പി എസ് സി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച അറബിക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഓൺലൈൻ പരീക്ഷ മാറ്റി വെച്ചു

പി എസ് സി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച അറബിക് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഓൺലൈൻ പരീക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം: ഈ മാസം ജൂൺ 23ന് (വെള്ളിയാഴ്ച) നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ – അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷ മാറ്റി വെച്ചതായി പി എസ് സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജുമുഅ നിസ്കാരം തടസ്സപ്പെടുന്ന രീതിയിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഹയർസെക്കൻഡറി അറബി അധ്യാപക എച്ച് എസ് എസ് ടി ഓൺലൈൻ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് രംഗത്ത് വന്നിരുന്നു. ജൂൺ 23 വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരുന്നത്.

കടയ്ക്കലിൽ പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്നു

കടയ്ക്കലിൽ പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്നു

കടയ്ക്കല്‍: കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 5 പവൻ സ്വർണാഭരണങ്ങളും 7000 രൂപയും ഒരു മൊബൈൽ ഫോണും കവർന്നു കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ശ്രീ നിലയത്തിൽ ഓമന 77 വയസ്സ് ആണ് കവർച്ചയ്ക്ക് ഇരയായത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.

മൂന്നു പവന്റെ മാലയും കമ്മലും വളയും അടങ്ങുന്ന 5 പവന്‍ സ്വർണമാണ് കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്ന ഓമന റൂമിൽ കിടക്കാനായി കട്ടിലിൽ ഇരുന്നപ്പോൾ തൊട്ടടുത്ത കട്ടിലിനടിയിൽ ചെറിയ അനക്കം കേട്ടതിനെത്തുടർന്ന് ഓമന അമ്മ ഹാളിലേക്ക് ഇറങ്ങിയെങ്കിലും അക്രമി തള്ളി ഇടുകയായിരുന്നു. തറയിൽ വീണ ഓമന അമ്മയെ തോർത്തതുകൊണ്ട് കൈകൾ ബന്ധിക്കുകയും അടുക്കളയിൽ നിന്ന് കറി കത്തിയെടുത്ത് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു.

ക്യാൻസർ രോഗത്തിന് ചികിത്സയ്ക്ക് പണം വേണമെന്നും അതിനാൽ സ്വർണാഭരണങ്ങൾ തരണമെന്നും അക്രമി ആവശ്യപ്പെട്ടു. സ്വർണാഭരണങ്ങൾ ഊരി വാങ്ങിയ മോഷ്ടാവ് വീടിൻറെ പുറകുവശത്തെ വാതിൽ തുറന്ന് ഇറങ്ങിപ്പോയി. തറയിൽ വീണു കിടന്ന ഓമന അമ്മയെ രണ്ടു മണിക്കൂറിനു ശേഷം കൂട്ട് കിടക്കാനെത്തുന്ന സ്ത്രീയാണ് കെട്ടിയിട്ട നിലയിൽ കാണുന്നത് ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഓമന അമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഓമന അമ്മയുടെ ഇടുപ്പ് എല്ലിന് പൊട്ടലുണ്ട് സംഭവസ്ഥലത്ത് കൊട്ടാരക്കര ഡിവൈഎസ്പി ഡി വിജയകുമാർ സന്ദർശിക്കുകയുണ്ടായി അക്രമിയെ ഉടൻ പിടികൂടുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

പെരുമാതുറ പഞ്ചായത്ത് : മുസ്ലിം ലീഗ് പ്രക്ഷോഭ കൺവെൻഷൻ വിളിച്ചു കൂട്ടും

പെരുമാതുറ പഞ്ചായത്ത് : മുസ്ലിം ലീഗ് പ്രക്ഷോഭ കൺവെൻഷൻ വിളിച്ചു കൂട്ടും

ചിറയിൻകീഴ് – മുതലപ്പൊഴിയോട് ചേർന്നു കിടക്കുന്ന തീരദേശ വാർഡുകൾ ഉൾപ്പെടുത്തി പെരുമാതുറ ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ടു സമര പരിപാടികളുടെ ഭാഗമായി ജൂലൈ 1 ന് പെരുമാതുറയിൽ പ്രക്ഷോഭ കൺവെൺഷൻ വിളിച്ചു കൂട്ടാൻ പുതുകുറിച്ചിയിൽ ചേർന്ന മുസ്ലിം ലീഗ് പെരുമാതുറ ശാക്തീകരണ പ്രവർത്തക സമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫ് ഭരണത്തില്‍ പെരുമാതുറ ഉള്‍പ്പെടെയുള്ള പുതിയ പഞ്ചായത്തുകളുടെ പ്രഖ്യാപനം നടന്നെങ്കിലും നടപടി ക്രമങ്ങള്‍ പുരോഗമിക്കവേ ഹൈക്കോടതി ഇടപെട്ട് തീരുമാനം റദ്ദാക്കുകയായിരുന്നു. പഞ്ചായത്ത് രൂപീകരിക്കണമെന്ന ജനകീയ ആവശ്യം നേടിയെടുക്കുന്നതു വരെ മുസ്ലിം ലീഗ് പ്രക്ഷോഭ പരിപാടിക്കൊരുങ്ങുന്നതിൻ്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

ശാക്തികരണ പ്രവർത്തകസമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നിസ്സാർ മുഹമ്മദ് സുൽഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ ഷഹീർ ജി അഹമ്മദ്, എസ്. എ വാഹിദ്, എം.എച്ച് ഹുമയൂൺ കബീർ, കർഷക സംഘം ജില്ലാ പ്രസിഡൻ്റ് മൺവിള സൈനുദ്ദീൻ, മണ്ഡലം ഭാരവാഹികളായ എം. എസ് കമാലുദ്ദീൻ, വഹാബ് കിഴുവിലം, നവാസ് മാടൻ വിള, റംസി അഹമ്മദ്, അൻസർ പെരുമാതുറ, അഷറഫ് കൊട്ടാരംതുരുത്ത്, എന്നിവർ പ്രസംഗിച്ചു

