തമിഴ്നാട് വടശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്നും കണ്ടെത്തി

തമിഴ്നാട് വടശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്നും കണ്ടെത്തി

തമിഴ്നാട് വടശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്നും കണ്ടെത്തി. തമിഴ്നാട് വടശ്ശേരിയിൽ നിന്നും നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ നാരായണൻ, ശാന്തി എന്നിവരെയാണ് പോലീസ് പിടികൂടിയത്. കുട്ടിയെ കാണാനില്ല എന്ന വിവരം അറിഞ്ഞതിനെ തുടർന്ന് കഠിനം കുളം പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർ മാരായ ജ്യോതിഷും ശ്യാം ലാലും നടത്തിയ അന്വേഷണത്തിലാണ് ചിറയിൻകീഴ് റെയിൽ വേ സ്റ്റേഷന് സമീപം കുട്ടിയെ കണ്ടെത്തിയത്. ഇരുവരെയും ചിറയിൻകീഴ് എസ്‌ എച്ച് ഒ യുടെ നേതൃത്വത്തിൽ പിടികൂടി തമിഴ്നാട് പോലീസിനെ ഏൽപ്പിച്ചു.

വന്‍ കഞ്ചാവ് വേട്ട: ഒരു വീട്ടില്‍ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേര്‍ കസ്റ്റഡിയില്‍

വന്‍ കഞ്ചാവ് വേട്ട: ഒരു വീട്ടില്‍ നിന്നും 100 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ വന്‍ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടില്‍ നിന്ന് പൊലീസ് നൂറു കിലോയില്‍ അധികം കഞ്ചാവ് പിടികൂടി. മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സലിം, ജോയല്‍, ഉബൈദ് എന്നിവരാണ് പിടിയിലായത്. വീട് വാടകയ്‌ക്കെടുത്താണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. പത്തനംതിട്ട പൊലീസ്, ഡാന്‍സാഫ് ടീം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ഇത്രയധികം കഞ്ചാവ് എത്തിച്ചതിനു പിന്നില്‍ വന്‍ ശൃംഖല തന്നെ പിടികൂടിയവര്‍ക്കു പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു.

വടക്കന്‍ ജില്ലകളില്‍ നാളെക്കൂടി കനത്ത മഴ; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ നാളെക്കൂടി കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഇന്ന് എറണാകുളം മുതല്‍ കാസര്‍ക്കോട് വരെ ഒന്‍പതു ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

റബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയില്‍ ഇല്ല:  കേന്ദ്രസര്‍ക്കാര്‍

റബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയില്‍ ഇല്ല: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: റബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇറക്കുമതി നിയന്ത്രിക്കുന്നതിനായി നികുതി 20 ല്‍ നിന്നും 30 ശതമാനമായി ഉയര്‍ത്തിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇറക്കുമതി ചെയ്ത റബര്‍ ആറുമാസത്തിനകം ഉപയോഗിക്കണം. കോമ്പൗണ്ട് റബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ല്‍ നിന്നും 25 ശതമാനം ആക്കിയതായും മന്ത്രി അറിയിച്ചു. റബര്‍ കര്‍ഷകര്‍ക്ക് ടാപ്പിങ്ങിനും ലാറ്റക്‌സ് നിര്‍മ്മാണത്തിനുമായി പരിശീലന പരിപാടി റബര്‍ ബോര്‍ഡ് വഴി നടത്തുമെന്നും മന്ത്രി പറഞ്ഞു. റബര്‍ വില 300 രൂപയാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. റബ്ബര്‍ കിലോയ്ക്ക് 300 രൂപ ഉറപ്പാക്കിയാല്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്ത് എം പിമാരില്ലെന്ന വിഷമം മാറ്റിത്തരുമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശമാണ് വിവാദമായത്.

ഷാപ്പുകൾക്ക് നക്ഷത്ര പദവി; ബാർ ലൈസൻസ് ഫീസ് കൂട്ടി

ഷാപ്പുകൾക്ക് നക്ഷത്ര പദവി; ബാർ ലൈസൻസ് ഫീസ് കൂട്ടി

തിരുവന്തപുരം: പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. അഞ്ച് ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നൽകാനും തീരുമാനമായി.

ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാർശകൾ നൽകുന്നതാണ് പുതിയ മദ്യനയം. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രിലിൽ പുതിയ നയം വരേണ്ടതായിരുന്നു. എന്നാൽ ചർച്ചകൾ നീണ്ടുപോയതാണ് നയവും വൈകാൻ കാരണം.

മാറനല്ലൂരിലെ ആസിഡ് ആക്രമണം; പ്രതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

മാറനല്ലൂരിലെ ആസിഡ് ആക്രമണം; പ്രതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി സജികുമാറിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സജി കുമാറിനെ മധുരയിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം സഹകരണ ബാങ്കിലെ സാമ്പത്തിക തർക്കങ്ങളാണെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

സിപിഐ നേതാവ് ഭാസുരാംഗനെതിരെയും കുറിപ്പിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരാംഗൻ ചതിച്ചെന്ന് ആത്മഹത്യ കുറിപ്പിൽ സജി പറയുന്നു. സിപിഐ പ്രാദേശിക പ്രശ്നങ്ങളും സാമ്പത്തിക ഇടപാടുകളും വ്യക്തമാക്കിയുളള ഡയറിക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ സുധീർഖാനെതിരെയും ഡയറിയിൽ പരാമർശമുണ്ട്. വെളളൂർക്കോണം സഹകരണസംഘത്തിൽ സുധീർഖാൻ സാമ്പത്തിക തിരിമറി നടത്തി. സുധീർഖാൻ വരുത്തിയ സാമ്പത്തിക ബാധ്യതയുടെ കണക്കും ഡയറിക്കുറിപ്പിലുണ്ട്.

ഞായറാഴ്ചയാണ് മാറനല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറ‌ങ്ങി കിടക്കുകയായിരുന്ന സുധീർഖാന്‍റെ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് സുധീർഖാൻ. സാരമായി പൊള്ളലേറ്റ സുധീർ ഖാൻ അപകടനില തരണം ചെയ്തുവെങ്കിലും ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.