നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വർക്കല പോലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വർക്കല പോലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല മേൽവെട്ടൂർ മൗണ്ട് മുക്ക് തണ്ണിവിളവീട്ടിൽ നിസാമുദ്ദീൻ മകൻ കാവു എന്ന് വിളിക്കുന്ന മുഹമ്മദ് താഹിറിനെ ജില്ലാ കളക്ടറുടെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ ഐപിഎസിന്റെയും വർക്കല ഡി വൈ എസ് പി സി ജെ മാർട്ടിന്റെയും നിർദ്ദേശാനുസരണം വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

വർക്കല, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തുടങ്ങിയ സ്റ്റേഷനുകളിൽ നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഹമ്മദ് താഹിർ തുടർന്നും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിലേക്കായാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.

വർക്കല എസ് എച്ച് ഒ എസ് സനോജ്, എസ് ഐ മാരായ എസ് അഭിഷേക്,അബ്ദുൽ ഹക്കീം, ഡബ്ലിയു എസ് സി പി ഒ ഹേമാവതി,സി പി ഒ മാരായ ബിനു ശ്രീദേവി, ഷജീർ, റാം ക്രിസ്റ്റിൻ, പ്രവീൺ നെൽസൺ എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചേക്കും. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നാളെ മുതൽ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി മെയ്‌ 9 നു ശേഷം മോഖ ചുഴലിക്കാറ്റായി ശക്‌തി പ്രാപിക്കാൻ സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. നിലവിലെ സൂചന പ്രകാരം മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശ് മ്യാന്മാർ ഭാഗത്തേക്ക്‌ നീങ്ങാനാണ് സാധ്യത.

ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് ബി.എം.എസ് യൂണിന്റെ നേതൃത്വത്തിൽ പണിമുടക്ക് സമരം

ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് ബി.എം.എസ് യൂണിന്റെ നേതൃത്വത്തിൽ പണിമുടക്ക് സമരം

ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് ബി.എം.എസ് യൂണിന്റെ നേതൃത്വത്തിൽ പണിമുടക്ക് സമരം. രാത്രി 12 മണിയ്ക്ക് തുടങ്ങിയ സമരം 24 മണിക്കൂറാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കി സമരം ചെയുന്നത് ബി.എം.എസ്യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും. പണിമുടക്കിനെതിരെ കെഎസ്ആർടിസിഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചാം തീയിതിക്ക് മുമ്പായി ശമ്പളം നൽകുമെന്നമുഖ്യമന്ത്രിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ്തൊഴിലാളി സംഘടനകൾ സമരത്തിലേക്ക് നീങ്ങിയത്.സി.ഐ.ടി.യുവും ഐ.എന്‍.ടിയുസിയും ചീഫ് ഓഫീസിന് മുന്നിൽ സംയുക്ത പ്രതിഷേധത്തിലാണ്.

മുന്നറിയിപ്പ് അവഗണിച്ച് സർവീസ്; അപകടത്തിന് ശേഷം രോക്ഷാകുലരായ നാട്ടുകാർ ബോട്ട് ജെട്ടി പാലം കത്തിച്ചു

മുന്നറിയിപ്പ് അവഗണിച്ച് സർവീസ്; അപകടത്തിന് ശേഷം രോക്ഷാകുലരായ നാട്ടുകാർ ബോട്ട് ജെട്ടി പാലം കത്തിച്ചു

താനൂർ ബോട്ട് അപകടത്തിന് പിറകെ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ച് നാട്ടുകാർ. കെട്ടുങ്ങൽ ബീച്ചിലെ താൽകാലിക പാലമാണ് നാട്ടുകാർ കത്തിച്ചത് ഇന്നലെ അപകടപ്പെട്ട ബോട്ടിലേക്ക് യാത്രക്കാർ സഞ്ചരിച്ച പാലമാണ് നാട്ടുകാർ കത്തിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പൂരപ്പുഴയിലെക്ക് സർവീസിനായി ബോട്ട് പുറപ്പെട്ടത്. ബോട്ട് പുറപ്പെട്ട ഒരു മണിക്കൂറിന് ശേഷം ബോട്ട് അപകടത്തിൽപെടുകയായിരുന്നു.

സമയം കഴിഞ്ഞതിന് ശേഷം സർവീസ് നടത്തിരുന്നെന്ന് നാട്ടുകാർ പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായി പ്രദേശവാസി പറഞ്ഞു. തുടർന്നാണ്, ഇന്നലെ അപകടത്തിന് ശേഷം നാട്ടുകാർ പാലം കത്തിച്ചത്. അനധികൃതമായി ബോട്ട് സർവീസ് നടത്തുന്നതിന് പ്രദേശവാസികൾ പൊലീസിൽ കേസ് നൽകിയിരുന്നു. നാടിനെ നടുക്കിയ പൂരപ്പുഴയിലെ ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന്.

