‘മനുഷ്യാവകാശം ആരോഗ്യ പ്രവർത്തകർ പോലീസ്’; സെമിനാർ സംഘടിപ്പിച്ചു

‘മനുഷ്യാവകാശം ആരോഗ്യ പ്രവർത്തകർ പോലീസ്’; സെമിനാർ സംഘടിപ്പിച്ചു

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 33 മത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കല്ലമ്പലം ലയൺസ് ക്ലബിൽ വച്ച് നടന്ന ‘മനുഷ്യാവകാശം ആരോഗ്യ പ്രവർത്തകർ പോലീസ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ വർക്കല എം.എൽ.എ വി. ജോയ് ഉദ്ഘാടനം ചെയ്തു. കേരള പോലീസിൻ്റെ പ്രവർത്തനങ്ങൾ മികവുറ്റതാണെന്നും .
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന പോലീസിൻ്റെ പ്രവർത്തനങ്ങളോട് എല്ലാവരും സഹകരികരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വി. ജോയ് സൂചിപ്പിച്ചു.

മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി എസ്.എച്ച്.ജയകേശൻ വിഷയാവതരണം നടത്തി. മാധ്യമ പ്രവർത്തകനായ വി.വി.വിനോദ്, കെ.പി.ഒ എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.ചന്ദ്രശേഖരൻ, ലയൺസ് ക്ലബ് പ്രസിഡൻ്റ് സുരേഷ് ലാൽ എന്നിവർ പ്രഭാഷണം നടത്തി. റൂറൽ ജില്ല പ്രസിഡൻ്റ് ഡി.ഷിബു കുമാർ അദ്ധ്യക്ഷത വഹിച്ച സെമിനാറിന് ജില്ലാ കമ്മറ്റി അംഗം ആർ.ജയൻ സ്വാഗതവും ജില്ല കമ്മറ്റി അംഗം എസ്.സുനിൽ നന്ദിയും പ്രകാശിപ്പിച്ചു.

ആറ്റിങ്ങലിൽ താമസ സൗകര്യത്തോടു കൂടിയുള്ള ഗോഡൗൺ വില്പനയ്ക്ക്

ആറ്റിങ്ങലിൽ താമസ സൗകര്യത്തോടു കൂടിയുള്ള ഗോഡൗൺ വില്പനയ്ക്ക്

ആറ്റിങ്ങൽ പട്ടണത്തിൽ നിന്നും 3 കിലോമീറ്റർ കിഴക്ക് അയിലം റോഡിൽ താമസ സൗകര്യം ഉള്ള കെട്ടിടത്തോട് കൂടിയ ഗോഡൗൺ / മിനി വെയർ ഹൗസ് വില്പനക്ക്. ഫർണിഷ്ഡ് ഓഫീസ് ഉൾപ്പെടെ 4500sqft. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ഗോഡൗൺ.

എടിഎമ്മില്‍ പണം നിറയ്ക്കാനെത്തിയ വാന്‍ ഡ്രൈവര്‍ ഒന്നരക്കോടിയുമായി മുങ്ങി

എടിഎമ്മില്‍ പണം നിറയ്ക്കാനെത്തിയ വാന്‍ ഡ്രൈവര്‍ ഒന്നരക്കോടിയുമായി മുങ്ങി

പാറ്റ്‌ന: ക്യാഷ് വാനിലെത്തിയ ജീവനക്കാര്‍ എ ടി എമ്മില്‍ പണം നിറയ്ക്കുന്ന സമയത്ത് ഒന്നര കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ മുങ്ങി. എ ടി എമ്മുകളില്‍ പണം നിറയ്ക്കാന്‍ ബാങ്ക് നിയോഗിച്ച സ്വകാര്യ സ്ഥാപനത്തിന്റെ ഡ്രൈവറാണ് വന്‍തുകയുമായി കടന്നു കളഞ്ഞത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തിട്ടും പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ബിഹാര്‍ പൊലീസ് അറിയിച്ചു. ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയ്ക്കടുത്തുള്ള ആലംഗഞ്ജിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവര്‍ സൂരജ് കുമാറാണ് ഒന്നരക്കോടി രൂപയുമായി കടന്നുകളഞ്ഞത്. ആലംഗഞ്ജിലെ ഡാങ്ക ഇംലിയിലുള്ള ഐസി ഐസി ഐ ബാങ്ക് എ ടി എമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു.

