വിടചൊല്ലി തലസ്ഥാനം, വിലാപയാത്ര കോട്ടയത്തേക്ക്

വിടചൊല്ലി തലസ്ഥാനം, വിലാപയാത്ര കോട്ടയത്തേക്ക്

തിരുവനന്തപുരം: ജനസാഗരത്തിനിടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക്. തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാേശരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുന്നത്. വൈകിട്ട് തിരുനക്കര മൈതാനത്ത് പൊതുദർശനം. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ മൃതദേഹം സംസ്കരിക്കും.

ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയായാണ് നിയന്ത്രണം. ലോറികള്‍ പോലുള്ള വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് തിരിച്ചുവിടും. നാളെ പുതുപ്പള്ളിയിൽ എത്തുന്ന വാഹനങ്ങൾക്കുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു ഉമ്മൻചാണ്ടി(79)യുടെ മരണം. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഇന്നലെ തിരവുനന്തപുരത്ത് പൊതുദ‍ർശനത്തിന് വെച്ചിരുന്നു. പുതുപ്പള്ളി ഹൗസ്, ദർബാർ ഹാൾ, പാളയം പള്ളി, കെ പി സി സി ആസ്ഥാനം എന്നിവിടങ്ങളിൽ നടന്ന പൊതുദർശനത്തിൽ നിയന്ത്രണാതീതമായി ആളുകൾ ഒഴുകിയെത്തുകയായിരുന്നു.

“പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി, തോളിൽ കയ്യിട്ട് ഒപ്പം നടന്നു”: മമ്മൂട്ടി

“പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി, തോളിൽ കയ്യിട്ട് ഒപ്പം നടന്നു”: മമ്മൂട്ടി

“ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല, ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു”, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടി കുറിച്ചു. ‘കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ’ എന്ന വിശേഷണം ചാർത്തിക്കൊടുത്ത പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനെക്കുറിച്ചും മുഖ്യമന്ത്രിയായതിന് പിന്നാലെ കൊച്ചിയിലെ വീട്ടിലെത്തിയ വിശേഷങ്ങളുമെല്ലാം ഓർത്തെടുക്കുകയാണ് മമ്മൂട്ടി. ഒരുമിച്ചൊരുപാട് ഓർമ്മകളും ഒരായിരം അനുഭവങ്ങളും ഉണ്ടെന്നാണ് താരം കുറിച്ചിരിക്കുന്നത്. ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയപ്പോൾ കുറിച്ച വരികളും ചേർത്തു, “ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും.”

53 ലക്ഷം രൂപ വില; ഗുരുവായൂരിൽ നൂറ് പവന്റെ സ്വർണ കിണ്ടി സമർപ്പിച്ചു

53 ലക്ഷം രൂപ വില; ഗുരുവായൂരിൽ നൂറ് പവന്റെ സ്വർണ കിണ്ടി സമർപ്പിച്ചു

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ആയി സ്വർണ കിണ്ടി സമർപ്പിച്ചു. നൂറ് പവനോളം വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ വച്ചത്. ചെ​ന്നൈ സ്വ​ദേ​ശി ബി​ന്ദു ഗി​രി എ​ന്ന ഭ​ക്ത​യാ​ണ് 770 ഗ്രാം ​വ​രു​ന്ന കി​ണ്ടി വ​ഴി​പാ​ട് ആയി ന​ൽ​കി​യ​ത്. 53 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. തി​ങ്ക​ളാ​ഴ്ച പുലർച്ചെയാണ് കി​ണ്ടി സ​മ​ർ​പ്പി​ച്ച​ത്.

പാന്‍ പ്രവര്‍ത്തനരഹിതം എന്നാല്‍ നിഷ്‌ക്രിയം എന്നല്ല അര്‍ത്ഥം; ആശങ്കകള്‍ക്ക് വിശദീകരണവുമായി ആദായനികുതി വകുപ്പ്

പാന്‍ പ്രവര്‍ത്തനരഹിതം എന്നാല്‍ നിഷ്‌ക്രിയം എന്നല്ല അര്‍ത്ഥം; ആശങ്കകള്‍ക്ക് വിശദീകരണവുമായി ആദായനികുതി വകുപ്പ്

ഡല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ പാന്‍ പ്രവര്‍ത്തനരഹിതമായവരുടെ ആശങ്കകളില്‍ വിശദീകരണവുമായി ആദായനികുതി വകുപ്പ്. പാന്‍ പ്രവര്‍ത്തനരഹിതമായി എന്നതിന് പാന്‍ നിഷ്‌ക്രിയമായി എന്ന് അര്‍ത്ഥമില്ലെന്ന് ആദായനികുതി വകുപ്പ് വിശദീകരിച്ചു.

