News | Aug 14, 2023 | Latest News, കേരളം
പി കെ എസ് വഞ്ചിയൂർ മേഖലയിൽ പട്ടളയിൽ കുടുംബസംഘം പി കെ എസ് സംസ്ഥാന വൈസ്പ്രസിഡൻ്റ് ബി.സത്യൻ ഉദ്ഘാടനം ചെയ്തു. ഉണ്ണി അദ്യക്ഷനായ വേദിയിൽ ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞു.
പി കെ എസ് ഏര്യ സെക്രട്ടറി രതിഷ്, എൽ സി സെക്രട്ടറി എം കെ രാധാകൃഷ്ണൻ, ഗിരീശൻ ആശാരി വാഷിംടൺ, സിന്ധു എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 14, 2023 | Latest News, കേരളം
തിരുവനന്തപുരം: യാത്രയ്ക്കിടെ ബോധരഹിതനായി കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും. വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസ്സിലാണ് യാത്രക്കാരന്‍ കുഴഞ്ഞുവീണത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി വിതുരയിലേക്ക് മടങ്ങുന്നതിനിടെ യാത്രക്കാരന്‍ കുഴഞ്ഞുവീഴുന്നത് കണ്ടക്ടര്‍ പ്രശാന്ത് കാണുകയും ഉടന്‍ തന്നെ ഡ്രൈവര്‍ സാജു തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയും ചെയ്താണ് യാത്രക്കാരനെ രക്ഷിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് യാത്രക്കാരന് വിദഗ്ദ ചികിത്സ ഉറപ്പാക്കി. ബാഗിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് യാത്രക്കാരന്റെ നില ത്യപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയ്ക്ക് മടങ്ങിയത്. ജി സ്റ്റീഫന്‍ എംഎല്‍എയാണ് ഉറവ വറ്റാത്ത നന്മ പുറംലോകത്തെ അറിയിച്ചത്.
by Midhun HP News | Aug 13, 2023 | Latest News, കേരളം
വിവിധ കന്റോൺമെന്റിനും മിലിറ്ററി സ്റ്റേഷനും കീഴിലെ ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. കേരളത്തിൽ വില്ലിങ്ടൺ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്കൂളുകൾ. സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി,
ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോം സയൻസ്, മാത്‌സ്, ഫൈൻ ആർട്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ്
സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ
എജ്യുക്കേഷൻ), ടിജിടി (സാൻസ്ക്രിട്, ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്,
മാത്‌സ്, സയൻസ്, കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ), പിആർടി
(ഫിസിക്കൽ എജ്യുക്കേഷൻ).
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/പിജി, ബിഎഡ്.
നിയമനം ലഭിക്കുമ്പോൾ സി–ടെറ്റ്/ടെറ്റ് യോഗ്യത വേണം
പ്രായം: തുടക്കക്കാർ 40 ൽ താഴെ, പ്രവൃത്തിപരിചയമുള്ളവർ: 57 ൽ താഴെ
തിരഞ്ഞെടുപ്പ്: ഓൺലൈൻ സ്‌ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രഫിഷ്യൻസി അടിസ്ഥാനമാക്കി. സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലാണു ടെസ്റ്റ്. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.
by Midhun HP News | Aug 12, 2023 | Latest News, കേരളം
മൂവാറ്റുപുഴ: അച്ഛന്റെ കൈയിൽ നിന്ന് ലോട്ടറി എടുത്ത മകന് 80 ലക്ഷം രൂപയുടെ ഭാഗ്യസമ്മാനം. കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനമാണ് മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് കുമാറിനെ തേടിയെത്തിയത്. ലോട്ടറി ഏജന്റായ അച്ഛൻ മൂവാറ്റുപുഴ കടാതി കൃഷ്ണ വിലാസത്തിൽ രവീന്ദ്രനിൽ നിന്നാണ് ടിക്കറ്റെടുത്തത്.
കഴിഞ്ഞ ദിവസം അച്ഛനിൽ നിന്നെടുത്ത ടിക്കറ്റിൽ 5,000 രൂപയുടെയും 500 രൂപയുടെയും സമ്മാനം അടിച്ചിരുന്നു. ഈ പണത്തിൽ നിന്നാണ് വീണ്ടും ടിക്കറ്റ് വാങ്ങിയത്. അച്ഛനാണ് തന്റെ ഭാഗ്യം എന്നാണ് രാജേഷ് കുമാർ പറയുന്നത്. ടിക്കറ്റിനു ഒന്നാം സമ്മാനം ലഭിച്ചതിൽ സന്തോഷം ഉണ്ടെങ്കിലും ആദ്യം ഇക്കാര്യം ആരോടും രാജേഷ്കുമാർ പറഞ്ഞില്ല. രവീന്ദ്രനും പതിവു പോലെ ലോട്ടറി ടിക്കറ്റ് വിൽപന തുടർന്നു. ഫ്ലോറിങ് ജോലി നോക്കുകയാണ് രാജേഷ് കുമാർ. ഭാര്യയുടെ 2 മക്കളുമുണ്ട്. കുടുംബത്തിന് ഒട്ടേറെ കടങ്ങളുണ്ടെന്നും അതൊക്കെ വീട്ടണം എന്നാണ് രാജേഷ് പറയുന്നത്. അച്ഛനു വേണ്ടതെല്ലാം നൽകണമെന്നും കൂട്ടിച്ചേർത്തു. കോലഞ്ചേരിയിലെ തോംസൺ ഏജൻസിയിൽ നിന്നാണ് രവീന്ദ്രൻ ലോട്ടറി ടിക്കറ്റുകൾ വാങ്ങി വിൽപന നടത്തുന്നത്.
by Midhun HP News | Aug 12, 2023 | Latest News, കേരളം
കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് സമ്മേളനം കെ.എസ്.കെ.റ്റി.യു ജില്ലാ സെക്രട്ടറി കെ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് വി. വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാനും എൽ.സി സെക്രട്ടറിയുമായ എൻ മോഹനൻ നായർ സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം ബി. പ്രഭാകരനും അനുശോചന പ്രമേയം എസ് ഷീജയും അവതരിപ്പിച്ചു.
ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി ആർ രാജു, ഏര്യാകമ്മിറ്റിയുടെ പ്രസിഡന്റ് സി.എസ് അജയകുമാർ, കർഷക സംഘം ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി സി ദേവരാജൻ, ഏര്യാകമ്മിറ്റി അംഗങ്ങളായ ജി നാരായണപിള്ള, എസ് ഷീജ, എം.ആർ രമ്യ എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എസ്. സതീഷ് കുമാർ അവതരിപ്പിച്ചു. പുതിയ പ്രസിഡന്റായി വി. വിശ്വംഭരനേയും സെക്രട്ടറിയായി എസ് സതീഷ് കുമാറിനേയും തെരഞ്ഞെടുത്തു. സമ്മേളനത്തിൽവച്ച് കർഷകത്തൊഴിലാളി മാസികയുടെ ലിസ്റ്റും വരിസംഖ്യയും ജില്ലാ സെക്രട്ടറി ഏറ്റുവാങ്ങി.

Recent Comments