പണവും സ്വർണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

പണവും സ്വർണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ഒറ്റപ്പാലം: രണ്ട് പേരിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആര്യശ്രീയെയാണ്(47) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം തവനൂർ സ്വദേശിനിയാണ് ആര്യശ്രീ തൃശ്ശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും, ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണ് പരാതി. ഒരു വർഷത്തിനകം സ്വർണവും 3 ലക്ഷം രൂപ ലാഭവും നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 2017ൽ സ്വർണം കൈക്കലാക്കിയത്.

ന​ഗരൂര്‍ പാലം അ‌ടച്ചിടും

ന​ഗരൂര്‍ പാലം അ‌ടച്ചിടും

കിളിമാനൂർ: താൽകാലികമായി ​ഗതാ​ഗതത്തിന് തുറന്നു കൊടുത്ത ന​ഗരൂർ കൊടുവഴന്നൂർ റോഡിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം ടാറിം​ഗ് അടക്കമുള്ള ബാക്കി പണികൾക്കായി ഒരാഴ്ച അടച്ചിടും. കൊടുവഴന്നൂർ കാരേറ്റ് റോഡിൽ നിലവിൽ ചെറുക്കാരം പാലത്തിന്റെയും പുനർനിർമ്മാണം നടക്കുന്നതിനാൽ യാത്രികർ ബദൽ മാർ​ഗങ്ങൾ തേടേണ്ടതാണ്.

ജോയിന്റ് കൗൺസിൽ പതാകദിനം ആചരിച്ചു

ജോയിന്റ് കൗൺസിൽ പതാകദിനം ആചരിച്ചു

വർക്കല: മെയ് 10 മുതൽ 13 വരെ മലപ്പുറത്ത് നടക്കുന്ന ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളന പ്രചാരണാർത്ഥം വെള്ളിയാഴ്ച പതാക ദിനാചരണം നടത്തി. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ സമുച്ചയം ഉൾപ്പെടെ 10 കേന്ദ്രങ്ങളിൽ പതാക ദിനാചരണം സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം റ്റി.വേണു ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു.

നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ വി. സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ലിജിൻ. വി, ദീപക് നായർ, ബിജിന. ഡി, മനോജ്‌ കുമാർ, മഞ്ജു കുമാരി, സുശീൽ കുമാർ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ നഗരസഭ, ആറ്റിങ്ങൽ കോടതി സമുച്ചയം, ആറ്റിങ്ങൽ, കീഴാറ്റിങ്ങൽ വില്ലേജ് ഓഫീസുകൾ, കിളിമാനൂർ സിവിൽ സ്റ്റേഷൻ അങ്കണം, ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ്, മൃഗസംരക്ഷണ ഓഫീസുകൾ എന്നിവിടങ്ങളിലും പതാക ദിനാചരണം നടത്തി. ലിസി. വി, കൗസു. റ്റി, അജിത്ത്, ബൈജു. ആർ.എസ്, ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.

ഇ. ജെ ഫ്രാൻസിസ് ദിനാചരണം നടത്തി

ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ സ്‌ഥാപക നേതാവ് ഇ.ജെ. ഫ്രാൻസിസിന്റെ സ്മരണാർത്ഥം ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ.ജെ ഫ്രാൻസിസ് ദിനാചാരണം സംഘടിപ്പിച്ചു. ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ദിനാചരണ പരിപാടി ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ വി.സന്തോഷ്‌ ഉദ്‌ഘാടനം ചെയ്തു.

ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ്‌ ലിജിൻ. വി അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി. ബിജിന, നോർത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. മനോജ്‌കുമാർ, അജിത്ത്. ആർ, മേഖലാ സെക്രട്ടറി ദീപക് നായർ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ ഭാരവാഹികളായ സുശീൽ കുമാർ, ലിസി. വി, മഞ്ജു, കൗസു. റ്റി. എസ്, ബൈജു. ആർ. എസ്, ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.

വീട്ടമ്മയെ നഗ്ന ചിത്രങ്ങൾ കാട്ടി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വീട്ടമ്മയെ നഗ്ന ചിത്രങ്ങൾ കാട്ടി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ചിറയിൻകീഴ്: കിഴുവിലം, പറയത്തുകോണം, മാമംനടയ്ക്ക് സമീപം മേലെ കൊച്ചുവിള വീട്ടിൽ ശശിധരൻ മകൻ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീകാന്ത് (35) നെ യാണ്. ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ യുവതിയുമായി പരിചയത്തിൽ ആവുകയും അവരുടെ ഫോട്ടോകൾ എടുത്ത ശേഷം ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞു ഭീഷണി പെടുത്തി യുതിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ യുവതിയിൽ നിന്ന് പലപ്പോഴായി ഭീഷണി പെടുത്തി 20 പവൻ സ്വർണ്ണാഭരണങ്ങൾ പണയം വയ്ക്കുയും ചെയ്തു. പിന്നീട് വീട്ടമ്മ തന്നെ ഈ പണയ സ്വർണ്ണങ്ങൾ തിരികെ എടുത്തെങ്കിലും പ്രതി വീണ്ടും ഇന്റർ നെറ്റ് വഴി യുവ തിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തുകയും യുവതിയുടെ ഭർത്താവിന് യുവതിയുടെ നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തു.തിരുവനന്തപുരം റൂറൽ എസ് പി ശില്പ ട് IPS ന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയ കേസിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി T. ജയകുമാറിന്റെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് SHO ജി. ബി. മുകേഷ്, SI അനൂപ് M. L, SI മനോഹർ, CPO മാരായ ബിനു,അഹമ്മദ്‌ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു

ആറ്റിങ്ങലിലെ പ്രമുഖ പരസ്യ കമ്പനിയിലേയ്ക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ പരസ്യ കമ്പനിയിലേയ്ക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

ആറ്റിങ്ങലിലെ പ്രമുഖ പരസ്യ കമ്പനിയിലേയ്ക്ക് പരിചയ സമ്പന്നരായ ഗ്രാഫിക് ഡിസൈനേഴ്സിനെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മുൻഗണന. കൂടാതെ ഡിസൈനിങ്ങിൽ സൗജന്യ പരിശീലനത്തിന് ശേഷം ജോലിയ്ക്ക് താല്പര്യമുള്ളവരും ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ താഴെ കൊടുത്തിരിയ്ക്കുന്നു.
9995123200, 9072620002, 9946788775