by Midhun HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരിച്ചുവരുമെന്ന പ്രതീക്ഷകൾ അവസാനിച്ചു, ഒടുവിൽ ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി ആ വാർത്തയെത്തി, അറ്റ്‍ലാൻറിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി ‘ടൈറ്റൻ’ തകർന്നെന്നും അഞ്ച് യാത്രക്കാരും മരിച്ചതായും ഓഷ്യൻ ഗേറ്റ് അറിയിച്ചു. ടൈറ്റാനിക്കിന് സമീപം പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാർഡിങ്, പാകിസ്ഥാനിൽ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദ്, മകൻ സുലേമാൻ ദാവൂദ്, ഓഷ്യൻഗേറ്റിന്റെ സിഇഒ സ്‌റ്റോക്‌റ്റോൺ റഷ്, ഫ്രഞ്ച് പൈലറ്റ് പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്.
കടലിന്റെ അടിത്തട്ടിൽ ടൈറ്റാനിക് കപ്പലിനു സമീപത്തുനിന്ന് പേടകത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന വാർത്ത യാത്രക്കാർ മരിച്ചെന്ന അഭ്യൂഹം പടർന്നിരുന്നു. യുഎസ് കോസ്റ്റ് ഗാർഡ് ആണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കടലിനടിയിലുണ്ടായ ശക്തമായ മർദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതർ. മൃതദേഹങ്ങൾ കണ്ടെടുക്കാനാകുമോ എന്നത് പറയാൻ കഴിയില്ലെന്ന് കോസ്റ്റ്ഗാർഡ് റിയർ അഡ്മിറൽ അറിയിച്ചു.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ആകർഷണം. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് പ്രവിശ്യയിലുള്ള സെൻ്റ് ജോൺസ് തീരത്തുനിന്ന് ആരംഭിക്കുന്ന യാത്ര രണ്ട് മണിക്കൂർ സമയത്തിൽ അന്തർവാഹിനി സഞ്ചാരികളെയും വഹിച്ച് കടലിൻ്റെ അടിത്തട്ടിലെത്തും. ഒരു മണിക്കൂർ തകർന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും പരിസരങ്ങളും വീക്ഷിച്ച ശേഷമാണ് മടക്കയാത്ര പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, യാത്ര പുറപ്പെട്ട അന്തർവാഹിനി ഒന്നര മണിക്കൂർ ദൂരം പിന്നിട്ടശേഷം യാതൊരു സിഗ്നലും ലഭിച്ചില്ല. ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റൻ. ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന മറൈൻ കമ്പനിയാണ് കടലിൻ്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്. യാത്രയ്ക്ക് രണ്ടര ലക്ഷം ഡോളർ (ഏകദേശം രണ്ട് കോടി ഇന്ത്യൻ രൂപ) ആണ് നിരക്ക്.
by Midhun HP News | Jun 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഇന്ന് സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ഉന്നത വിദ്യാഭ്യാസത്തെ ഇടത് സർക്കാർ തകർക്കുന്നുവെന്നാരോപിച്ച് എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
എബിവിപി സംസ്ഥാന സെക്രട്ടറി എന്‍ സി ടി ശ്രീഹരി അടക്കമുള്ളവര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷത്തിന്റെ സ്വജനപക്ഷപാതമാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അധികാരത്തിന്റെ ബലത്തിൽ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥികളെ പൊലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാം എന്നത് ഇടതുപക്ഷ സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എബിവിപി പ്രസ്താവയിൽ പറയുന്നു.
by Midhun HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയില്‍ പുതിയതായി പ്ലംബിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള യോഗ്യതാനിര്‍ണയ പരീക്ഷ 2023 സെപ്റ്റംബറില്‍ നടത്തും. സിലബസും നിര്‍ദേശങ്ങളും അടങ്ങുന്ന അപേക്ഷ വാട്ടർ അതോറിറ്റി വെബ്സൈറ്റില്‍ (www.kwa.kerala.gov.in) 2023 ജൂണ്‍ 26 മുതല്‍ ലഭ്യമാകും. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ഓൺലൈൻ ആയി സമർപ്പിക്കണം. അവസാന തീയതി: 2023 ജൂലൈ 16
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ
കേരള വാട്ടർ അതോറിറ്റി
by Midhun HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: ചെന്നൈയില്‍ ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം. ബാസിന്‍ ബ്രിഡ്ജില്‍ എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിന് തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തീ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ നിര്‍ത്തിയിട്ടു. അതിനിടെ ട്രെയിനിന് തീപിടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. തീപിടിച്ചതിനെ തുടര്‍ന്ന് പുക ഉയരുന്നതാണ് വിഡിയോയിലുള്ളത്. ട്രെയിനിലെ യാത്രക്കാര്‍ പരിഭ്രാന്തിയില്‍ ഇറങ്ങി ഓടുന്നതും വിഡിയോയിലുണ്ട്. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ വീണ്ടും സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വെ വ്യക്തമാക്കി.
by Midhun HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എബിവിപി സംസ്ഥാന സെക്രട്ടറി എന്‍ സി ടി ശ്രീഹരി അടക്കമുള്ളവര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് എബിവിപി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
by Midhun HP News | Jun 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പൊതുമുതൽ നശിപ്പിച്ച കേസിൽ പിഴ ഒടുക്കി മന്ത്രി മുഹമ്മദ് റിയാസും ഡിവൈഎഫ്ഐ നേതാക്കളും. 2011 ൽ വടകര തപാൽ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ നടത്തിയ മാർച്ചിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ചാണ് കേസ്.
പിഡിപി പി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസാണിത്. തപാൽ വകുപ്പാണ് പരാതിക്കാർ.3,80,000 രൂപയാണ് പിഴയിനത്തിൽ അടച്ചത്. സബ് കോടതിയും ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിയിലാണ് 12 നേതാക്കൾ ചേർന്ന് നഷ്ടപരിഹാരം അടച്ചത്. പലിശ അടക്കമുള്ള തുകയാണിത്.
Recent Comments