ഹെൽമറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

ഹെൽമറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

വെള്ളറടയിൽ ഹെൽമറ്റ് കൊണ്ട് മധ്യവയസ്കനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മലയിൻകാവ് സ്വദേശിയായ മണികണ്ഠൻ ആണ് പിടിയിലായത്. മലയിൻകാവ് നന്ദനത്തിൽ ശാന്തകുമാറിനെയാണ് (48) മണികണ്ഠൻ കൊലപ്പെടുത്തിയത്.

ശനിയാഴ്ചയായിരുന്നു മണികണ്ഠൻ ഹെൽമറ്റ് കൊണ്ട് ശാന്തകുമാറിനെ മർദ്ദിച്ചത്. ​ഗുരുതരമായി പരുക്കേറ്റ ശാന്തകുമാറിനെ അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ എട്ടാം തീയതിയാണ് ശാന്തകുമാർ മരണത്തിന് കീഴടങ്ങിയത്. സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്യാൻ ചെന്നപ്പോഴാണ് ശാന്തകുമാർ ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ചത്. ശാന്തകുമാറിനെ മർദ്ദിച്ച പ്രതി മണികണ്ഠനെ അക്കാനി മണിയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

തല മുതൽ കാൽപ്പാദം വരെ മുറിവുകൾ; തീരാ നോവായി നിഹാല്‍ നൗഷാദ്

തല മുതൽ കാൽപ്പാദം വരെ മുറിവുകൾ; തീരാ നോവായി നിഹാല്‍ നൗഷാദ്

കണ്ണൂർ: പതിനൊന്നുകാരൻ നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ച് കടിച്ചുകൊന്നതിന്റെ തീരാ നോവിൽ തേങ്ങി കേരളം. ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

ഓട്ടിസം ബാധിച്ച നിഹാലിനെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാർന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. സംസാര ശേഷിയില്ലാത്തതിനാൽ നായ ആക്രമിച്ചപ്പോൾ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിദേശത്തുള്ള നൗഷാദ് മകന്‍റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ജൂനിയർ ലീഗ് സംഘടിപ്പിച്ചു

ജൂനിയർ ലീഗ് സംഘടിപ്പിച്ചു

ജൂനിയർ കരാട്ടെ താരങ്ങൾക്ക് മത്സര പരിചയവും പ്രോത്സാഹനവും നൽകുന്നതിന് വേണ്ടി ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസ് ജൂനിയർ കുമിത്തെ ലീഗ് സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും പ്രമുഖ താരങ്ങൾ ഉൾപ്പടെ 38 പേർ പങ്കെടുത്തു. 2023 മുതൽ നിലവിൽ വന്നിരിക്കുന്ന പുതിയ മത്സര നിയമ പ്രകാരം അന്താരാഷ്ട്ര പ്രിമിയർ ലീഗ് മത്സരങ്ങൾ നടക്കുന്ന തരത്തിൽ റൗണ്ട്റോബിൻ രീതിയിലാണ് മത്സരങ്ങൾ നടന്നത്.

വീറും വാശിയും കൊണ്ട് ആവേശം പകർന്ന മത്സരങ്ങളിൽ വീഡിയോ റിവ്യു ഉൾപ്പടെ നടപ്പാക്കിയിരുന്നത് കൊണ്ട് തന്നെ ഒരു പരാതിയും ഇല്ലാതെ മത്സരങ്ങൾ നടത്താൻ കഴിഞ്ഞു. ആൺ കുട്ടികളുടെ വിഭാഗത്തിൽ ആറ്റിങ്ങൾ കരാട്ടെ ടീമിൽ നിന്നുള്ള ദേവസൂര്യ ചാമ്പ്യനായി ട്രോഫിയും 5000 രൂപ ക്യാഷ് അവാർഡും സ്വന്തമാക്കി. ആറ്റിങ്ങൽ കരാട്ടെ ടീമിൽ നിന്നും ഉള്ള സൂരജ് ഷാജി രണ്ടാം സ്ഥാനവും ആലപ്പുഴ ഡ്രാഗൺ വേ കരാട്ടെ ടീമിൽ നിന്നുള്ള അലൻ അലക്സാണ്ടർ, തിരുവനന്തപുരം വി വി കരാട്ടെ ടീമിൽ നിന്നുള്ള അരവിന്ദ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം വി വി കരാട്ടെ ടീമിൽ നിന്നുള്ള ലക്ഷ്മി വിമൽ ചാമ്പ്യനായി ട്രോഫിയും 5000 രൂപ ക്യാഷ് അവാർഡും നേടി. വി വി കരാട്ടെ ടീമിൽ നിന്നുള്ള ആര്യ കൃഷ്ണ രണ്ടാം സ്ഥാനവും ആറ്റിങ്ങൽ കരാട്ടെ ടീമിൽ നിന്നുള്ള അയിശ്വര്യ ശ്രീകുമാർ, തൃശ്ശൂർ ജിസിജുക്കു കരാട്ടെ ടീമിലെ ഗോപിക എന്നിവർ മൂന്നാം സ്ഥാനവും നേടി. കേരളാ യൂണിവേഴ്സിറ്റി കായിക വിഭാഗം മുൻ ഡയറക്ടർ ഡോ. കെ കെ വേണു വിജയികൾക്കുള്ള സമ്മാന വിതരണം നിർവ്വഹിച്ചു.

