by Midhun HP News | Apr 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ഏലാപ്പുറം മാറൂട് ക്ഷേത്ര പരിസരത്ത്, ചിറയിൻകീഴ് എം എൽ എ വി.ശശിയുടെ പ്രാദേശികവികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ പ്രവർത്തന ഉദ്ഘാടനം വി ശശി എം എൽ എ നിർവഹിച്ചു.
തുടർന്ന് നടന്ന പൊതുയോഗം വി ശശി എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല അധ്യക്ഷത വഹിച്ച യോഗത്തിന് വാർഡ് മെമ്പർ എം.ഷിജു സ്വാഗതം പറഞ്ഞു. അഞ്ചാം വാർഡ് മെമ്പർ യമുന, സി പി ഐ എം കടയ്ക്കാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

by Midhun HP News | Apr 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന രാഹുൽഗാന്ധിക്കു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആറ്റിങ്ങൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റ്റി പി. അംബിരാജ, കെ. പി. സി. സി. മുൻ നിർവ്വാഹക സമിതി അംഗം വി. എസ്. അജിത്കുമാർ, മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ഡിസിസി മെമ്പർ പി വി. ജോയ്, കൗൺസിലർ കെ. ജെ. രവികുമാർ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നൈറ്റ് മാർച്ചിൽ പങ്കെടുത്തു.

by Midhun HP News | Apr 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. 24 മണിക്കൂറിനിടെ സ്വര്‍ണവില വര്‍ധിച്ചത് ഗ്രാമിന് 55 രൂപ എന്ന നിരക്കിലാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5665 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 45,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം വെള്ളിയ്ക്ക് 83 രൂപയുമായി. 18 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 4720 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് വില്‍പന നടക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5610 രൂപയ്ക്കാണ് വില്‍പന നടന്നിരുന്നത്.ബുധനാഴ്ച സ്വര്‍ണവില ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപയിലേക്കെത്തിയിരുന്നു. എന്നാല്‍ ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപ കുറഞ്ഞ ശേഷമാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5610 രൂപയിലേക്കെത്തിയത്. ഇതിന് മുന്‍പുള്ള രണ്ട് ദിവസത്തെ വര്‍ധനവ് കണക്കിലെടുത്താല്‍ സ്വര്‍ണ വിലയില്‍ പവന് ഒറ്റയടിയ്ക്ക് 640 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഇതോടെ റെക്കോര്‍ഡ് നിരക്കും ഭേദിച്ച് പൊന്നിന്റെ വില മുന്നേറുകയായിരുന്നു.കഴിഞ്ഞ കുറച്ചുദിവസമാണ് സ്വര്‍ണവിലയ്‌ക്കൊപ്പം വെള്ളിയുടെ വിലയും കുതിയ്ക്കുകയാണ്. വെള്ളിവില കുതിച്ച് ഇന്ന് 83 രൂപയിലെത്തി. ബുധനാഴ്ച ഒരു ഗ്രാം വെള്ളിയ്ക്ക് 81 രൂപയ്ക്കായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഒരു രൂപ വര്‍ധിക്കുകയായിരുന്നു.
by Midhun HP News | Apr 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കേസുകൾ 11,000ത്തിനു മുകളിൽലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തേക്കാൾ 9% വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന കേസുകൾ 10000 ന് മുകളിലാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കേസുകൾ 1000 ത്തിന് മുകളിൽ എത്തിയതാണ് ദേശീയ തലത്തിലുള്ള കണക്കുകളിലും പ്രതിഫലിച്ചത്.

by Midhun HP News | Apr 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഏപ്രിൽ 14 ദേശീയ അഗ്നിശമന സേനാ ദിനം. ആറ്റിങ്ങൽ അഗ്നിശമന സുരക്ഷ നിലയത്തിൽ അസി. സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള പതാക ഉയർത്തി സേനാംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ദേശീയ അഗ്നി ശമന സുരക്ഷാ ദിനത്തിൻ്റെ മഹത്വത്തെ കുറിച്ചും അതിൻ്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചു.
1944 ഏപ്രിൽ 14 ന് ബോംബെ തുറമുഖത്തു വച്ച് ഒരു കപ്പലിൽ തീപിടിയ്ക്കുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 71 അഗ്നിശമന ജീവനക്കാർ രക്ഷാപ്രവർത്തനത്തിനിടയിൽ തീയിൽപ്പെട്ട് രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തു. ആ ദിനത്തിൻ്റെ ഓർമ്മപ്പെടുത്തലിനു വേണ്ടി ധീര സേനാനികൾക്ക് പ്രണാമമർപ്പിച്ചു കൊണ്ട് ദേശീയ അഗ്നിശമന സേനാ ദിനമായി ആചരിക്കുന്നു.
by Midhun HP News | Apr 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ആനയെ ഏതു സ്ഥലത്തേക്ക് മാറ്റിയാലും ജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.

അരിക്കൊമ്പനെ കൂട്ടിലടയ്‌ക്കേണ്ടെന്നും പറമ്പിക്കുളത്തേക്കോ മറ്റെവിടേക്കെങ്കിലോ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. മറ്റു സ്ഥലങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഏതു സ്ഥലത്തേക്ക് മാറ്റിയാലും ജനരോഷം ഉയരും എന്നതാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ആ പ്രദേശത്തും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Recent Comments