by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: അപകടങ്ങള്‍ കുറക്കാനാണ് എഐ ക്യാമറ പദ്ധതി നടപ്പാക്കിയത്. വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി പുകമറ സൃഷ്ടിച്ച് തടയാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരെന്ന തര്‍ക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിക്കുകയുണ്ടായി.
ഇരുചക്രവാഹനയാത്രക്കാരുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് . കേരളം മതനിരപേക്ഷതയുടെ കേന്ദ്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു വിഭാഗം കൂടെ ചേരുമെന്ന ബിജെപിയുടെ ചിന്ത വെറുതെയാനുള്ളത്. കേരളത്തില്‍ ആര്‍എസ്‌എസ് ന് വേരോട്ടം കിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മത നിരപേക്ഷത തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യയുടെ കാത്തരിപ്പിന് ഒടുവിൽ വിരാമം. ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്സിൽ ചരിത്രമെഴുതി ഇന്ത്യയുടെ ബാഡ്മിന്റൺ ഡബിൾസ് സഖ്യം സാത്വിക് സായ്രാജ് റാൻകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസിൽ സ്വർണം സ്വന്തമാക്കിയാണ് ഇന്ത്യൻ സഖ്യം അഭിമാനമായത്. ഫൈനലിൽ മലേഷ്യയുടെ ഓങ് യു സിൻ- ടിയോ ഇ യി സഖ്യത്തെയാണ് ഇന്ത്യൻ സംഘം വീഴ്ത്തിയത്.
58 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ടൂർണമെന്റിലെ ഇന്ത്യയുടെ സ്വർണ നേട്ടം. 1965ൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ദിനേഷ് ഖന്നയാണ് അവസാനമായി ഏഷ്യൻ ചാമ്പൻഷിപ്പ്സിൽ സ്വർണം നേടിയത്. ഡബിൾസിലും നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മികച്ച പ്രകടനമാണിത്. 1971 ദീപു ഘോഷ്- രാമൻ ഘോഷ് സഖ്യം വെങ്കലം നേടിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. ആദ്യ സെറ്റ് നഷ്ടമായ ശേഷം ഉജ്ജ്വലമായി തിരിച്ചു കയറിയാണ് ഇന്ത്യൻ സഖ്യത്തിന്റെ സുവർണ നേട്ടം. ആദ്യ സെറ്റ് 16-21 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം അടിയറവ് വച്ചത്. എന്നാൽ പിന്നീടുള്ള രണ്ട് സെറ്റുകളിൽ 21-17, 21-19 എന്ന സ്കോറിന് തുടരെ രണ്ട് സെറ്റുകൾ പിടിച്ചെടുത്താണ് സാത്വിക്- ചിരാഗ് സഖ്യം മുന്നേറിയത്.
by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: മുസ്ലിം ലീഗ് അടക്കം മതചിഹ്നവും പേരുമുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സമാനമായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന വാദം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുപി സ്വദേശി സയീദ് വസിം റിസ്‌വിയാണ് ഹര്‍ജി നല്‍കിയത്. യുപി ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് ഇദ്ദേഹം. റിസ്‌വി പിന്നീട് ഹിന്ദുമതം സ്വീകരിച്ചിരുന്നു.
