by Midhun HP News | May 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ട് വഞ്ചിയൂർ പൊലീസ്. സംഭവത്തിന് പിന്നാലെ മാളിൽ നിന്ന് മുങ്ങിയ പ്രതിയ്ക്കായുള്ള അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മാസം പതിനേഴിന് രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിലെത്തിയ പെൺകുട്ടിയെ യുവാവ് കടന്ന് പിടിക്കുന്നത്.
തുടർന്ന് മാളിലുണ്ടായിരുന്നവർ പ്രതിയെ പിടികൂടിയെങ്കിലും ഇയാൾ അവിടെ നിന്ന് രക്ഷപെട്ടു. മാൾ അധികൃതരുടെ അശ്രദ്ധ കാരണമാണ് പ്രതി രക്ഷപെട്ടതെന്ന് വഞ്ചിയൂർ പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി നേരത്തെ ഡി.സി.പിക്ക് പരാതി നൽകിയിരുന്നു. പിന്നാലെയാണ് പ്രതിയുടെ സി.സി.ടി.വി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടത്. ഇയാൾക്കെതിരെ പൊക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതിയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.
by Midhun HP News | May 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പുരവൂർ ഗവ. എസ്. വി. യു. പി സ്കൂളിൽ എൽ പി എസ് ടി (ഒന്ന് ), പാർട്ട് ടൈം ജൂനിയർ ഹിന്ദി ടീച്ചർ (ഒന്ന്) എന്നിവയിലേയ്ക് താല്കാലിക ഒഴിവ് ഉണ്ട്.
അഭിമുഖം 29. 05. 2023 (തിങ്കൾ) 2 pm ന്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
by Midhun HP News | May 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഒഐസിസി കുവൈറ്റ് മെയ് 27, ശനിയാഴ്ച മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്റുമായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ 59 ആം ചരമ വാർഷിക ദിനം ആചരിച്ചു. ഒഐസിസി കുവൈറ്റ് ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിസാം തിരുവനന്തപുരം, വിധുകുമാർ, അലക്സ് മാനന്തവാടി, ലിപിൻ മുഴക്കുന്ന്, ബിജി പള്ളിക്കൽ, ചാർലി പി ജോർജ്, ബിനുകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് ഒഐസിസി ദേശീയ കമ്മിറ്റി സെക്രട്ടറി ജോയ് കരുവാളൂർ സ്വാഗതവും, സൂരജ് കണ്ണൂർ നന്ദിയും പറഞ്ഞു.
by Midhun HP News | May 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ നേതൃ സംഗമം ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം അൽ ഹിന്ദ് കോളേജിൽ നടന്നു.
നേതൃ സംഗമം വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം ത്വാഹാ അബ്ദുൽബാരി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നസീം അഴിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് ഷാൻ സലഫി പ്രാർത്ഥനാ പഠനം നടത്തി. ജില്ലാ ഓർനൈസിംഗ് സെക്രട്ടറി നസീൽ കണിയാപുരം സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി അൻസാറുദ്ധീൻ സ്വലാഹി നന്ദിയും പറഞ്ഞു.
by Midhun HP News | May 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർസെക്കൻററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, ജോഗ്രഫി വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 30. 05. 2023(ചൊവ്വാഴ്ച) 11 AM ന് അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
by Midhun HP News | May 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിണർ വൃത്തിയാക്കുന്നതിനായി കിണറ്റിലിറങ്ങിയ ആൾ തിരികെ കയറാനാകാതെ കിണറിനുള്ളിൽ അകപ്പെട്ടു. കടയ്ക്കൽ ഫയർഫോഴ്സ് ടീമെത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തി. പാങ്ങോട് പഞ്ചായത്തിൽ ഭരതന്നൂർ മാറനാട് അംഗൻവാടിക്ക് സമീപം എസ് എൽ ഭവനിൽ ശ്രീധരൻ പിള്ള എന്നയാളുടെ 70 അടിയോളം താഴ്ചയുള്ള കിണർ വ്യത്തിയാക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് കിണറിനുള്ളിൽ അകപ്പെട്ടത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം.
അയിരൂർ പാറവിള വീട്ടിൽ സനൽകുമാർ (54) നെയാണ് ഫയർഫോഴ്സ് ടീമെത്തി രക്ഷപെടുത്തിയത്. കടയ്ക്കൽ ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ & റസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് റാഫി, എം.ജി.ശരത്, എസ്. സുമോദ്, പി.ഐ പ്രശാന്ത്, ടി. ഷിബു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
Recent Comments