by Midhun HP News | Mar 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് മുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഗുജറാത്ത് ടൈറ്റൻസിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഗുജറാത്ത് ജയൻ്റ്സിൽ ഡേവിഡ് മില്ലർ ഈ കളി കളിക്കില്ല. അയർലൻഡ് പേസർ ജോഷ്വ ലിറ്റിൽ ഏപ്രിൽ 28 വരെയും ടീമിലുണ്ടാവില്ല.
ഇരു താരങ്ങളും രാജ്യാന്തര മത്സരങ്ങളിൽ തിരക്കിലാണ്. കഴിഞ്ഞ സീസണിൽ അസ്ഥിരമായിക്കിടന്ന മൂന്നാം നമ്പറിലേക്ക് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കെയിൻ വില്ല്യംസൺ എത്തുന്നതാണ് ഗുജറാത്ത് ഫ്രാഞ്ചൈസിയുടെ ഹൈലൈറ്റ്. ശുഭ്മൻ ഗിൽ, വൃദ്ധിമാൻ സാഹ/സായ് സുദർശൻ, കെയിൻ വില്ല്യംസൺ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ/ശ്രീകർ ഭരത്/അഭിനവ് മനോഹർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ എന്നാവും ബാറ്റിംഗ് ഓപ്ഷനുകൾ. അൽസാരി ജോസഫ്, മുഹമ്മദ് ഷമി, ശിവം മവി/യാഷ് ദയാൽ/പ്രദീപ് സാങ്ങ്വാൻ എന്നിവരാവും സ്പെഷ്യലിസ്റ്റ് പേസർമാർ. ഹാർദികിൽ ഓൾറൗണ്ടർ ഓപ്ഷനുണ്ട്. മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാരിൽ ഒരാൾക്ക് പകരം ഓൾറൗണ്ടർ ഒഡീൻ സ്‌മിത്തിനെ ഉൾപ്പെടുത്തി ബാറ്റിംഗ് ശക്തമാക്കാനിടയുണ്ട്. റാഷിദും തെവാട്ടിയയും സ്പിൻ ചോയിസാണ്.
ഇംപാക്ട് പ്ലയർ നിയമം ഉള്ളതിനാൽ ഈ ഇക്വേഷനുകൾ മാറിമറിഞ്ഞേക്കാം. മില്ലർ തിരികെയെത്തുമ്പോൾ അഞ്ചാം നമ്പറിൽ മില്ലറെത്തും.ചെന്നൈ സൂപ്പർ കിംഗ്സിനെ പരിഗണിക്കുമ്പോൾ ശ്രീലങ്കൻ താരങ്ങളായ മഹീഷ് തീക്ഷണയും മതീഷ പതിരനയും ആദ്യ മൂന്ന് മത്സരങ്ങൾ കളിക്കില്ല. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ബെൻ സ്റ്റോക്സ് ടീമിലെത്തിയെന്നതാണ് ടീമിലെ ഹൈലൈറ്റ്. ടീം ബാലൻസ് മെച്ചപ്പെടുന്നതിനൊപ്പം ഭാവി ക്യാപ്റ്റൻ ചോയിസ് കൂടിയാണ് ബെൻ സ്റ്റോക്സിനെ ടീമിലെത്തിച്ചതുവഴി ചെന്നൈ സുരക്ഷിതമാക്കിയത്.
ഡെവോൺ കോൺവേ, ഋതുരാജ് ഗെയ്ക്‌വാദ്, അമ്പാട്ടി റായുഡു/അജിങ്ക്യ രഹാനെ, മൊയീൻ അലി, ബെൻ സ്റ്റോക്സ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, എംഎസ് ധോണി, ഡ്വെയിൻ പ്രിട്ടോറിയസ്/സിസാൻഡ മഗാല, മിച്ചൽ സാൻ്റ്നർ എന്നിവരാണ് ബാറ്റിംഗ് ഓപ്ഷനുകൾ. ദീപക് ചഹാർ, സിമർജീത് സിംഗ് എന്നിവർ സ്പെഷ്യലിസ്റ്റ് പേസർമാരാവും. സാൻ്റ്നർ, ജഡേജ എന്നിവർ സ്പിൻ ബൗളിംഗ് ഓപ്ഷനാണ്.
by Midhun HP News | Mar 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപ ഉയര്‍ന്ന് വില വീണ്ടും 44,000ല്‍ എത്തി. ഗ്രാം വില 30 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5500 രൂപ. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. റെക്കോര്‍ഡ് നിലയായ 44,240ല്‍ എത്തിയ ശേഷമാണ് പവന്‍ വില തിരിച്ചിറങ്ങിയത്.

