by Midhun HP News | Apr 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: തൃശൂർ ചേലക്കര കിള്ളിമംഗലത്ത് ആൾക്കൂട്ട മർദ്ദനമേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കേസിൽ നാല് പേർ അറസ്റ്റിലായി. സംഭവം നടന്ന വീടിന്റെ ഉടമയും അടയ്ക്ക വ്യാപാരിയുമായ അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധുവായ അൽത്താഫ്, അയൽവാസി കബീർ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കേസിൽ കൂടുതൽ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു. അതേസമയം, മർദ്ദനത്തിൽ പരിക്കേറ്റ സന്തോഷ് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

by Midhun HP News | Apr 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: വെഞ്ഞാറമൂട് റോഡിൽ മിനി ലോറിയും ആട്ടോയും കൂട്ടി ഇടിച്ച് ആട്ടോ ഡ്രൈവർ മരിച്ചു. വെഞ്ഞാറമൂട് മാരിയം സ്വദേശി അരുണാണ് [31] മരിച്ചത്. ഇന്ന് രാവിലെ നക്ഷത്ര ബാറിന് മുമ്പിലാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ അരുണിനെ അപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

by Midhun HP News | Apr 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
കൊല്ലം: അന്തരിച്ച നടന്‍ ഭരത് മുരളിയുടെ അമ്മ ദേവകി അന്തരിച്ചു. 88 വയസ്സായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂര്‍ ഹരി സദനത്തില്‍ നടക്കും. 2009 ഓഗസ്റ്റ് 6നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ മുരളി മരിക്കുന്നത്.

by Midhun HP News | Apr 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ദുബായ്: ദുബായിലെ ദെയ്റ നായിഫിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 16 പേര്‍ മരിച്ചു. ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു മലയാളികളും ഉള്‍പ്പെടുന്നു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37), ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. ദെയ്റ ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു തീപിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

by Midhun HP News | Apr 16, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏപ്രില്‍ 16 മുതല്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

by Midhun HP News | Apr 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വക്കം പുത്തനട ക്ഷേത്രത്തിന് സമീപത്തുനിന്നും 13/04/2023 വൈകുന്നേരം അഞ്ചുമണി മുതൽ കാണാതായ അബിനെ കണ്ടെത്തിയിട്ടുണ്ട്.
Recent Comments