by Midhun HP News | Apr 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
യുഎഇയുടെ 1000 ദിർഹത്തിന്റെ പുതിയ നോട്ട് ഇന്ന് മുതൽ നിലവിൽ വരും. ശാസ്ത്രരംഗത്ത് അടക്കം യുഎഇ കൈവരിച്ച നേട്ടങ്ങൾ സൂചിപ്പിക്കുന്ന ചിത്രങ്ങളോടെയാണ് നോട്ടുകൾ പുറത്തിറക്കിയത്. പോളിമർ മെറ്റീരിയലുകൊണ്ടാണ് പുതിയ നോട്ട് നിർമിച്ചിരിക്കുന്നത്. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിനൊപ്പം ആണവോർജ നിലയവും ബഹിരാകാശ ഗവേഷണവും ഉൾപ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങളാണ് ഇത്തരത്തിൽ നോട്ടിൽ ഇടം പിടിച്ചിരിക്കുന്നത്.
അന്തരിച്ച സുൽത്താൻ അൽ നഹ്യാന്റെ ചിത്രവും പുതിയ ആയിരം ദിർഹത്തിന്റെ നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്. കാഴ്ച്ച പരിമിതർക്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന വിധം ബ്രെയിൻ ലിപി നോട്ടിൽ ചേർത്തിട്ടുണ്ട്. ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും പുതിയ നോട്ടുകൾ നാളെ മുതൽ ലഭ്യമായി തുടങ്ങും. യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് പുതിയ നോട്ടുകൾ രാജ്യം പുറത്തിറക്കിയത്.
by Midhun HP News | Apr 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ പിടിയിൽ. തഴുത്തല സ്വദേശി ഷിജാസിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് എട്ടംഗ സംഘം കശുവണ്ടി ഫാക്ടറിയിൽ ആക്രമണം നടത്തിയത്.
അയത്തിൽ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്എൻ കാഷ്യു ഫാക്ടറിയിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
മദ്യപിച്ചെത്തിയ എട്ടുപേർ സ്ത്രീ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും കശുവണ്ടിപ്പരിപ്പും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. മേശകളും ജനാലകളും സിസിടിവി ക്യാമറകളും അടിച്ചു തകർത്തു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഫാക്ടറിയിലുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസും പ്രതികളുമായും തര്‍ക്കമുണ്ടായി.
പ്രദേശത്തുള്ള ചിലർ ഏറെനാളായി കശുവണ്ടി ഫാക്ടറി തൊഴിലാളികളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതു പതിവാണെന്നാണ് സ്ഥാപന ഉടമ പറയുന്നത്. സംഭവത്തിന് പിന്നാലെ അക്രമികൾ പൊലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. എട്ടംഗ സംഘത്തിൽപ്പെട്ട തഴുത്തല സ്വദേശി ഷിജാസിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുളളവര്‍ക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Apr 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബെംഗളൂരു: വിഷുവിന് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസി 31 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളുണ്ടാകുക. 13-നുമാത്രം 23 സര്‍വീസുകള്‍ നടത്തും. ആകെ സര്‍വീസുകളില്‍ 19 എണ്ണവും ഐരാവത് ക്ലബ് ക്ലാസ് ബസുകളാണ്.
കേരള ആര്‍ടിസിയും വിഷുവിനോടനുബന്ധിച്ച് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ പ്രഖ്യാപിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. അതേസമയം, ഈസ്റ്റര്‍, വിഷു, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ച് പ്രത്യേക തീവണ്ടി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മലയാളി സംഘടനകള്‍ റെയില്‍വേയ്ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.
കര്‍ണാടകയില്‍ നിന്നുള്ള സര്‍വീസുകള്‍
ഏപ്രില്‍ 12: ബെംഗളൂരു-എറണാകുളം-രാത്രി 8.39- ഐരാവത് ക്ലബ് ക്ലാസ്, തൃശ്ശൂര്‍-രാത്രി 9.03 ഐരാവത് ക്ലബ് ക്ലാസ്, പാലക്കാട്-9.49-ഐരാവത് ക്ലബ് ക്ലാസ്, കണ്ണൂര്‍-9.10-ഐരാവത്, 9.57- രാജഹംസ, കോട്ടയം-7.43 ഐരാവത് ക്ലബ് ക്ലാസ്, കോഴിക്കോട്-9.10- ഐരാവത് ക്ലബ് ക്ലാസ്.
