തീദേശമേഖലയിലെ യുവതീയുവാക്കള്‍ക്കായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ‘ആരവം-2023’ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

തീദേശമേഖലയിലെ യുവതീയുവാക്കള്‍ക്കായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ‘ആരവം-2023’ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

തീദേശമേഖലയിലെ യുവാക്കള്‍ക്കായി കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന കായികമത്സരത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍. ജില്ലയിലെ തീദേശമേഖലയിലെ യുവാക്കള്‍ക്കായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന കായികമത്സരമായ “ആരവം 2023” ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യാം.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 25നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. കേന്ദ്ര കായിക മന്ത്രാലയം,ജില്ലാ ഭരണകൂടം,ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍,സ്‌പോര്‍ട്സ് കേരള ഫെഡറേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മത്സ്യഭവനിലും പേര് രജിസ്റ്റര്‍ ചെയ്യണം.

ഏപ്രില്‍ 10നാണ് അവസാന തീയതി. വയസ്, മത്സ്യത്തൊഴിലാളി കുടുംബത്തിലുള്‍പ്പെടുന്നുവെന്ന് തെളിയിക്കുന്ന രേഖ എന്നിവ രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കണം. ഫുട്‌ബാള്‍, വോളിബാള്‍,കബഡി, വടംവലി എന്നീ ഇനങ്ങളിലാണ് മത്സരം. ഓരോ ഇനത്തിനും പുരുഷ, വനിതാ ടീമുകള്‍ ഉണ്ടായിരിക്കും.

ആൾ കേരള ഓട്ടോ കൺസൾട്ടന്റസ് വർക്കേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ ഏരിയ പൊതുയോഗം സംഘടിപ്പിച്ചു

ആൾ കേരള ഓട്ടോ കൺസൾട്ടന്റസ് വർക്കേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ ഏരിയ പൊതുയോഗം സംഘടിപ്പിച്ചു

ആൾ കേരള ഓട്ടോ കൺസൾട്ടന്റസ് വർക്കേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ ഏരിയ പൊതുയോഗവും, ഐഡി കാർഡ് വിതരണ വും സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ഹാളിൽ നടന്നു. സി ഐ ടി യു ആറ്റിങ്ങൽ ഏരിയ ജോയിന്റ് സെക്രട്ടറിയും ആൾ കേരള ഓട്ടോ കൺസൾട്ടന്റസ് വർക്കേഴ്സ് അസോസിയേഷൻ(സി ഐ ടി യു) ഏരിയ പ്രസിഡന്റ്‌ ആർ. പി. അജി, ജില്ലാ സെക്രട്ടറി ജെ. അശോക് കുമാർ, ഏരിയ സെക്രട്ടറി ബി. ജിക്സൺ, വർക്കിങ് പ്രസിഡന്റ്‌ സാജൻ, ഏരിയ ട്രെഷറർ എ. ഹസൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ക്ഷേമ പെന്‍ഷൻ; മസ്റ്ററിങ് ഏപ്രില്‍ ഒന്ന് മുതല്‍

ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോര്‍ഡു പെന്‍ഷന്‍ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിന് ഉള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. നിശ്ചിത സമയ പരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുകയുള്ളൂ.

ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പ് രോഗികള്‍, വൃദ്ധ ജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാര്‍ ഇല്ലാതെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗ ശയ്യയിലുള്ളവര്‍, ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകളില്‍/ ക്ഷേമനിധി ബോര്‍ഡുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28/ 29നകം തൊട്ടു മുന്‍പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ്.

നിശ്ചിത സമയ പരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിങ് നടത്താം. എന്നാല്‍ അവര്‍ക്ക് മസ്റ്ററിങ്ങിന് അനുവദിച്ച കാലയളവ് വരെയുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതും തുടര്‍ന്ന് മസ്റ്ററിങ് നടത്തിയ മാസം മുതല്‍ക്കുള്ള പെന്‍ഷന്‍ മാത്രമേ ലഭിക്കുകയുമുള്ളൂ. മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

മസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ മസ്റ്ററിംഗിനുള്ള നിശ്ചിത കാലാവധിക്ക് ശേഷം പെന്‍ഷന്‍ വിതരണം നടത്തുകയുള്ളൂ. യഥാസമയം മസ്റ്റര്‍ ചെയ്യാത്തതിനാല്‍ കുടിശ്ശിക ആകുന്ന പെന്‍ഷന്‍ തുക കുടിശ്ശികയ്ക്കായി പണം അനുവദിക്കുമ്പോള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നല്‍കണം.

ഇടുക്കിയിലെ ഹർത്താൽ; 3 പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കിയിലെ ഹർത്താൽ; 3 പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കി: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇന്ന് നടത്തുന്ന ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴി്വാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ മൂന്ന് പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാർത്ഥികളുടെ പരീക്ഷ ഉൾപ്പെടെ പരിഗണിച്ചാണ് തീരുമാനം. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികൾ നടക്കും.

മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലിൽ തുടരും. ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സർക്കാരിൻ്റെ ശ്രമം. അരിക്കൊമ്പന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികൾ ഇന്ന് തുടങ്ങും.

രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള രണ്ട് പേരെയുമാണ് ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോൾ വിദഗ്ധ സമിതി റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം.

അട്ടപ്പാടി മധു കൊലക്കേസ് വിധി ഏപ്രില്‍ 4ന്

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ 4ന് കോടതി വിധി പ്രഖ്യാപിക്കും. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.03 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിൻ്റെ കുടുംബം.

അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികൾ കാട്ടിൽ കയറി മധുവിനെ പിടിച്ചു കെട്ടി കൊണ്ടു വന്ന് മർദ്ദിക്കുകയായിരുന്നു .ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിൻ്റെ ശരീരത്തിലുണ്ടായിരുന്നത് 45ലേറെ മുറിവുകൾ. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു.

ചിറയിൻകീഴ് താലൂക്ക് അദാലത്ത്: സംഘാടകസമിതി രൂപീകരിച്ചു, ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂൾ അദാലത്ത് വേദിയാകും

ചിറയിൻകീഴ് താലൂക്ക് അദാലത്ത്: സംഘാടകസമിതി രൂപീകരിച്ചു, ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂൾ അദാലത്ത് വേദിയാകും

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് രണ്ടു മുതൽ 11 വരെ നടക്കുന്ന താലൂക്ക് തല അദാലത്തുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് താലൂക്കിൽ സംഘാടക സമിതി രൂപീകരിച്ചു. എം.എൽ.എമാരായ വി.ശശി, ഒ.എസ്. അംബിക എന്നിവരാണ് രക്ഷാധികാരികൾ. മെയ് എട്ടിന് നടക്കുന്ന അദാലത്തിന് ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്‌സ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ വേദിയാകും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ എസ്.കുമാരി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ജയശ്രീ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംഘാടക സമിതിയിൽ അംഗങ്ങളായിരിക്കും.

റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പ ജ്യോതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, അദാലത്തിന്റെ ഗുണഫലങ്ങൾ താഴെക്കിടയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തിൽ ഉപസമിതികൾ രൂപീകരിക്കാനും തീരുമാനമായി. വിവിധ പഞ്ചായത്ത് അധ്യക്ഷന്മാർ, ചിറയിൻകീഴ് തഹസിൽദാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഏപ്രിൽ ഒന്നു മുതൽ 15 വരെയാണ് അദാലത്തുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്നത്.

പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകൾ അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അപേക്ഷ സ്വീകരിക്കും. 28 വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.