വിവരം കേട്ടറിഞ്ഞതോടെ ഒട്ടുംപുറം തൂവൽതീരത്തേക്കു ജനത്തിന്റെ ഒഴുക്കായിരുന്നു. 2 മണിക്കൂറിനു ശേഷം ബോട്ട് കരയ്ക്ക് വലിച്ചടുപ്പിക്കുമ്പോൾ ഒട്ടേറെ പേർ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അപകടത്തിൽ മരിച്ച 22 പേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. ഇതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂർ, താനൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേർ ചികിത്സയിലുണ്ട്.ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്.

നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിദോസഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. എന്തെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ സമാന രീതിയുള്ള ലംഘനങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ വ്യക്തമാക്കി. ഇപ്പോൾ മൃതദേഹങ്ങൾ വേഗത്തിൽ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

ആളെ കുത്തിനിറച്ച് യാത്ര പതിവ്; ആരോപണവുമായി നാട്ടുകാർ

ആളെ കുത്തിനിറച്ച് യാത്ര പതിവ്; ആരോപണവുമായി നാട്ടുകാർ

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാരും വാർഡ് കൗൺസിലറും. അപകടം വരുത്തിയ ബോട്ട് ആളുകളെ കുത്തി നിറച്ച് സർവീസ് നടത്തുന്ന വിവരം പല തവണ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വാർഡ് കൗൺസിലർ ആരോപിച്ചു. ബോട്ടിൽ ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പെരുന്നാൾ ദിവസം സർവീസ് നിർത്തി വെയ്പ്പിച്ചു.

അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടടക്കം രണ്ട് ബോട്ടുകളുടെ സർവീസാണ് നിർത്തിവെപ്പിച്ചത്. എന്നാൽ പിറ്റേ ദിവസം വീണ്ടും ഇവർ സർവ്വീസ് തുടങ്ങി. പണം നൽകിയും സ്വാധീനമുപയോഗിച്ചുമാണ് ബോട്ട് വീണ്ടും സർവ്വീസ് വീണ്ടും ആരംഭിച്ചത്. ക്രമക്കേടുകൾ ഡിടിപിസിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും വാർഡ് കൌൺസിലർ വിശദീകരിച്ചു. ബോട്ട് സർവീസ് സുഗമമാക്കുന്നതിന് വേണ്ടി പുഴയുടെ ആഴം ബോട്ട് ഉടമകൾ കൂട്ടിയതായും നാട്ടുകാർ ആരോപിച്ചു.

ഈയടുത്ത കാലത്താണ് സ്ഥലത്ത് അഞ്ചിലേറെ ബോട്ടുകൾ സ്ഥലത്ത് സർവീസ് ആരംഭിച്ചത്. അപകടത്തിൽപ്പെട്ട ബോട്ടിന്റെ അടിഭാഗം ശരിയല്ലെന്നും ജനങ്ങളെ കയറ്റി സർവ്വീസ് നടത്തരുതെന്നും നേരത്തെയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിലും പണത്തിന്റെ സ്വാധീനത്തിലും പരാതികളെ ബോട്ടുടമകൾ മറികടക്കുകയായിരുന്നുവെന്നും അതാണ് ദാരുണ ദുരന്തത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.

ആളെ കുത്തിനിറച്ച് യാത്ര പതിവ്; ആരോപണവുമായി നാട്ടുകാർ

ദുരന്തഭൂമിയായി താനൂർ: മരിച്ചവരിൽ ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും

മലപ്പുറം: താനൂരിൽ ബോട്ടപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ ആരംഭിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി,പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. തിരൂർ ആശുപത്രിയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം. മരിച്ച അദ്നാന്റെ പോസ്റ്റ്മോർട്ടം തിരൂർ ജില്ലാ ആശുപത്രിയിൽ പൂർത്തിയായി.

താനൂർ ബോട്ട് ദുരന്തം: മരണം 22 ആയി, 12 പേരെ തിരിച്ചറിഞ്ഞു; എൻഡിആർഎഫ് സംഘം തിരച്ചിൽ തുടങ്ങി

ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 22 പേർക്കാണ് ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും ഉൾപ്പെടും. മരിച്ചവരിൽ പലരും ഒരേ കുടുംബത്തിൽപ്പെട്ടവരാണ്. ഞായറാഴ്ച ദിവസമായതിനാൽ കൂടുതൽ പേർ ബോട്ടിൽ ഉല്ലാസയാത്രക്കായി എത്തിയിരുന്നതായാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തിൽ ഏഴ് പേരുടെയും നില ഗുരുതരമാണ്. ചികിത്സയിലുള്ളവരിൽ കൂടുതലും കുട്ടികളാണ്.