by Midhun HP News | Jul 20, 2023 | Latest News, കേരളം
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന്‍ വിനായകന് എതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്നു കാണിച്ച് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ എറണാകുളം അസി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയുരുന്നു.
ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി’ തുടങ്ങിയ ആക്ഷേപങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ നടന്‍ പോസ്റ്റ് പിന്‍വലിച്ചു. ഇതിന് പിന്നാലെ, നടന്റെ കലൂരിലെ ഫ്‌ലാറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഫ്‌ലാറ്റിലേക്ക് ഇടിച്ചു കയറിയ പ്രവര്‍ത്തകര്‍ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ മാറ്റിയത്.
by Midhun HP News | Jul 20, 2023 | Latest News, കേരളം
കൊച്ചി: നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്നാരോപിച്ച് ആയിരുന്നു ആക്രമണം. ഉമ്മൻചാണ്ടിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്ലാറ്റിനുള്ളിലേക്ക് കടന്ന് ജനലിന്റെ ചില്ല് തല്ലി തകർക്കുകയും വാതിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസും ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് ഇവരെ മാറ്റിയത്.
by Midhun HP News | Jul 20, 2023 | Latest News, കേരളം
കിളിമാനൂർ: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രൂരമായ അതിക്രമങ്ങൾ തടയുകയോ, കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുകയോ ചെയ്യാതെ കലാപത്തിന് മുന്നിൽ മുഖം തിരിച്ച് നില്ക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ കിരാത ഭരണത്തിൽ പ്രതിഷേധിച്ചും, സ്ത്രീകൾക്ക് സംരക്ഷണം ആവശ്യപ്പെട്ടും കിളിമാനൂർ ഏരിയായിലെ നഗരൂരിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ വീട്ടമ്മമാരും വിദ്യാർത്ഥിനികളും പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് നടത്തിയ ധർണ നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, ഏരിയാകമ്മറ്റിയംഗങ്ങളായ ഷീബ, വനജ, എ എസ് വിജയലക്ഷ്മി, എസ് ബിന്ദുപ്രഭ തുടങ്ങിയവർ സംസാരിച്ചു
ചിത്രം
by Midhun HP News | Jul 20, 2023 | Latest News, കേരളം
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സിനിമ മേഖലയിൽ ഉൾപ്പടെ ഉള്ളവർ വിഷയത്തിൽ വിനായകനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഈ അവസരത്തിൽ വിനായകന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ചിരിക്കുകയാണ് മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ വി. ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും എന്ന് ബിന്ദു ചന്ദ്രൻ പറഞ്ഞു.
“എടൊ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒമ്പതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും ഞങ്ങളുടെ കുഞ്ഞ്ഞ്ഞിനു വേണ്ടി. കണ്ണേ കരളേ കുഞ്ഞുഞ്ഞേ. ഞങ്ങൾടെ നെഞ്ചിലെ റോസാ പൂവെ”, എന്നാണ് ഫോട്ടോ കത്തിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ബിന്ദു കുറിച്ചത്. നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളൂ.
എല്ലാ പാർട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. ഒരു മനുഷ്യർ പോലും കുഞ്ഞൂഞ്ഞിനെതിരെ പറയാൻ ഒന്നുമില്ല. എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാൾ അവഹേളിക്കുമ്പോൾ ഈ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്. ഒരുപക്ഷേ എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു. ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ച ആ വലിയ മനുഷ്യനെ ഞങ്ങളുടെ ജീവനെക്കാളേറെ സ്നേഹിക്കുന്നു. ഞാൻ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന വിശ്വാസത്തോട് കൂടി ഈ കർമം നിർവഹിക്കുകയാണ്. ഇതിന്റെ പേരിൽ കേസ് വന്നാൽ ജയിലിൽ കിടക്കാനും ഞാൻ തയ്യാറാണ്”, എന്ന് വീഡിയോയിലും ബിന്ദു പറയുന്നുണ്ട്.
by Midhun HP News | Jul 20, 2023 | Latest News, കേരളം
വോട്ടർലിസ്റ്റിൽ പേര് ചേർക്കൽ /സ്ഥലംമാറ്റം/തെറ്റ് തിരുത്തൽ എന്നിവക്ക് ഇപ്പോൾ അപേക്ഷ നൽകാം.
