പ്ലാസ്റ്റിക്കിനെതിരായി ഫ്ലാഷ് മോബ്  സംഘടിപ്പിച്ച് വിദ്യാർഥികൾ

പ്ലാസ്റ്റിക്കിനെതിരായി ഫ്ലാഷ് മോബ് സംഘടിപ്പിച്ച് വിദ്യാർഥികൾ

കീഴാറ്റിങ്ങൽ: പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി സ്കൂളിലെ കുട്ടികൾ മണനാക്ക് ജംഗ്ഷനിൽ പരിസ്ഥിതി അവബോധ ഫ്ലാഷ് മോബും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക ബിനു ഷെറീന ഫ്ലാഗ് ഓഫ് ചെയ്തു.

‘പ്ലാസ്റ്റിക്കിൻ്റെ വലിച്ചെറിയലും കത്തിക്കലും പരിസ്ഥിതിയുടെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്നു’ എന്ന സന്ദേശം സമൂഹത്തിലെത്തിക്കുവാൻ കുട്ടികൾ ശ്രമം നടത്തി. പ്ലാസ്റ്റിക്കിനെതിരേ പോരാടുന്ന പഞ്ചായത്ത് ഹരിതസേനാംഗങ്ങളെ ക്ഷണിച്ചു വരുത്തി സ്കൂൾ അങ്കണത്തിൽ വച്ച് ആദരിക്കുകയും ചെയ്തു.

വാർഡ് മെമ്പർ ഷിജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ.എ.എ.ഹമീദ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സജിത്ത്, സീനിയർ അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു. തുടർന്നുള്ള വാരാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, പച്ചക്കറിത്തോട്ട ഉദ്ഘാടനം, സുഹൃത്തിനൊരു ചെടി, ക്വിസ് മത്സരം, എന്നിവ സംഘടിപ്പിച്ചു.

സൗജാബീവി (60) നിര്യാതയായി

സൗജാബീവി (60) നിര്യാതയായി

പോത്തൻകോട്: പ്ലാമൂട്, എൻ ആർ എ -സി 23, നജാകോട്ടേജിൽ ഷാജഹാന്റെ ഭാര്യ സൗജാബീവി (60) നിര്യാതയായി. മാധ്യമ പ്രവർത്തകനായ സജാദിന്റെ മാതാവാണ്‌ അന്തരിച്ച സൗജാബീവി.

മക്കൾ: ഷാനിഫ, സജാദ്
മരുമക്കൾ: ദുൽഷാദ്, ഷിഹാന
ഖബറടക്കം രാത്രി 8.30 ന് ചെമ്പഴന്തി മുസ്ലിം ജമാ അത്തിൽ

അവനവഞ്ചേരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ കാറ് ഇടിച്ച് തലക്ക് പരിക്ക്

അവനവഞ്ചേരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ കാറ് ഇടിച്ച് തലക്ക് പരിക്ക്

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന അനുശ്രീ എന്ന വിദ്യാർത്ഥിനിയെയാണ് അമിത വേഗതയിലെത്തിയ ഹ്യുണ്ടായി കാർ ഇടിച്ചു തെറിപ്പിച്ചത്. ഇടക്കോട് പള്ളിക്ക് എതിർവശത്തെ വീട്ടിലെ ദീപയുടെ മകളാണ് 11 വയസുള്ള അനുശ്രീ. ഇന്ന് വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങവെ നാലരയോടെ അവനവഞ്ചേരി ജംഗ്ഷനിൽ എത്തി സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാറിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

തലയ്ക്ക് പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ഉടനടി വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നതിനു വേണ്ടി അടിയന്തിരമായി നഗരസഭ ആംബുലൻസിൽ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന വ്യക്തിയും കുട്ടിയോടൊപ്പം ആശുപത്രിയിലുണ്ട്.

മകളുടെ മരണം കൊലപാതകമെന്ന് സംശയം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മകളുടെ മരണം കൊലപാതകമെന്ന് സംശയം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു. ശ്രീമഹേഷ്‌ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിതാവ് ലക്ഷ്മണൻ പറഞ്ഞു. ‘പണം നൽകിയില്ലെങ്കിൽ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു.

അതേസമയം, മഹേഷിന്റെ നിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

ഝാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു വീണ് അപകടം; മൂന്നു മരണം, നിരവധി പേര്‍ കുടങ്ങി

ഝാര്‍ഖണ്ഡില്‍ ഖനി ഇടിഞ്ഞു വീണ് അപകടം; മൂന്നു മരണം, നിരവധി പേര്‍ കുടങ്ങി

ധന്‍ബാദ്: ഝാര്‍ഖണ്ഡില്‍ ഖനിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിയതായി സംശയമുണ്ട്. ധന്‍ബാദിലെ ബൗറ മേഖലയിലാണ് സംഭവം. ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡിന്റെ ഖനിയില്‍ രാവിലെ പത്തരയോടെയാണ് അപകടം. ഖനി ഇടിഞ്ഞുതാഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

എത്ര പേര്‍ മരിച്ചെന്നോ എത്ര പേര്‍ കുടുങ്ങിയതായോ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മൂന്നു പേരെ ഇതിനകം പുറത്തെടുക്കാനായിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹെവി വാഹനങ്ങള്‍ക്കും ഇനി സീറ്റ് ബെല്‍റ്റ്; സെപ്റ്റംബര്‍ ഒന്നു മുതല്‍ നിര്‍ബന്ധം

ഹെവി വാഹനങ്ങള്‍ക്കും ഇനി സീറ്റ് ബെല്‍റ്റ്; സെപ്റ്റംബര്‍ ഒന്നു മുതല്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസ്സുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാരും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എഐ കാമറ കണ്ടെത്തും. ഇവര്‍ക്കു നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇവ ഉപയോഗിക്കാതിരിക്കല്‍. സിഗ്‌നല്‍ ലംഘനം, െ്രെഡവിങിനിടെ മൊബൈല്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം യാത്രക്കാര്‍, നോ പാര്‍ക്കിങ്, അതിവേഗം എന്നിവ കണ്ടെത്തുന്നതിനുള്ള എഐ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനു പിന്നാലെയാണ് പുതിയ ചട്ടം.
നിയമലംഘനത്തിന് നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിയ്ക്കൂ. 15 ദിവസത്തിനുള്ള അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്.