by Midhun HP News | Apr 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിയ്ക്കാൻ നിർദ്ദേശിച്ച് ദേശിയ പാഠ്യ പദ്ധതി ചട്ടക്കൂട്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താൻ ശുപാർശ. 2005 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് എൻസിഎഫ് അവസാനമായി പരിഷ്കരിച്ചത്. 9, 10 ക്ലാസുകളുടെ ഘടനയിലും പരീക്ഷാ രീതിയിലും മാറ്റമുണ്ടാകും. മിനിമം മാർക്ക് രീതി ഒഴിവാക്കും. നിലവിൽ, സിബിഎസ്ഇ ഉൾപ്പെടെയുള്ള മിക്ക ബോർഡുകളിലെയും വിദ്യാർത്ഥികൾ പത്താം ക്ലാസിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും ക്ലിയർ ചെയ്യണം. എന്നാൽ ഇനിമുതൽ വിദ്യാർത്ഥികൾ എട്ട് പേപ്പറുകൾ ക്ലിയർ ചെയ്താലേ വിജയിക്കാനാകൂ. മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ.കസ്തൂരിരംഗൻ അധ്യക്ഷനായ എൻസിഎഫ് കമ്മിറ്റിയുടെ നിർദേശം പൊതുജനാഭിപ്രായത്തിനായി ഉടൻ പ്രസിദ്ധീകരിക്കും.
by Midhun HP News | Apr 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് മുൻഗണന ഇതര വിഭാഗത്തിൽ നീല, വെള്ള റേഷൻ കാർഡ് ഉടമകളായ 51.81 ലക്ഷം പേർക്ക് ഇനി റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കില്ല. മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് മൂന്നു മാസത്തിലൊരിക്കൽ അര ലീറ്റർ മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകളുള്ള എല്ലാ കാർഡ് ഉടമകൾക്കും 3 മാസത്തെ വിഹിതമായി 6 ലിറ്റർ തുടരും. ഇത് ഏപ്രിൽ, മേയ് മാസങ്ങളിലായി പകുത്തു നൽകും. നീക്കിയിരിപ്പ് സ്റ്റോക്കിൽ നിന്ന് പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദ്ദേശം നൽകി.
by Midhun HP News | Apr 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരം. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ബാലയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടെങ്കിലും ഒരു മാസത്തോളം താരം ആശുപത്രിയില്‍ തന്നെ തുടരും. ബാലയ്ക്ക് കരള്‍ ദാനം ചെയ്ത ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നു. ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഭാര്യ എലിസബത്തിനൊപ്പം പങ്കുവച്ച വഡിയോയില്‍ ശസ്ത്രക്രിയയുടെ കാര്യം ബാല സൂചിപ്പിച്ചിരുന്നു. ”മൂന്നുദിവസത്തിനുള്ളില്‍ ശസ്ത്രക്രിയയുണ്ട്. അപകടമുണ്ട്, എന്നാല്‍ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി.”-ബാല അന്നു പറഞ്ഞു.
by Midhun HP News | Apr 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ പെൺകുട്ടിയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയയാളെ കരമന പൊലീസ് പിടികൂടി. കരമന, ചുളളമുക്ക്, മുണ്ടപ്ലാവിള വീട്ടിൽ ജയനെയാണ് (53) പൊലീസ് അറസ്റ്റ് ചെയ്തത്. നേമം സ്റ്റോപ്പിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടിയുടെ അടുത്തുവന്നിരുന്ന് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. കരമന സി.ഐ സുജിത്ത്, എസ്.ഐ.സന്തു, സി.പി.ഒമാരായ സാജൻ, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
by Midhun HP News | Apr 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി പിഴയീടാക്കാൻ എം.സി റോഡിലും ദേശീയ പാതയിലുമായി സ്ഥാപിച്ചിട്ടുള്ള 726 നിർമ്മിത ബുദ്ധി കാമറകൾ 20 മുതൽ പ്രവർത്തിച്ചു തുടങ്ങും. കാമറകളുടെ പരീക്ഷണ പ്രവർത്തനം വിജയകരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കാമറകൾ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി സ്വിഫ്ടിന്റെ 131 സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ മന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം. സ്‌മാർട്ട് ആർ.സി ബുക്കിന്റേയും സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് കാർഡിന്റേയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന സമയത്താണ് നിർമ്മിത ബുദ്ധി കാമറകൾ സ്ഥാപിച്ചത്. സാങ്കേതിക പൊരുത്തം ഇല്ലാത്തതിനാൽ ഇവ കൺട്രോൾ റൂമുമായി കണക്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. കാമറകൾ നോക്കുകുത്തിയായി. പുകപരിശോധന സർട്ടിഫിക്കറ്റില്ലാത്തത് മുതൽ സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാത്തത് വരെയുള്ള ഗതാഗതക്കുറ്റങ്ങൾ പിടികൂടാൻ നിർമ്മിത ബുദ്ധി കാമറകൾക്ക് കഴിയും.
by Midhun HP News | Apr 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കളഞ്ഞ് പോയ പേഴ്സും പണവും തിരികെ നൽകി മാതൃകയായി കിളിമാനൂർ ഹൈവെ പോലീസ് ഡ്യൂട്ടി എസ് ഐ പ്രദീപ്. ഇന്ന് കാലത്ത് പതിനൊന്നരമണിയോടെ ഹൈവേ പോലീസ്ഡ്യൂട്ടിയിലായിരുന്ന കിളിമാനൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ പ്രദീപിന് കിളിമാനൂർ ജംഗ്ഷനിൽ നിന്നും 5000 രൂപയും വിലപ്പെട്ട രേഖകളുമടങ്ങിയ ഒരു പേഴ്സ് കളഞ്ഞ് കിട്ടി. അതിൽ നിന്നും കിളിമാനൂർ കീഴ്പേരൂർ സ്വദേശിയായ രാജശേഖരൻ നായരുടെ ഫോൺ നമ്പർ കിട്ടി. എസ്ഐ ഉടൻ ആ നമ്പറിൽ വിളിയ്കുകയും പേഴ്‌സ് രാജശരഖരൻനായരുടേതെന്ന് തിരിച്ചറിയുകയും ചെയ്തു. പേഴ്സും പണവും രാജശേഖരൻ നായർ ക്ക് തിരിച്ച്നൽകി എസ് ഐ പോലീസിന് മാതൃകയായി.
Recent Comments