എ ടി എമ്മുകളില്‍ സുരക്ഷിതമായി പണം നിറയ്ക്കുന്നതിനായി ബാങ്ക് നിയോഗിച്ച സെക്യുര്‍വെല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഡ്രൈവറാണ് സൂരജ് കുമാര്‍. നാല് ജീവനക്കാരാണ് ക്യാഷ് വാനില്‍ ഉണ്ടായിരുന്നത്. ജീവനക്കാര്‍ പണം നിറയ്ക്കാന്‍ എ ടി എമ്മിലേക്ക് പോയപ്പോഴാണ്, ഡ്രൈവര്‍ വാനില്‍ അവശേഷിച്ചിരുന്ന ഒന്നര കോടി രൂപയുമായി കടന്നു കളഞ്ഞത്. ജീവനക്കാര്‍ പണം നിറച്ച് തിരിച്ചു വന്നപ്പോഴാണ് പണമടങ്ങിയ വാഹനം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

അവര്‍ ഉടന്‍ തന്നെ ബാങ്ക് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് വാനിനുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ, ഒരു കിലോമീറ്റര്‍ അകലെ ഈ വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജി പി എസ് ഉപകരണം ഘടിപ്പിച്ച വാഹനം ട്രാക്ക് ചെയ്യാന്‍ പൊലീസിന് കഴിയുമെന്ന് അറിയാവുന്ന സൂരജ് വാഹനം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. വാഹനത്തിലുണ്ടായിരുന്ന ഒന്നര കോടി രൂപ നിറച്ച പെട്ടികള്‍ കാണാനില്ലെന്ന് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചു.

സൂരജിനു വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. കമ്പനി രേഖകള്‍ പ്രകാരം ജഹനാബാദ് ജില്ലയിലെ ഗോസി ഗ്രാമവാസിയാണ് സൂരജ്. ഇവിടെ പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ഇങ്ങനെ ഒരാള്‍ ഇവിടെയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

നഴ്സുമാരുടെ സമരം വൻ വിജയം: സ്വകാര്യ ആശുപത്രികൾ വേതനം വർധിപ്പിച്ചു

നഴ്സുമാരുടെ സമരം വൻ വിജയം: സ്വകാര്യ ആശുപത്രികൾ വേതനം വർധിപ്പിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തി വന്ന സമരം വിജയിച്ചു. എലൈറ്റ് ആശുപത്രിയും വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്. ആകെയുള്ള 30 ആശുപത്രികളില്‍ 29 മാനേജ്‌മെന്റുകളും ഇന്നലെ തന്നെ വേതനം വര്‍ധിപ്പിച്ചിരുന്നു.

എലൈറ്റ് ആശുപത്രി മാത്രമാണ് വേതനം വര്‍ധിപ്പിക്കുന്നതില്‍ തീരുമാനത്തില്‍ എത്താതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീണ്ടു. എന്നാല്‍ രാവിലെ 11മണിയ്ക്ക് വേതനം വര്‍ധിപ്പിക്കാന്‍ എലൈറ്റ് ഗ്രൂപ്പും ധാരണയില്‍ എത്തുകയായിരുന്നു. ഇതോടെ നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ ആഹ്ളാദ പ്രകടനം നടത്തി.

ശമ്പള വര്‍ധന ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തിവന്ന സമരം രണ്ടാം ദിവസത്തിലാണ് പൂര്‍ണ വിജയത്തിലെത്തിയത്. 1500 രൂപയായി പ്രതിദിന വേതനം വര്‍ധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎന്‍എ 72 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്. ആദ്യദിവസം തന്നെ 29 ആശുപത്രികളും ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളില്‍ എട്ട് മാനേജുമെന്റുകള്‍ സമരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ ആവശ്യം അംഗീകരിച്ച് രംഗത്ത് വന്നിരുന്നു. ഇടത്തരം ആശുപത്രികളാണ് പിന്നെയും എതിര്‍ത്തത്. ഇന്നലെ ഇവരും സമവായത്തില്‍ എത്തുകയായിരുന്നു. അവശേഷിച്ച എലൈറ്റ് ആശുപത്രി വേതന വര്‍ധനവിന് ഇന്ന് തയ്യാറായതോടെയാണ് സമരം പൂര്‍ണ വിജയത്തിലെത്തിയത്.

സംസ്ഥാനത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 15നും 16നും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിയ്ക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പുനഃപരിശോധനാ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധി കേസ് ഫുള്‍ ബെഞ്ചിന്

പുനഃപരിശോധനാ ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധി കേസ് ഫുള്‍ ബെഞ്ചിന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ഫുള്‍ ബെഞ്ചിനു വിട്ട വിധി ചോദ്യം ചെയ്ത് ഹര്‍ജിക്കാരന്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളി. അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമായ വാദമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയതെന്നും വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ച് വിലയിരുത്തി. കേസ് ഉച്ചയ്ക്കു ശേഷം ഫുള്‍ ബെഞ്ച് പരിഗണിക്കും.

ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യത്തില്‍ ലോകായുക്ത ഫുള്‍ ബെഞ്ച് നേരത്തെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നുമാണ് ആര്‍എസ് ശശികുമാര്‍ വാദിച്ചത്. എന്നാല്‍ ഇത് രണ്ടംഗ ബെഞ്ച് പരിഗണിച്ചില്ല. ഉച്ചയ്ക്ക് ശേഷം ലോകായുക്തയുടെ ഫുള്‍ ബെഞ്ച് വീണ്ടും പരിഗണിക്കും. ഉപലോകായുക്ത ജസ്റ്റിസ് ബാബുമാത്യു പി ജോസഫ് കൂടി ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം അനുവദിച്ചതും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.