തൃശൂരിൽ‌ ഹോസ്റ്റലിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ‌ ഹോസ്റ്റലിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 24 വയസ്സുള്ള റിൻസിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിക്കുളം സ്വദേശിനിയാണ് റിൻസി. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഭർത്താവ് യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തി; എസ് എ ടിക്ക് മുന്നിൽ ബന്ധുക്കൾ തമ്മിലടിച്ചു

ഭർത്താവ് യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തി; എസ് എ ടിക്ക് മുന്നിൽ ബന്ധുക്കൾ തമ്മിലടിച്ചു

ഇന്നലെ ഡെലിവറി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായതോടെ കുണ്ടറ സ്വദേശിയായ ഭർത്താവ് യുവതിയെ കൂട്ടിക്കൊണ്ടുപോകാനെത്തി. എന്നാൽ യുവതിയെ ഭർത്താവിനൊപ്പം അയയ്ക്കുന്നതിൽ താത്പര്യമില്ലാതിരുന്ന ബന്ധുക്കൾ ഇത് ചോദ്യം ചെയ്‌തതോടെയാണ് കൈയാങ്കളിയായത്. യുവതിയുടെ മാമനെ യുവാവും സുഹൃത്തുക്കളും സംഘം ചേർന്ന് മർദ്ദിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വയറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് എയിഡ് പോസ്റ്റിൽ നിന്ന് പൊലീസും സുരക്ഷാജീവനക്കാരും സ്ഥലത്തെത്തി.

ഇരുകൂട്ടരെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെയും കൈയേറ്റശ്രമമുണ്ടായി. സംഭവത്തിൽ ഇരുകൂട്ടർക്കും പരാതിയില്ല. കസ്റ്റഡിയിലെടുത്ത പള്ളിച്ചൽ സ്വദേശിയായ യുവതിയുടെ മാമനെതിരെ പെറ്റിക്കേസ് എടുത്തിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി ഭർത്താവിനൊപ്പം പോയി. ഇതിനിടെ ആശുപത്രിയിൽ യുവതിക്കൊപ്പമുണ്ടായിരുന്ന മാതാവിനെ കാണാതായത് പരിഭ്രാന്തി പരത്തി. മാതാവ് സ്വന്തം വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മകളോടൊപ്പം പോയതാണോയെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. രാത്രി വൈകിയും ഇവരെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.

പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയ്ക്ക് 14 അധികബാച്ചുകള്‍ അനുവദിച്ചു

പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയ്ക്ക് 14 അധികബാച്ചുകള്‍ അനുവദിച്ചു

തിരുവനന്തപുരം: മലപ്പുറം ജില്ലയ്ക്ക് 14 പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകളാണ് മലപ്പുറത്തേക്ക് മാറ്റുക. സര്‍ക്കാര്‍ സ്‌കൂളിന് പുറമെ ഇക്കൊല്ലം എയ്ഡഡ് മാനേജ്‌മെന്റിനും അധികബാച്ചിന് അനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു. താത്കാലി ബാച്ചുകളാണ് എയ്ഡഡ് സ്‌കൂളില്‍ അനുവദിക്കുക. മലപ്പുറം ജില്ലയെ അവഗണിക്കുന്നുവെന്നത് ആവശ്യമില്ലാത്ത വിവാദമാണ്. പാസായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത്തവണ പത്താം തരത്തില്‍ 77,967 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 77,827 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. സിബിഎസ്ഇയില്‍ 3,389 കുട്ടികളും ഐസിഎസ്ഇയില്‍ 36 കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. മൂന്ന് വിഭാഗങ്ങളിലുമായി 81,252 പേരാണ് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത്.