by Midhun HP News | Apr 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം നൽകിയ മുന്നിറിയിപ്പിൽ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മിക്ക ജില്ലകളിലും കടുത്ത ചൂട് തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ഒഴികെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് 39.5 ഡിഗ്രി സെൽഷ്യസ് കാസർകോട് പാണത്തൂരിൽ രേപ്പെടുത്തി. കണ്ണൂരിലെ ചെമ്പേരിയിൽ 39 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.
by Midhun HP News | Apr 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറാട്ട് ഘോഷയാത്രയോടെ വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്ര മഹോത്സവത്തിന് തൃക്കൊടിയിറങ്ങി. ബുധന്‍ വൈകിട്ട് 4.30ന് ഗജരാജന്‍ തൃക്കടവൂര്‍ ശിവരാജു തിടമ്ബേറ്റി തിരുസന്നിധിയില്‍നിന്ന് ആരംഭിച്ച് കിഴക്കേ ഗോപുരനട വഴി ആറാട്ട് പുറപ്പെട്ടു.
വിഗ്രഹവുമായി ഘോഷയാത്ര ചിലക്കൂര്‍ആലിയിറക്കം കടല്‍ തീരത്തെത്തി ആറാട്ടുപുരയില്‍ വിഗ്രഹ പൂജയ്ക്കുശേഷം വിഗ്രഹം കടലില്‍ ആറാടിച്ചു. തുടര്‍ന്ന് നഗരപ്രദക്ഷിണത്തിനായി പുറപ്പെട്ടു. പനമൂട് അര്‍ധനാരീശ്വര ക്ഷേത്രത്തില്‍ ആദ്യപറ സമര്‍പ്പിച്ചു. അമ്മന്‍കോവില്‍, വാവുകട ജങ്‌ഷന്‍ വഴി റെയില്‍വെ സ്റ്റേഷന്‍ ചുറ്റി മൈതാനം വഴി തിരികെ ക്ഷേത്രസന്നിധിയില്‍ എത്തി. ചുറ്റുവിളക്ക്, വലിയ കാണിക്ക എന്നിവയോടെ ഉത്സവത്തിന് കൊടിയിറങ്ങി.
by Midhun HP News | Apr 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് പിന്നാലെയാണ് അനിൽ ആന്റണി തീരുനത്തിലെത്തിയത്. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും. മൂന്ന് മാണിയോട് കൂടി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. അനിൽ ആന്റണിയുടെ സാന്നിധ്യം കൂടുതൽ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.
രാഷ്ട്രീയമായി കേരളത്തിൽ ഇത് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തൽ. ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ഭാഗമായാകും അനിൽ ആന്റണി പ്രവർത്തിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 3 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ അറിയിക്കും. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്നു. ബിബിസി വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസുമായി തെറ്റി, പദവികള്‍ രാജിവച്ചു.
by Midhun HP News | Apr 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം നിലവിൽ വന്നു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിന്മേൽ വേഗത്തിൽ പരിഹാരം കാണുകയാണ് ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പരാതികൾ ഓൺലൈനായി www.childrights.kerala.gov.in നേരിട്ടോ www.kescpcr.kerala.gov.in online services ലിങ്ക് മുഖേനയോ കമ്മിഷനെ അറിയിക്കാം.
പരാതിയോടൊപ്പം ഡിജിറ്റൽ തെളിവുകളും ഓൺലൈനായി അയക്കാൻ സംവിധാനമുണ്ട്. കംപ്ലയിന്റ് രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷകന്റെ മൊബൈലിൽ ലഭിക്കുന്ന കംപ്ലയിന്റ് നമ്പർ ഉപയോഗിച്ച് പരാതിയിന്മേൽ കമ്മിഷൻ സ്വീകരിച്ച തുടർ നടപടികൾ അറിയാൻ സാധിക്കും. ഇനി മുതൽ കമ്മിഷൻ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികൾ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കിയാകും നടപടി സ്വീകരിക്കുക.
by Midhun HP News | Apr 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
‘കരുതലും കൈത്താങ്ങും” എന്ന പേരിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല അദാലത്തുകളിലേയ്ക്കുള്ള പരാതികൾ ഏപ്രിൽ 15 വരെ നൽകാം. മേയ് രണ്ടു മുതൽ ജൂൺ നാല് വരെയാണ് ജില്ലകളിൽ അദാലത്ത് നടക്കുന്നത്. ഓൺലൈനായും അക്ഷയകേന്ദ്രങ്ങളിലൂടെയും താലൂക്ക് ഓഫീസുകൾ വഴിയും പരാതികൾ നൽകാം. www.karuthal.kerala.gov.in ലാണ് പരാതികൾ നൽകേണ്ടത്.
പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ ഉൾപ്പെടുത്തണം. ഭൂമി സംബന്ധമായ പരാതികൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, തണ്ണീർത്തട സംരക്ഷണം, വിവാഹം/പഠനസഹായം, ക്ഷേമപെൻഷൻ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങൾ, ശാരീരിക, മാനസിക, ബുദ്ധിവൈകല്യമുള്ളവരുടെ പുനരധിവാസം/ധനസഹായം വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/വർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളുമാണ് അദാലത്തിൽ പരിഗണിക്കുന്നത്.
by Midhun HP News | Apr 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിയ്ക്കാൻ നിർദ്ദേശിച്ച് ദേശിയ പാഠ്യ പദ്ധതി ചട്ടക്കൂട്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താൻ ശുപാർശ. 2005 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് എൻസിഎഫ് അവസാനമായി പരിഷ്കരിച്ചത്. 9, 10 ക്ലാസുകളുടെ ഘടനയിലും പരീക്ഷാ രീതിയിലും മാറ്റമുണ്ടാകും. മിനിമം മാർക്ക് രീതി ഒഴിവാക്കും. നിലവിൽ, സിബിഎസ്ഇ ഉൾപ്പെടെയുള്ള മിക്ക ബോർഡുകളിലെയും വിദ്യാർത്ഥികൾ പത്താം ക്ലാസിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും ക്ലിയർ ചെയ്യണം. എന്നാൽ ഇനിമുതൽ വിദ്യാർത്ഥികൾ എട്ട് പേപ്പറുകൾ ക്ലിയർ ചെയ്താലേ വിജയിക്കാനാകൂ. മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ.കസ്തൂരിരംഗൻ അധ്യക്ഷനായ എൻസിഎഫ് കമ്മിറ്റിയുടെ നിർദേശം പൊതുജനാഭിപ്രായത്തിനായി ഉടൻ പ്രസിദ്ധീകരിക്കും.
Recent Comments