by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മെയ് 2 മുതൽ 14 വരെയാണ് സംസ്ഥാനത്ത് ആദ്യഘട്ടം എന്ന നിലയിൽ പാർട്ടി ഈ ക്യാമ്പയിൻ ഏറ്റെടുത്ത് നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി ഗൃഹസന്ദർശനം, ലഘുലേഖ വിതരണം വ്യാപകമായ ശുചീകരണ പ്രവർത്തനം എന്നീ പരിപാടികൾ ഒന്നാം ഘട്ടത്തിൽ പ്രാവർത്തികമാക്കും.
ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്‌ക്കരിച്ചും അജൈവമാലിന്യം ശേഖരിച്ചും മാലിന്യ കൂനകൾ പൊതുവിടങ്ങളിലും, പൊതു സ്ഥലങ്ങളിലും വരാതെയും, ജലാശയങ്ങൾ മാലിന്യമുക്തമാണെന്നും ഈ ക്യാമ്പയിന്റെ ഭാഗമായി നമുക്ക് ഉറപ്പ് വരുത്താൻ കഴിയണം. മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വർക്കല താലൂക്ക് ആശുപത്രിയിൽ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ:വി. ജോയി എംഎൽഎ നിർവഹിച്ചു.

by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭ കൗൺസിലർ വി ജി ഗിരികുമാറിനെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പിടിപി നഗർ വാർഡ് കൗൺസിലറാണ് ഗിരികുമാർ.
ചോദ്യം ചെയ്യലിനു വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗിരികുമാറിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിനു തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. മുന്‍പ് പിടിയിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗിരികുമാറിനെ അറസ്റ്റ് ചെയ്തത്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു ആർ എസ് എസ് പ്രവർത്തകൻ കൂടി അറസ്റ്റിലായിരുന്നു. കരുമംകുളം സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ശബരിയെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
ആശ്രമം കത്തിച്ച ദിവസം ശബരി നേരിട്ടെത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ നാലുപേർ നേരത്തെ പിടിയിലായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്.
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പൻ കാട്ടാന തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലേക്ക് നീങ്ങി. പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട പ്രദേശത്ത് നിന്ന് അരിക്കൊമ്പൻ നിലവിൽ ഏഴ് കിലോ മീറ്റർ അകലെയാണ്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
മയക്കത്തിൽ നിന്ന് വിട്ടുവന്ന അരിക്കൊമ്പന്റെ ആരോഗ്യനില പൂർണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നൽകിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ശനിയാഴ്ച അർധരാത്രിയോടെ കുമളിയിലെത്തിച്ച ആനയെ ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് വനത്തിലേക്ക് വിട്ടത്. ദേഹത്ത് കണ്ടെത്തിയ നിസാര പരിക്കുകൾ ഒഴിച്ചു നിർത്തിയാൽ ആനക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല.
ആന സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തും വരെ നിരക്ഷണം തുടരുകയാണ് ഉദ്യോഗസ്ഥർ. പതിമൂന്ന് മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അരിക്കൊമ്പൻ സുരക്ഷിത കേന്ദ്രത്തിലെത്തിയത്.
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
KL 22 G 2173 ഹോണ്ട ആക്റ്റീവ (ബ്ലാക്ക് കളർ) മോഷണം പോയി. കണ്ടു കിട്ടുന്നവർ ദയവായി ഈ നമ്പരിന്റെ അറിയിക്കുക. 8921884223, 9656045254, 9447270813
ചെമ്പക മംഗലം,കോരാണി പി തിരുവനന്തപുരം
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്ലേ സ്റ്റോറിൽ നിന്ന് 3,500 ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിൾ പോളിസികൾക്കനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് നീക്കം ചെയ്തത്. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് ഗൂഗിൾ കണ്ടെത്തി.
പേഴ്‌സണൽ ലോൺ ആപ്പുകൾക്ക് ഉപയോക്താക്കളുടെ ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെൻസിറ്റീവ് ഡേറ്റകൾ പ്രാപ്യമല്ലാതാക്കാൻ ഗൂഗിൾ തങ്ങളുടെ ലോൺ പോളിസി പുതുക്കിയിട്ടുണ്ട്. വ്യാജ ലോൺ ആപ്പുകളിലൂടെ പണം തട്ടിയെടുത്ത 14 പേരെ മുംബൈ സൈബർ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് നടപടി. നിരവധി പേരിൽ നിന്നായി തട്ടിയെടുത്ത 350 കോടി രൂപ ക്രിപ്‌റ്റോകറൻസിയാക്കി മാറ്റി വിദേശത്ത് കടത്തുകയാണ് തട്ടിപ്പുകാർ ചെയ്തത്.
2021 നും മാർച്ച് 31, 2023 നും മധ്യേ മുംബൈ പൊലീസ് 176 വ്യാജ ലോൺ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിലായി 70 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇത്തരം തട്ടിപ്പുകൾ നേരിടാൻ പേഴ്‌സണൽ ലോൺ ആപ്പുകൾക്ക് പുതിയ ലൈസൻസ് മാനദണ്ഡങ്ങൾ നിഷ്‌കർശിച്ചിരിക്കുകയാണ് ഗൂഗിൾ.
by liji HP News | May 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ദി കേരള സ്റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശാനുമതി. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിപുല്‍ അമൃത് ലാല്‍ ഷായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒപ്പം ചിത്രത്തിന്‍റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ച ഭാഗങ്ങള്‍ ഇങ്ങനെയാണ്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന് പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം, അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.
Recent Comments