by Midhun HP News | Apr 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: തൃശൂരിലെ കിള്ളിമംഗലത്ത് യുവാവിന് നേരെ ആൾക്കൂട്ട മർദനം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദനത്തിന് ഇരയായത്. കിള്ളിമംഗലം സ്വദേശി അബ്ബാസിന്റെ വീട്ടിൽ അടയ്‌ക്ക മോഷ്ടിക്കാൻ കയറിയെന്ന് ആരോപിച്ചായിരുന്നു മർദനം.
അടക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടിൽ നിന്നും സ്ഥിരമായി അടക്ക മോഷണം പോകാറുണ്ടായിരുന്നു. വീടിനു സമീപം വെച്ച സിസിടിവി ദൃശ്യങ്ങളിലും സന്തോഷ് അടയ്‌ക്ക മോഷ്ടിക്കുന്നത് പതിഞ്ഞിരുന്നു. സംഭവമറിഞ്ഞ് ചേലക്കര പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളെ നാട്ടുകാർ കെട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം. തലയിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് ശസ്ത്രക്രിയ നടത്തി. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.

by Midhun HP News | Apr 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 12 പേർ മരിച്ചു. 25 പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40 ഓളം പേർ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. പൂനൈയിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ബസ് ആണ് പുലർച്ചെ നാലുമണിയോടെ 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. ഓൾഡ് മുംബൈ- പൂനെ ദേശീയ പാതയിൽ റായ്ഗഡി ലെ ഷിംഗ്രോബ ക്ഷേത്രത്തിന് സമീപമാണ് അപകടം. ഡ്രൈവർ മയങ്ങി പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
by Midhun HP News | Apr 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും. കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ 13 പ്രദേശിക ഭാഷകളിലും നടത്തും. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്.അടുത്തവര്‍ഷം പ്രാബല്യത്തില്‍വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തമിഴ്നാട് , കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Apr 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: മാമത്ത് ബസ് കാത്ത് നിന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണും, രുപയും തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. അയിരൂര്‍പാറ തുണ്ടത്തില്‍ ശാസ്തവട്ടം സ്വദേശി പ്രവീണ്‍ (33), മാമം പന്തലക്കോട് പാട്ടത്തില്‍ വീട്ടില്‍ ദിലീഷ് (33) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 13ന് മാമത്ത് ബസ് കാത്ത് നിന്ന കടുവയില്‍ സ്വദേശി ജയലാലിന്റെ 25000 രൂപയുടെ മൊബൈലും 31000 രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ എസ്എച്ച്ഒ തന്‍സീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

by Midhun HP News | Apr 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടുക്കി: കുട്ടിക്കാനത്ത് അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. തമിഴ്‌നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേയ്ക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പതിനഞ്ച് പേരില്‍ നാലുപേരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. ആരുടെയും നില ഗുരുതരമല്ല. അമിത വേഗതയാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡരികില്‍ തന്നെയാണ് അപകടം സംഭവിച്ചത്.

by Midhun HP News | Apr 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നും പതിനായിരത്തിന് മുകളിലാണ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 27 പേര്‍ മരിച്ചു. 1.19 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെയായി 4,42,23,211 പേര്‍ രോഗ മുക്തരായി. 98.70 ശതമാനമാണ് രോഗ മുക്തി നിരക്ക്. വെള്ളിയാഴ്ച 11,109 പേര്‍ക്ക് രോഗം കണ്ടെത്തി. വ്യാഴാഴ്ച 10,158 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
Recent Comments