by liji HP News | Jun 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ പാപ്പാല പള്ളിയ്ക്ക് സമീപം അപകടം. നാലുപേർക്ക് പരിക്ക് പറ്റി. മൂന്ന് ആടുകൾ ചത്തു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നവർ പുലർച്ചെ തട്ടത്തുമലയിൽ നിന്നും കിളിമാനൂർ മാർക്കറ്റിലേയ്ക്ക് പോവുകയായിരുന്നു. മാർക്കറ്റിലേയ്ക്ക് കൊണ്ടു പോവുകയായിരുന്ന ആടുകളാണ് ചത്തത്.

by liji HP News | Jun 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കാേയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഉദ്ധാനം എന്ന പേരിൽ ആറ്റിങ്ങൽ സ്കൗട്ട് ആന്റ് ഗൈഡ്സ് ഹാളിൽ നടന്ന കുടുംബ സംഗമം മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമത്തിന്റെ ഭാഗമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനവും ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും അവനവഞ്ചേരി ഗവ. ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
രഞ്ജിത്ത് വെളളല്ലൂർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്ക് ഡോ. അലക്സാണ്ടർ ജേക്കബ് ക്യാഷ് അവാർഡും ഉപഹാരങ്ങളും സമ്മാനിച്ചു. എക്കോ വർക്കിംഗ് പ്രസിഡന്റ് കെ. അജന്തൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ, യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം അസോ. പ്രഫസർ ഡോ. അജയൻ പനയറ, എക്കോ ജനറൽ സെക്രട്ടറി അഡ്വ. കെ.ജയപാൽ, ട്രഷറർ കൃഷ്ണൻ കുട്ടി നായർ, സെക്രട്ടറി എൻ. സാബു എന്നിവർ സംസാരിച്ചു. വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ എക്കോ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരങ്ങൾ യോഗത്തിൽ വച്ച് നൽകി.

by liji HP News | Jun 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കി സംസ്ഥാന സർക്കാർ. കൊറോണക്കാലത്തെ സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകാതെയാണ് സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തെറേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. എന്നാൽ കോറോണ കാലത്തെസൗജന്യ കിറ്റ് വിതരണം സേവനമായി കരുതണമെന്നാണ് സർക്കാരിന്റെ നിലപാട്.
സൗജന്യ ഭക്ഷ്യക്കിറ്റിന്റെ കമ്മീഷൻ ഉൾപ്പെടെയുള്ള കുടിശ്ശികയും വ്യാപാരികൾക്ക് കിട്ടാനുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 31ന് മുമ്പ് കമ്മിഷൻ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കപ്പെട്ടില്ല. എന്നാൽ സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള സാധനങ്ങൾ വിതരണം ചെയ്തവർക്കും കയറ്റിറക്ക് തൊഴിലാളികൾക്കും സർക്കാർ കമ്മീഷൻ നൽകി. കൊറോണ കാലത്തും ഓണത്തിനുമായി 12 മാസമാണ് റേഷൻ കടകൾ വഴി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഇതിൽ രണ്ട് മാസത്തെകമ്മീഷനായി കിറ്റ് ഒന്നിന്ന് അഞ്ച് രൂപ വീതം വ്യാപാരികൾക്ക് ലഭിച്ചു.

2018 ജൂലൈ 31ലെ വേതന പാക്കേജ് പ്രകാരം 45 ക്വിന്റൽ വിതരണം ചെയ്താൽ 18000 രൂപയാണ് വ്യാപാരികൾക്ക് ലഭിക്കുക. എന്നാൽ ഇക്കഴിഞ്ഞജനുവരിയിൽ സംസ്ഥാനത്തെ 14257 റേഷൻ കടകളിൽ 3000 ത്തിലധികം വ്യാപാരികൾക്ക് 10000 രൂപയിൽ താഴെയും 5000 ത്തോളം പേർക്ക് 20000 രൂപയിൽ താഴെയുമാണ് വരുമാനം ലഭിച്ചത്. 2000 പേർക്ക് മാത്രമാണ് 25,000 രൂപയിൽ കൂടുതൽ വരുമാനം ലഭിച്ചത്. കടമുറി വാടക ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ കഴിഞ്ഞാൽ കാര്യമായ നേട്ടം ഉണ്ടാകുന്നില്ല. തുടർച്ചയായുള്ള ഇപോസ് സെർവർ തകരാരും പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്നതും തിരിച്ചടിയാകുന്നുണ്ട്.
by liji HP News | Jun 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിലെ പ്രമുഖ സ്ഥാപനമായ റോയൽ കൺസ്ട്രക്‌ടേഴ്‌സിൽ സിവിൽ 2ഡി & 3ഡി ഡിസൈനർമാരെ (പുരുഷൻ) ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ
ബന്ധപ്പെടുക:
മൊബൈൽ നമ്പർ: 9847062897, 9809905041
by liji HP News | Jun 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള യൂണിവേഴ്സിറ്റി 2023 മാർച്ചിൽ നടത്തിയ ബിഎംഎസ് ഹോട്ടൽ മാനേജ്മെൻറ് ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കൃപ എസ് എസ്. പരവൂർ പുത്തൻ കുളം കൃഷ്ണ കൃപയിൽ പരേതനായ സരസൻ എം ന്റെയും സിനി എൽ എസിനെയും മകളാണ്. ഭർത്താവ് അർജുൻ. തോന്നയ്ക്കൽ എ ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിനിയാണ്.
കേരള യൂണിവേഴ്സിറ്റി 2023 മാർച്ചിൽ നടത്തിയ ബിഎംഎസ് ഹോട്ടൽ മാനേജ്മെൻറ് ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അജു അനിൽകുമാർ. വെള്ളല്ലൂർ ഊന്നൻ കല്ല് അജു ഭവനിൽ പരേതനായ അനിൽ കുമാറിനെയും സുജാതയുടെയും മകനാണ്. തോന്നയ്ക്കൽ എ ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിയാണ്.

by liji HP News | Jun 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരിൽ വൻ തീപിടിത്തം. ഖാദർപേട്ട് ബനിയൻ ബസാറിൽ വെള്ളിയാഴ്‌ച രാത്രി 9.25 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 50 ഓളം കടകൾ പൂർണമായും കത്തി നശിച്ചു.
Recent Comments