പാന്‍ പ്രവര്‍ത്തനരഹിതമാകുന്നത് കണക്കാക്കാതെ തന്നെ ഒരാള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്. എന്നാല്‍ റീഫണ്ടുകള്‍ അനുവദിക്കില്ല എന്ന് മാത്രം. ആധാറുമായി പാന്‍ ബന്ധിപ്പിക്കാത്തവരില്‍ നിന്ന് ഉയര്‍ന്ന നിരക്കിലായിരിക്കും ടിഡിഎസും ടിസിഎസും പിടിക്കുകയെന്നും ആദായനികുതി വകുപ്പിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

പാന്‍ പ്രവര്‍ത്തനരഹിതമായതുമായി ബന്ധപ്പെട്ട് പ്രവാസികള്‍, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ വംശജനായ വ്യക്തികള്‍ ( ഒസിഐ) എന്നിവര്‍ ഉന്നയിച്ച ആശങ്കകളിലും ആദായനികുതി വകുപ്പ് ട്വിറ്ററിലൂടെ വിശദീകരണം നല്‍കി. കഴിഞ്ഞ മൂന്ന് അസസ്‌മെന്റ് വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരുവര്‍ഷം റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ അല്ലെങ്കില്‍ താമസിക്കുന്ന സ്ഥലം (റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്) സംബന്ധിച്ച് ബന്ധപ്പെട്ട ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകുകയില്ല. മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും മാനദണ്ഡം പാലിച്ചില്ലെങ്കില്‍ പ്രവാസികളുടെ പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് വിശദീകരണത്തില്‍ പറയുന്നു. ആദായനികുതി നിയമം അനുസരിച്ച് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമായ പാന്‍ കൈവശം വച്ചിരിക്കുന്ന പ്രവാസികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് സംബന്ധിച്ച വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതാണ്. പാന്‍ ഡേറ്റ ബേസിലെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണമെന്ന അപേക്ഷയുമായാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ സമീപിക്കേണ്ടതെന്നും വിശദീകരണത്തില്‍ പറയുന്നു.

പ്രവാസികള്‍ക്ക് സമാനമായി മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ വംശജനായ വ്യക്തികളുടെ (ഒസിഐ) പാനും പ്രവര്‍ത്തനരഹിതമാകും. പ്രവാസികള്‍ക്ക് സമാനമായി ഒസിഐകളും ബന്ധപ്പെട്ട രേഖകള്‍ സഹിതം റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് സംബന്ധിച്ച വിവരം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതാണ്. പാന്‍ ഡേറ്റ ബേസിലെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണമെന്ന അപേക്ഷയുമായാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ സമീപിക്കേണ്ടതെന്നും വിശദീകരണത്തില്‍ പറയുന്നു

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചു; പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെട്ട് പൊലീസ്

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചു; പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെട്ട് പൊലീസ്

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെടുകയാണ് പൊലീസും നേതാക്കളും. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചാക്കയിലും പേട്ടയിലും എത്തിയപ്പോൾ ആംബുലൻസ് നിർത്തുകയും നൂറു കണക്കിനാളുകൾ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു.

ഓരോ സ്ഥലത്തു നിന്നും ആയിരക്കണക്കിന് പേരാണ് വിലാപയാത്രയെ അനുഗമിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്‌കരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരം നടക്കുക. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്.

ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു അദ്ദേഹം. മുൻമന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി

‘എനിക്ക് പേടിയില്ല’, കൂറ്റന്‍ പാമ്പിന്റെ വാലില്‍ പിടിച്ച് വീട്ടിലേക്ക് കയറി വന്ന് കുട്ടി; പരിഭ്രാന്തിയില്‍ വീട്ടുകാര്‍

‘എനിക്ക് പേടിയില്ല’, കൂറ്റന്‍ പാമ്പിന്റെ വാലില്‍ പിടിച്ച് വീട്ടിലേക്ക് കയറി വന്ന് കുട്ടി; പരിഭ്രാന്തിയില്‍ വീട്ടുകാര്‍

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട!. ഇപ്പോള്‍ ഒരു പിഞ്ചുകുഞ്ഞ് പാമ്പിന്റെ വാലില്‍ പിടിച്ച് വീട്ടിലേക്ക് കയറി വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഞെട്ടല്‍ ഉണ്ടാക്കിയത്.
ഒരു ഭയവുമില്ലാതെയാണ് കുട്ടിയുടെ പെരുമാറ്റം. പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ചിഴച്ചാണ് കുട്ടി വീട്ടിലേക്ക് കയറി ചെന്നത്. ഇത് കണ്ട് വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ പരിഭ്രാന്തിയില്‍ ഓടി മാറുന്ന രംഗം വൈറൽ ആയ വീഡിയോയിൽ കാണാം.

കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി കരയാന്‍ തുടങ്ങി. ഒടുവില്‍ പ്രായമായ ഒരു സ്ത്രീ പാമ്പിനെയും കൊണ്ട് പുറത്തേയ്ക്ക് പോകാന്‍ പറഞ്ഞു. ഈസമയത്ത് ഒരാള്‍ എത്തി കുട്ടിയെയും കൂട്ടി പുറത്തേയ്ക്ക് പോകുന്നതാണ് വീഡിയോയുടെ അവസാനം. എന്നാല്‍ കുട്ടിയുടെ കൈയില്‍ നിന്ന് പാമ്പിനെ വിട്ടയ്ക്കാന്‍ ഇയാള്‍ ശ്രമിക്കുന്നില്ല.