17വയസ്സ് കഴിഞ്ഞു 2024ജനുവരി 1ന് 18വയസ്സ് പൂർത്തിയാകുന്നവർക്കും 18വയസ്സ് പൂർത്തിയായി ഇതുവരെയും വോട്ടർലിസ്റ്റിൽ പേര് ഇല്ലാത്തവർക്കും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ഇപ്പോൾ അവസരം ഉണ്ട്. അന്യദേശത്ത് നിന്നും വന്നു സ്ഥിരതാമസം ആയവർക്കും, വിവാഹം കഴിഞ്ഞു വന്നവർക്ക് ഉൾപ്പെടെ ഈ അവസരം ഉപയോഗിച്ചു അടുത്ത ഇലക്ഷന് സ്വന്തം നാട്ടിൽ വോട്ട് ചെയ്യാം.
പേര് ചേർക്കുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയിൽ കാർഡും ലഭിക്കും. ഓർക്കുക. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ ആദ്യമായി വോട്ട് ചെയ്തവർക്ക് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡോ വോട്ടർലിസ്റ്റിൽ പേരോ ഉണ്ടാകണം എന്നില്ല. പഞ്ചായത്ത് ഇലക്ഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും പാർലമെന്റ് / നിയമസഭ ഇലക്ഷൻ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും ആണ് വരുന്നത്. രണ്ടും വെവ്വേറെ ലിസ്റ്റുകൾ ആണ്.
വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ വീട്ടിലെ ഒരാളുടെയോ /അയൽവാസിയുടെയോ ഇലക്ഷൻ ഐഡികാർഡും വയസ്സ് തെളിയിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ്/ലൈസൻസ്/പാസ്പോർട്ട് കോപ്പിയും/ജനന സർട്ടിഫിക്കറ്റും, അഡ്രസ് തെളിയിക്കുന്ന റേഷൻകാർഡ് കോപ്പി/റെസിഡൻഷ്യൽ സെർട്ടിഫിക്കറ്റ് കോപ്പി, ആധാർ, ഒരു ഫോട്ടോ എന്നിവ സഹിതം ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ സി എസ് സി മുഖാന്തിരം ഓൺലൈനിൽ അപേക്ഷ നൽകാവുന്നതാണ്.
സ്ഥലം മാറ്റത്തിന് മേൽപ്പറഞ്ഞവക്ക് ഒപ്പം നിലവിലെ തിരിച്ചറിയൽ കാർഡും നൽകേണ്ടതാണ്. അവസാന തീയതി വന്നിട്ടില്ല എങ്കിലും വോട്ടർ ലിസ്റ്റിൽ പേര് ചേർക്കേണ്ടവർ ഒരു മാസത്തിനുള്ളിൽ ഈ അവസരം ഉപേയോഗിക്കാൻ ശ്രദ്ധിക്കണം.
by Midhun HP News | Jul 20, 2023 | Latest News, കേരളം
കോട്ടയം: പ്രിയനേതാവ് ഉമ്മന്‍ചാണ്ടി ഒരിക്കലും വരില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്, അണമുറിയാത്ത ജനപ്രവാഹമായിരുന്നു തിരുനക്കരയിലേക്ക്. തിരുവന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് ഖാന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, മന്ത്രിമാര്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കോട്ടയം ഡിസിസി ഓഫിസില്‍ വിലാപയാത്ര എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അശ്രുപൂജ അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞിരുന്നു. തിരുനക്കരയിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. കുടുംബവീട്ടിലും നിര്‍മ്മാണത്തിലുള്ള വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷം പുതുപ്പള്ളി പള്ളിയിലും പൊതുദര്‍ശനത്തിന് അവസരം ഉണ്ടാകും.
Recent Comments