by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: എലത്തൂരില്‍ ഓടുന്ന ട്രെയിനിലുണ്ടായ തീ വയ്പ്പിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പലോട്ടുപള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദരിയ മന്‍സില്‍ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മല്‍ ഷുഹൈബ് സഖാഫിയുടെയും മകള്‍ സെഹ്‌റ ബത്തൂല്‍ (2), മട്ടന്നൂര്‍ കൊടോളിപ്പുറം കൊട്ടാരത്തില്‍ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് ട്രെയിന്‍ ആക്രമണത്തിനു പിന്നാലെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി 1 കോച്ചില്‍ തീവയ്പ്പുണ്ടായത്.
by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡൽഹി; കാശ് വെച്ചുള്ള ഓൺലൈൻ ഗെയിമിങ്ങിന് വിലക്കേർപ്പെടുത്തി കേന്ദ്രം. ഓൺലൈൻ ഗെയിമിങ് മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിക്കൊണ്ടുള്ള അന്തിമവിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കി. ഇതോടെ വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധനം വരും.

ഓൺലൈൻ ഗെയിമുങ്ങളെ നിയന്ത്രിക്കുക സ്വയംനിയന്ത്രിത സംവിധാനം (സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷൻ- എസ്ആർഒ) ആയിരിക്കും. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ ഏതെല്ലാം ഓൺലൈൻ ഗെയിമുകളാണ് അനുവദിക്കേണ്ടത് എന്ന തീരുമാനമെടുക്കുക എസ്ആർഒ ആയിരിക്കും. വ്യവസായപ്രതിനിധികൾ, വിദ്യാഭ്യാസവിദഗ്ധർ, ശിശുവിദഗ്ധർ, മനഃശാസ്ത്രവിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്നതായിരിക്കും സമിതി. പതിനെട്ടുവയസ്സിൽതാഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതിവേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്.
രാജ്യത്താദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണസംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു. പുതിയനയങ്ങൾ പാലിക്കാത്ത ഗെയിമിങ് സ്ഥാപനങ്ങൾക്ക് സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാരോ നിയമമോ ആവശ്യപ്പെടുമ്പോൾ ചട്ടവിരുദ്ധമായ ഉള്ളടക്കം നീക്കംചെയ്യുന്നതുവഴി കമ്പനികൾക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷയാണ് സേഫ് ഹാർബർ. നിലവിൽ പണം നിക്ഷേപിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമാണ് നിയന്ത്രണമെന്ന് മന്ത്രി പറഞ്ഞു. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ ഐ.ടി. ഇന്റർമീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്.
by Midhun HP News | Apr 7, 2023 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല. തിരുവനന്തപുരം ജില്ലയിലെ വനമേഖലയായ കോട്ടൂരിലാണ് സംഭവം. കാറിനുള്ളിൽ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. പാമ്പുപിടുത്തക്കാരൻ മുതിയാവിള രതീഷ് സംഭവസ്ഥലത്തെത്തിയാണ് പാമ്പിനെ പിടിച്ചത്.
കോട്ടൂർ കാവടിമൂല സ്വദേശി അബ്ദുൾ വഹാബുദീന്റെ വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാർ തന്നെയാണ് കാറിന്റെ ബോണറ്റിനുള്ളിലേക്ക് പാമ്പ് കയറി പോകുന്നത് കണ്ടത്. ഉടൻ തന്നെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.
പാമ്പ് പിടുത്തക്കാരനായ മുതയാവിള രതീഷ് എത്തി ബോണറ്റിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടുകയായിരുന്നു. അഞ്ച് വയസ് മാത്രം പ്രായമുള്ള പെൺ രാജവെമ്പാലയാണ് ഇതെന്ന് രതീഷ് പറഞ്ഞു.
by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കൊട്ടിയോട് ചെറുവള്ളിപുറത്ത് വീട്ടിൽ കൗസല്യ (96 ) നിര്യാതയായി.
മകൾ: പ്രസന്ന, മകൻ: പരേതനായ പീതാംബരൻ
മരുമക്കൾ: പരേതനായ ഭുവനചന്ദ്രൻ, സുഭാഷിണി
ചെറുമകകൾ: വിനോദ്, ശോഭ, സന്തോഷ്, വീണ
by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പിഎൻജിയുടെയും സിഎൻജിയുടെയും വില നിർണയത്തിനുള്ള വിദഗ്ധ സമിതി ശുപാർശകൾ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇനി ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി പ്രകൃതി വാതക വില നിശ്ചയിക്കാനാണ് തീരുമാനം. രാജ്യത്തെ ക്രൂഡ് ഓയിൽ ബാസ്ക്കറ്റിന്റെ പ്രതിമാസ ശരാശരിയുടെ പത്തു ശതമാനമായിരിക്കും പ്രകൃതിവാതക വില. ആറുമാസത്തിന് പകരം ഓരോ മാസവും വില നിർണയിക്കാനാണ് തീരുമാനം.
പുതിയ വില നിർണയ രീതി ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. അടിസ്ഥാന വില 4 ഡോളറും മേൽത്തട്ട് വില 6.5 ഡോളറുമായിരിക്കും. പുതിയ ബഹിരാകാശ നയത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. പൊതു, സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം നൽകുന്ന തരത്തിലാണ് പുതിയ ബഹിരാകാശ നയം.
by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പുത്തൻചന്ത സ്വദേശി സുരേഷ്കുമാറിനെതിരെയാണ് കേസെടുത്തത്. ചെവി വേദനയ്ക്ക് ചികിൽസയ്ക്കെത്തിയ ആറ്റിങ്ങൽ സ്വദേശിനിയായ17 കാരിയോട് മോശമായ രീതിയിൽ പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. പോക്സോ നിയമ പ്രകാരമാണ് ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഡോക്ടർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
Recent Comments