by Midhun HP News | Mar 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മണമ്പൂർ പോലീസ് സ്റ്റേഷന് മുന്നിൽ നിന്നും ബസിൽ കയറാൻ നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന ഫോർച്ചുണർ കാർ ഇടിച്ചു കയറി. നിരവധി കുട്ടികൾക്ക് പരിക്ക് പറ്റി. ഇതിൽ രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരം. ഇന്ന് ഉച്ചയ്ക്ക് മൂന്നേകാൽ മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.


by Midhun HP News | Mar 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷനിലെ പ്രധാന നടപ്പാലം അടച്ചതോടെ യാത്രക്കാര്‍ ദുരിതത്തിൽ. നാലു മാസത്തിലേറെയായി അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നുവെന്നാണ് റെയിൽവേ അധികൃതർ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ നാലിന് പുതിയ മേല്‍പ്പാലം തുറന്നതോടെയാണ് പഴയ മേല്‍പ്പാലം അടച്ചത്. സ്റ്റേഷന്റെ മധ്യഭാഗത്തായി ടിക്കറ്റ് കൗണ്ടറിനും സ്റ്റേഷന് മാസ്റ്ററുടെ മുറിയ്ക്കും മധ്യേയായിരുന്നു പ്രധാന മേല്‍പ്പാലമുണ്ടായിരുന്നത്.
നിലവിൽ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്താണ് പുതിയ മേല്‍പ്പാലമുള്ളത്. പുതിയ നടപ്പാലം സ്റ്റേഷന്റെ അറ്റത്തായതിനാല്‍ ഏകദേശം 400 മീറ്ററോളം നടന്ന് വേണം രണ്ടാം പ്ലാറ്റ്ഫോമില്‍ പ്രവേശിക്കേണ്ടത്. എന്നാൽ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നും അവസാന ഭാഗത്തെ കോച്ചുകളില്‍ കയറണമെങ്കില്‍ ഇതിന്റെ ഇരട്ടിയോളം ദൂരം പിറകോട്ട് വീണ്ടും നടക്കണം. ഇത് വയോധികർക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ദീർഘദൂരയാത്രികർ പുതിയ നടപ്പാലം വഴി സ്റ്റേഷന് പുറത്തിറങ്ങാന്‍ ലഗേജുമായി വളരെദൂരം നടക്കേണ്ടിവരുന്നു. കോവിഡിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടര്‍മാര്‍ ഇല്ലാത്തത് കാരണം ലഗേജുമായി എത്തുന്ന യാത്രക്കാരും ദുരിതം അനുഭവിക്കുന്നുണ്ട്. ടിക്കറ്റെടുത്ത് പെട്ടെന്ന് ട്രെയിനിൽ കയറാന്‍ റെയില്‍വേ ലൈന്‍ മറികടന്നാണ് അടുത്ത പ്ലാറ്റ്ഫോമിലെത്തുന്നത്. ഇത് അപകടങ്ങള്‍ വിളിച്ചുവരുത്തും.

കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായതിനാല്‍ പ്രധാന നടപ്പാലം പൊളിച്ച് പുതിയത് നിര്‍മിക്കാനുള്ള അപേക്ഷ ഡിവിഷന് ഓഫീസിലേയ്ക്ക് പോയിരിക്കുന്നെന്നാണ് അധികൃതര്‍ പറയുന്നത്. പ്രധാന നടപ്പാലം എത്രയും വേഗം പുതുക്കിപ്പണിയണമെന്നും ലിഫ്റ്റ്, എസ്കലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ശക്തമായി.
by Midhun HP News | Mar 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ലൈഫ് മിഷന്‍കോഴ ഇടപാടുകേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ (ഇ.ഡി.) ഹാജരായി. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇന്നും ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിക്കുകയായിരുന്നു. രവീന്ദ്രനെ ചൊവ്വാഴ്ച 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രാവിലെ 10.30-ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുമണിയോടെയാണ് അവസാനിച്ചത്. രണ്ടാമതും നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ രവീന്ദ്രന് ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരായത്.


by Midhun HP News | Mar 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാകും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 29ന് അവസാനിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ ഇത്തവണ 4,19,362 വിദ്യാർഥികളാണുള്ളത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിൽ 1,40,703 പേരും എയ്ഡഡ് സ്കൂളുകളിൽ 2,51,567 പേരുമാണ് പരീക്ഷയെഴുതുന്നത്. 27,092 പേർ അൺഎയ്ഡഡ് സ്കൂളുകളിലും പരീക്ഷക്കിരിക്കും.

2,960 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗൾഫ് മേഖലയിൽ 518 പേരും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും പരീക്ഷയെഴുതും. എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നുമുതൽ 26 വരെ നടക്കും.
മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ അഞ്ചുമുതൽ പരീക്ഷ ഭവനിൽ ആരംഭിക്കും. മേയ് രണ്ടാം വാരത്തിൽ ഫലം പ്രഖ്യാപിക്കും.
4,25,361 വിദ്യാർഥികൾ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയും 4,42,067 പേർ രണ്ടാം വർഷ പരീക്ഷയും എഴുതും. മാർച്ച് 30നാണ് ഹയർസെക്കൻഡറി പരീക്ഷ പൂർത്തിയാകുക. 80 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നുമുതൽ മേയ്
ആദ്യവാരംവരെ മൂല്യനിർണയം നടക്കും.

by Midhun HP News | Mar 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിലെ പ്രമുഖ പരസ്യ കമ്പനിയിലേയ്ക്ക് പരിചയ സമ്പന്നരായ ഗ്രാഫിക് ഡിസൈനേഴ്സിനെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മുൻഗണന. കൂടാതെ ഡിസൈനിങ്ങിൽ സൗജന്യ പരിശീലനത്തിന് ശേഷം ജോലിയ്ക്ക് താല്പര്യമുള്ളവരും ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ താഴെ കൊടുത്തിരിയ്ക്കുന്നു.
9995123200, 9072620002, 9946788775


by Midhun HP News | Mar 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: മേപ്പയ്യൂരില്‍ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന് അമല്‍ കൃഷ്ണയാണ് (17) മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ നെല്യാടി റോഡിലാണ് അപകടം. അമല്‍ സഞ്ചരിച്ച സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


Recent Comments