by Midhun HP News | Mar 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: അധ്യയന വര്‍ഷത്തിന് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. മധ്യവേനല്‍ അവധിക്കായി വൈകീട്ട് അഞ്ചുമണിക്കാണ് സ്‌കൂളുകള്‍ അടയ്ക്കുക. പരീക്ഷകള്‍ കഴിഞ്ഞാലും ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ വരാം. അധ്യാപകരും ഇന്ന് സ്‌കൂളിലെത്തണം. പരീക്ഷാനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുവെയ്ക്കാം. ഉച്ചഭക്ഷണ പദ്ധതി പരിധിയില്‍ ഉള്‍പ്പെട്ട അഞ്ചുകിലോ അരി വാങ്ങാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നു തന്നെ കൈപ്പറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. അവധിക്കാലത്ത് സ്‌കൂളുകളില്‍ നിര്‍ബന്ധിത പരിശീലന ക്ലാസ് നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 ന് ആരംഭിക്കും. മെയ് രണ്ടിന് ശേഷം ടിസി കൊടുത്തുള്ള പ്രവേശനം നടത്തും. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പരീക്ഷകളുടെ ഫലപ്രഖ്യാപനം മെയ് രണ്ടിന് നടത്തും.
എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നു മുതല്‍ 26 വരെയാണ്. ടാബുലേഷന്‍ ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. 4,19,554 പേരാണ് ഇത്തവണ കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ മെയ് 20 നകം പ്രഖ്യാപിക്കും.

by Midhun HP News | Mar 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പുതിയ സാമ്പത്തികവര്‍ഷത്തിലേക്കു കടക്കുമ്പോഴുണ്ടാവുന്ന പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ ഇന്ധന സെസ് ആയി രണ്ടുരൂപ ഈടാക്കുന്നതോടെ പെട്രോള്‍, ഡീസല്‍ വില കൂടും. 500 രൂപമുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും ആയിരത്തിനു മുകളിലുള്ളവയ്ക്ക് 40 രൂപയും കൂടും. സാമൂഹികസുരക്ഷാ സെസ് ആയാണ് വര്‍ധന.
അഞ്ചുലക്ഷംമുതല്‍ 15 ലക്ഷംവരെ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ടുശതമാനം നികുതി കൂടും. രണ്ടുലക്ഷംവരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി രണ്ടുശതമാനം ഉയര്‍ത്തി. ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയും കൂട്ടി. അഞ്ചുലക്ഷംവരെ വിലയുള്ള കാറുകള്‍ക്ക് ഒരുശതമാനം നികുതി വര്‍ധന. റോഡ് സുരക്ഷാ സെസും കൂടും.
ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിക്കും. സറണ്ടര്‍ ഓഫ് ലീസ് ആധാരത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയാകും. കെട്ടിടനമ്പര്‍ ലഭിച്ച് ആറുമാസത്തിനുള്ളില്‍ കൈമാറ്റം ചെയ്യുന്ന ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുമുള്ള മുദ്രവില ഏഴുശതമാനമാകും. ഗഹാന് 100 രൂപ സര്‍വീസ് ചാര്‍ജ്.
കെട്ടിടനിര്‍മാണ പെര്‍മിറ്റ് അപേക്ഷാ, പരിശോധന എന്നിവയുടെ ഫീസ് കൂടും. നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. കെട്ടിടനികുതി അടയ്ക്കാത്തതിനുള്ള പിഴ രണ്ടുശതമാനമാകും. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും അവയ്ക്കുകീഴിലെ ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കും കെട്ടിടനികുതി നല്‍കണം.
by Midhun HP News | Mar 31, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 89 വയസ്സായിരുന്നു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1934 ല്‍ തിരുവനന്തപുരത്താണ് സാറാ തോമസിന്റെ ജനനം. ‘ജീവിതം എന്ന നദി’ ആണ് ആദ്യനോവല്‍. സാറാ തോമസിന്റെ ‘മുറിപ്പാടുകള്‍’ എന്ന നോവല്‍ പിഎ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. സാറാ തോമസിന്റെ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.

നാര്‍മടിപ്പുടവ, ദൈവമക്കള്‍, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരി, ഗ്രഹണം, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയ കൃതികള്‍. നാര്‍മടിപ്പുടവ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സാറാ തോമസിന്റെ സംസ്‌കാരം നാളെ പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.

by Midhun HP News | Mar 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വർക്കല എസ് എൻ കോളേജ് കെമിസ്ട്രി പ്രൊഫസർ ആയിരുന്ന സി എൻ ശരത്ചന്ദ്രൻ(73) മരണമടഞ്ഞു. അസുഖം ബാധിച്ച് തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. എസ് എൻ ഡി പി പ്രവർത്തകനും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ നേതാവും ആയിരുന്നു.
ഭാര്യ: ആർ തങ്കച്ചി റിട്ടയേർഡ് എസ് ബി ഐ അസിസ്റ്റന്റ് മാനേജർ (68)
മക്കൾ: സജിൻ എസ് ചന്ദ്രൻ (ഗവ: മോഡൽ ബോയ്സ് എച്ച് എസ് എസ് തൈക്കാട്(42)
ലിജിൻ ശരത്ചന്ദ്രൻ(39)യു എസ് ടി ഗ്ലോബൽ
മരുമക്കൾ: ദിശ സജിൻ(37)എ ഇ വൈദ്യുതി ഭവൻ പട്ടം, ഗീതു വി എസ് (34)
അസി: മാനേജർ, ഇന്ത്യൻ ബാങ്ക് ആറ്റിങ്ങൽ.
ആറ്റിങ്ങൽ വലിയകുന്നിൽ സ്വവസതിയായ ശരത്തിൽ ഉച്ചക്ക് 2മണിക്ക് ക്രിമേഷൻ നടന്നു. ഒട്ടനവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
സഞ്ചയനം 02-04-2023 ഞായറാഴ്ച്ച രാവിലെ 8.30ന് നടക്കും.
Recent Comments