ഏപ്രില്‍ 13: ബെംഗളൂരു-എറണാകുളം-8.38, 8.39, 8.48-ഐരാവത് ക്ലബ് ക്ലാസ്. തൃശ്ശൂര്‍-9.03, 9.18, 9.28- ഐരാവത് ക്ലബ് ക്ലാസ്, 9.24-എസി സ്ലീപ്പര്‍. പാലക്കാട്-9.16, 9.49, 9.50, 10.10- ഐരാവത് ക്ലബ് ക്ലാസ്. കോട്ടയം-7.52, 8.21-ഐരാവത് ക്ലബ് ക്ലാസ്. കണ്ണൂര്‍- 9.13, 9.30, 9.32, 9.41 (ഐരാവത്), 9.04, 9.27, 9.34 (രാജഹംസ). കോഴിക്കോട്- 9.29, 9.48 -(ഐരാവത് ക്ലബ് ക്ലാസ്), 9.31- രാജഹംസ.
ഏപ്രില്‍ 14: ബെംഗളൂരു- മൂന്നാര്‍-9.11- (നോണ്‍ എസി സ്ലീപ്പര്‍).
by Midhun HP News | Apr 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വീടു നിര്‍മാണത്തിനു ചെലവേറും. കെട്ടിടനിര്‍മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയില്‍ കുത്തനെ വരുത്തിയ വര്‍ധന ഇന്നു നിലവില്‍ വരും.
അപേക്ഷാ ഫീസ് 30 രൂപയില്‍നിന്നു പത്തിരട്ടി കൂട്ടി മിനിമം 300 രൂപയാക്കി. ഇതു കൂടാതെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തില്‍ 1000-5000 രൂപയും കൂട്ടി.
പെര്‍മിറ്റ് ഫീസിലാണ് ഏറ്റവും വലിയ ഇരുട്ടടി. പഞ്ചായത്തുകളില്‍ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍നിന്ന് 7500 രൂപയായും വലിയ വീടുകള്‍ക്ക് 1750 രൂപയില്‍നിന്ന് 25,000 രൂപയായും കൂട്ടി.
നഗരമേഖലയില്‍ ചെറിയ വീടുകള്‍ക്ക് 750 രൂപയില്‍നിന്ന് 15,000 രൂപയായും വലിയ വീടുകള്‍ക്ക് 2500 രൂപയില്‍നിന്ന് 37,500 രൂപയായും കൂട്ടി. കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഇതു സംബന്ധിച്ച ഭേദഗതി പിന്നീടു വരുത്തുമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
by Midhun HP News | Apr 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിഷു പ്രമാണിച്ച് രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുക.
ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 1871 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
മുന്‍പ് ഫെബ്രുവരി മാസത്തില്‍ കണ്‍സോര്‍ഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളില്‍ നിന്ന് 800 കോടി വായ്പയെടുത്താണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയത്. ശേഷിക്കുന്ന കുടിശിക നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്നുതന്നെ 1200 കോടിയോളം സമാഹരിച്ചിരുന്നു.
ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ലഭിച്ചവർ ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ബയോമെട്രിക് മസ്‌റ്ററിംഗ് നടത്തണമെന്ന് സർക്കാർ മുൻപ് നിർദ്ദേശിച്ചിരുന്നു.
by Midhun HP News | Apr 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. മുഹമ്മദ് അജീഷാണ് അറസ്റ്റിലായത്. വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. കേസില്‍ പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാര്‍, റോബിന്‍, പ്രദീപ് എന്നിവരെ കസബ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്‍മണ്ഡപം പ്രതിഭാനഗറില്‍ അന്‍സാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടില്‍ ഷെഫീന തനിച്ചായിരുന്നു. മുന്‍വശത്ത് പൂട്ടിയിട്ട വാതില്‍ തുറന്ന് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഷെഫീനയെ കത്തികാട്ടി ഭീഷണിപ്പെടുത്തി തുണി വായില്‍ തിരുകി കയറുകൊണ്ടു ബന്ധിച്ചു.

തുടര്‍ന്ന് മുറിക്കുള്ളില്‍ കയറി അലമാര തകര്‍ത്ത് ആഭരണങ്ങളും പണവുമായി വീട്ടിലെ ബൈക്കെടുത്ത് മുങ്ങുകയായിരുന്നു. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം 18,55,000 രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ യാതൊരു തെളിവും ഇല്ലാതിരുന്ന കേസ്സില്‍ സിസിടിവി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുളള അന്വേഷണമാണ് കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്.
Recent Comments