അമ്മയുടെ ഓർമയ്ക്കായി 5 കോടി രൂപ ചെലവില്‍ താജ് മഹൽ നിർമിച്ച് മകൻ

അമ്മയുടെ ഓർമയ്ക്കായി 5 കോടി രൂപ ചെലവില്‍ താജ് മഹൽ നിർമിച്ച് മകൻ

ചെന്നൈ: അമ്മയുടെ സ്മരണയ്ക്കായി അ‍ഞ്ച് കോടി രൂപ ചെലവാക്കി താജ് മഹലിന്റെ മാതൃകയിൽ സ്മാരകം നിർമിച്ച് യുവാവ്. തമിഴ്നാട് തിരുവാരൂർ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശിയായ അമറുദ്ദീൻ ഷെയ്ഖ് ദാവൂദാണ് സ്മാരം നിർമിച്ചത്.

ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുൾ ഖാദറിന്റെ മരണ ശേഷം അമ്മ ജൈലാനി ബീവി മക്കളെ വളർത്താൻ നന്നായി കഷ്ടപ്പെട്ടെന്ന് മകൻ പറയുന്നു. നാല് പെൺമക്കളും ഒരു മകനുമാണ് ഇവർക്കുണ്ടായിരുന്നത്. അബ്ദുൽ ഖാദർ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകൻ അമറുദ്ദീൻ ഷെയ്ഖ് ദാവൂദിന് വെറും പതിനൊന്ന് വയസ്സായിരുന്നു പ്രായം.

പിതാവിന്റെ മരണ ശേഷം ജൈലാനി ബീവി തന്റെ കുട്ടികളെ വളർത്താനായി ഒറ്റയ്ക്ക് കട കൈകാര്യം ചെയ്തു. അപാരമായ ശക്തിയും അർപ്പണബോധവും പ്രകടിപ്പിച്ചെന്നും മകൻ ഓർത്തെടുക്കുന്നു. ബിഎ ബിരുദം പൂർത്തിയാക്കിയ അമറുദ്ദീൻ ഷെയ്ഖ് ദാവൂദ് ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്. ജൈലാനി ബീവി അന്തരിച്ചപ്പോൾ, തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലിയായി ഒരു സ്മാരക ഭവനം നിർമ്മിക്കാൻ അമറുദ്ദീൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് താജ്മഹലിന്റെ ആലോചനയിലേക്കെത്തുന്നത്. നിർമ്മാണത്തിനായി രാജസ്ഥാനിൽ നിന്ന് മാർബിൾ ഇറക്കുകയും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുകയും ചെയ്തു.

രണ്ട് വർഷമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്. അത് ജൂൺ രണ്ടിന് പൊതുജനങ്ങൾക്കായി തുറന്നു. എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് സന്ദർശിക്കാനും ആദരാഞ്ജലികൾ അർപ്പിക്കാനും എത്താം. പത്ത് വിദ്യാർത്ഥികൾക്ക് താമസിക്കാനും സൗകര്യമുണ്ട്. നിരവധി സന്ദർശകരാണ് താജ് മഹൽ കാണാനെത്തുന്നത്. അമാവാസി ദിനത്തിൽ ഉമ്മ മരിച്ചതിനാൽ എല്ലാ അമാവാസിയിലും 1000 പേർക്ക് സ്വയം പാകം ചെയ്ത ബിരിയാണിയും ഇയാൾ വിതരണം ചെയ്യുന്നു.

വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധിക്കുന്നു – കെ യു ഡബ്ല്യു ജെ

വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധിക്കുന്നു – കെ യു ഡബ്ല്യു ജെ

വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധിക്കുന്നു – കെ യു ഡബ്ല്യു ജെ. കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ കെഎസ്‌യു നേതാവ്, ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ജനാധിപത്യ കേരളത്തിന് നാണക്കേടാ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും യൂണിയൻ അറിയിച്ചു.

കർണാടകയിൽ ഇന്ന് മുതൽ വനിതകൾക്ക് സൗജന്യ യാത്ര

കർണാടകയിൽ ഇന്ന് മുതൽ വനിതകൾക്ക് സൗജന്യ യാത്ര

ബാംഗ്ലൂർ: കർണാടകയിൽ സ്ഥിരത്താമസക്കാരായ സ്ത്രീകൾക്ക് ഞായറാഴ്ച മുതൽ സർക്കാർ ബസുകളിൽ സൗജന്യ യാത്ര “ശക്തി” എന്ന പേരിലുള്ള പദ്ധതി ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വിധാൻസൗധയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി. എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ നാല് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ സംസ്ഥാനത്തിനകത്ത് ഓടുന്ന സിറ്റി, ഓർഡിനറി, എക്സ്പ്രസ് ബസുകളിലാണ് ആനുകൂല്യം. അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസുകളിൽ കർണാടകയുടെ അതിർത്തി വരെ യാത്ര ചെയ്യാം. അതിർത്തി സം സ്ഥാനങ്ങളുടെ അകത്ത് 20 കിലോമീറ്ററും ഈ പദ്ധതി വഴി സൗജന്യമായി യാത്ര നടത്താനാകും. ഇതിനുശേഷം യാത്ര നടത്താൻ പണം നൽകണം.