by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം നാളെ തുടങ്ങും. ക്ലാസുകൾ തുടങ്ങുന്നതിനു മുൻപുതന്നെ സ്‌കൂളുകളിൽ പുസ്തകവിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒന്നാം പാർട്ട് പാഠപുസ്തകങ്ങളാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമാണ്.
നിലവിലെ കരിക്കുലമനുസരിച്ച് ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. 288 റ്റൈറ്റിലുകളിലായി 2.81 കോടി ഒന്നാം വോളിയം പാഠപുസ്തകങ്ങളാണ് വിവിധ ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. പുസ്തകങ്ങൾ മധ്യവേനലവധിക്കാലത്ത് തന്നെ സ്കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തുന്നതിന് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. പാഠപുസ്തകങ്ങൾ തരംതിരിച്ച് വിതരണത്തിനു തയ്യാറാക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്.

by Midhun HP News | Mar 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: അന്തരിച്ച ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക കേരളം. ഇന്നസെന്റിന്റെ സംസ്‌കാരം നാളെ ഇരിങ്ങാലക്കുടയില്‍ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. പൊതു ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

തുടര്‍ന്ന് ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിക്കുന്ന മൃതദേഹം, ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുമണി വരെയാണ് ടൗണ്‍ ഹാളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി വെക്കുക. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു ഇന്നസെന്റിന്റെ മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ. ഹൈസ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ വേനൽക്കാലത്ത് പക്ഷികൾക്കും ചെറു ജീവികൾക്കും ദാഹജലം നൽകാൻ തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പരിപാടി ഈ വേനൽക്കാലത്തും മുടക്കമില്ലാതെ തുടരുകയാണ്. ചെറിയ മൺചട്ടികളിൽ വെള്ളം നിറച്ച് പക്ഷികൾ എത്തിച്ചേരുന്ന വൃക്ഷങ്ങളുടെ ചില്ലകളിൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. സ്കൂളിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച തണ്ണീർക്കുടങ്ങൾക്ക് പുറമേ കേഡറ്റുകൾ സ്വന്തം വീടുകളിലും സമീപപ്രദേശങ്ങളിലും തണ്ണീർകുടങ്ങൾ ഒരുക്കിക്കഴിഞ്ഞു.
കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും പക്ഷിമൃഗാദികളോടുള്ള കരുതലും വളർത്തിയെടു ക്കുകയാണ് ലക്ഷ്യമെന്ന് അധ്യാപകനും എസ്.പി.സി. യുടെ കമ്യൂണിറ്റി പോലീസ് ഓഫീസറുമായ എൻ. സാബു പറഞ്ഞു.


by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാഹുൽ ഗാന്ധിയ്ക്കെതിരേയുള്ള കേന്ദ്രസർകാരിന്റെ ജനാധിപത്യ ഫാസിസ്റ്റ് നടപടിയ്ക്ക് എതിരെ പ്രതിഷേധിച്ചു ഓണർ വീൽസ്. രാഹുൽഗാന്ധിയ്ക്കെതിരെ ലോക്സഭ സെക്രട്ടേറിയേറ്റ് എടുത്ത നടപടിയിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച്.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അംബിരാജ, എം.എച്ച്. അഷറഫ് ആലംകോട്, ആസാദ്, എ.എം നസീർ, എച്ച്. നാസിം, എ.എം സലീം, ജ്യോതി കുമാർ കരവാരം, ജാഫർ മൂൺ സിറ്റി, മാഹി, ഷംസുദ്ദീൻ, സുധീർ, കെ.എസ്.യു. താലൂക്ക് പ്രസിഡന്റ് ജിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.


by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു. ജില്ലാതലത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.
നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി പുരസ്‌കാരം നല്‍കി വരുന്നത്.
2021-22 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 962.55 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തുവരുന്നത്.
ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ്
തിരുവനന്തപുരം
ഒന്നാം സ്ഥാനം കിളിമാനൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാട്ടാക്കട (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പനവൂര്‍ (2 ലക്ഷം രൂപ)


by Midhun HP News | Mar 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ പോളി ടെക്നിക്കിനു മുന്നിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോലീസിന്റെ പിടിയിൽ. ചിറയിൻകീഴ് ആൽത്തറ മൂട്ടിൽ പുളിക്കലത്ത് വീട്ടിൽ സ്ഥിര താമസവും, ചിറ്റാറ്റിൻകര മൂന്ന് മുക്ക് ശീവേലിക്കോണത്ത് നന്ദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഘോഷ് കുമാർ (58)ആണ് പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Recent Comments