മുസ്ലിം ലീഗ്, ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുള്‍ മുസ്ലിമിന്‍ തുടങ്ങിയ പാര്‍ട്ടികളെ കക്ഷിയാക്കാനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നതെന്ന് ലീഗ് കോടതിയില്‍ വാദിച്ചു. എന്തുകൊണ്ട് ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളെ കേസില്‍ കക്ഷിയാക്കുന്നില്ലെന്നും ലീഗ് ചോദിച്ചു. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിയുടെ ചിഹ്നം താമരയാണ്. താമര ഹിന്ദു മതചിഹ്നമാണെന്നും ലീഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
എഐഎംഐഎം അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ സമാനമായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതിനാല്‍ സാങ്കേതികമായി ഹര്‍ജി നിലനില്‍ക്കില്ലെന്നും കെകെ വേണുഗോപാല്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ച ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളാനായി തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നതായി ഹര്‍ജിക്കാരന്‍ അറിയിച്ചു. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്: ചിറയിൻകീഴ് പടിഞ്ഞാറെ പാലവിള വീട്ടിൽ (ശാർക്കര ശരളാലയം) എം എസ് സരളാദേവി (82) അന്തരിച്ചു. ചിറയിൻകീഴ് എസ്എസ് വി ജി എച്ച് എസ് എസ് ഹയർസെക്കൻഡറി വിഭാഗം സ്ഥാപകൻ പരേതനായ എം ആർ രവീന്ദ്രനാഥൻപിള്ളയുടെ ഭാര്യയാണ് .
മക്കൾ: ഡോ. ആർ എസ് ഹരികുമാർ (റിട്ടയേഡ് എച്ച് ഒ ഡി ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട), ആർ എസ് മിനി (റിട്ടയേർഡ് പ്രിൻസിപ്പൽ എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ്), അഡ്വക്കേറ്റ് ചിറയിൻകീഴ് ആർ എസ് കൃഷ്ണകുമാർ (ചിറയിൻകീഴ് എസ് സി വി ഗ്രൂപ്പ് സ്കൂൾസ് മുൻ മാനേജർ) .
by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊല്ലം ബൈപാസിൽ മങ്ങാട് രണ്ട് അപകടത്തിലായി മൂന്ന് പേർ മരിച്ചു. കൊല്ലം മങ്ങാട് പാലത്തിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിന്റെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം.
by Midhun HP News | May 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലംകോട് ത്വാഹ മുസ്‌ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ‘മിഹ്റാജാനുൽ ബിദായ’ മദ്റസവിദ്യാരംഭ പരിപാടി സദർ മുഅല്ലിം ഹുസൈൻ ജൗഹരിയുടെ അധ്യക്ഷതയിൽ ജമാഅത് ട്രഷറർ നാസർ സ്വാഗതഭാഷണം നടത്തി. പ്രസിഡന്റ് നിജാസ് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി രിജാലിന്റെ സാന്നിദ്ധ്യത്തിൽ ജമാഅത് കമ്മിറ്റി അംഗം നഹാസ്, മദ്റസ കൺവീനർ സാജിദ്, രക്ഷകർത്താക്കളിൽനിന്നും ഹസൻ എന്നിവർ ആശംസകളും അറിയിച്ചു. മറ്റു കമ്മിറ്റി അംഗങ്ങളും സന്തോഷത്തിൽ പങ്കു ചേർന്നു. തുടർന്ന് മദ്റസ വിദ്യാർത്ഥികളുടെ കലാസാഹിത്യപരിപാടികളും നടന്നു. അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ നവാഗതരായി എത്തിയ കുരുന്നുമക്കൾക്ക് സ്നേഹ സമ്മാനമായി പുസ്തകങ്ങൾ വിതരണം ചെയ്തു. മദ്റസ മുഅല്ലിം അബ്ദുൽ ഷുക്കൂർ മുസ്ലിയാരുടെ നന്ദിയോടെ പരിപാടി സമാപിച്ചു.മുഅല്ലിമുകൾ, മദ്റസ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.

ജമാഅത്തിന്റ മറ്റു ബ്രാഞ്ചു മദ്റസകളായ മഊനത്തു ത്വാലിബീൻ ഹൈസ്‌കൂൾ ജംഗ്ഷൻ, ദാറുൽ ഉലൂം മണ്ണൂർഭാഗം, തർബിയത്തുൽ ഇസ്‌ലാം മഞ്ഞപ്പിലാക്കൽ, നൂറുൽ ഈമാൻ ചാത്തമ്പാറ എന്നിവിടങ്ങളിലും പ്രവേശനോത്സവങ്ങൾ വളരെ ഭംഗിയായി നടന്നു.

Recent Comments