by Midhun HP News | Mar 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി എന്‍എസ്‌കെ ഉമേഷ് ചുമതലയേറ്റു. സ്ഥലം മാറ്റിയ കലക്ടര്‍ രേണു രാജ് ചുമതല ഒഴിഞ്ഞുകൊടുക്കലിന് എത്തിയില്ല. ഇന്നലെത്തന്നെ രേണുരാജ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോവുകയായിരുന്നു. വരുന്ന ദിവസങ്ങളില്‍ തീപിടിത്തതിന് പരിഹാരമുണ്ടാക്കുമെന്ന് എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ കലക്ടര്‍ മികച്ച ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. അതനുസരിച്ചു തന്നെ മുന്നോട്ടുപോകും. മാലിന്യനിര്‍മ്മാര്‍ജനത്തിന് ദീര്‍ഘകാല പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് ടീം എറണാകുളമായി പ്രവര്‍ത്തിച്ച് പ്രശ്‌നത്തെ തിജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Mar 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൊടുപുഴ: ഫുട്‌ബോള്‍ കളി കാണുന്നതിനിടെ പതിനാലുകാരന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണു. ഇടവെട്ടി സ്വദേശിയായ പതിനാലുകാരനെ അഗ്‌നിരക്ഷാസേന എത്തി രക്ഷിച്ചു. ഇന്നലെ 11 മണിയോടെയാണ് സംഭവം. 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. കൂട്ടുകാര്‍ ഫുട്‌ബോള്‍ കളിക്കുന്നത് കണ്ട് കിണറിന്റെ മതിലില്‍ ഇരുന്ന ബാലന്‍ പന്ത് നേരെ വന്നപ്പോള്‍ പിന്നോട്ട് ആഞ്ഞപ്പോഴാണ് കിണറ്റിലേക്ക് വീണതെന്നാണ് വിവരം. ഓടിയെത്തിയ നാട്ടുകാരിലൊരാള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിക്കു പിടിച്ചുനില്‍ക്കാന്‍ ചെറിയ ഏണിയിറക്കി നല്‍കി. തുടര്‍ന്ന്, അഗ്‌നിരക്ഷാ സേന എത്തി വലയിലാക്കി കരയിലെത്തിക്കുകയായിരുന്നു. വീഴ്ചയില്‍ ചെറിയ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

by Midhun HP News | Mar 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗവ.എച്ച്.എസ്.അവനവഞ്ചേരിയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. വനിതാ ദിനമാണെന്ന് ഓർമ്മപ്പെടുത്തുന്ന ഫ്ലാഷ് മോബിൽ ആരംഭിച്ച് സമൂഹത്തിൽ തുല്യ അവകാശവും നീതിയും വേണമെന്നുറപ്പിക്കുന്ന നിരവധി കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ആസിഡ് ആക്രമണവും സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനവും പ്രമേയമായ ‘ഇരകൾ’ എന്ന നാടകം സമകാലസ്ത്രീയവസ്ഥകളുടെ നേർക്കാഴ്ചയായിരുന്നു.

കുട്ടികൾ തന്നെ രചന നിർവഹിച്ച ഈ നാടകം മുരുകൻ കാട്ടാക്കടയുടെ ‘കനൽപൊട്ട്’ എന്ന കവിതയുടെ ദൃശ്യാവിഷ്കാരത്തിലാണ് അവസാനിക്കുന്നത്. സ്കൂൾ ടീൻസ് ക്ലബ്ബിൻ്റെയും വനിതാശിശുവികസന വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി അവനവഞ്ചേരി ജംഗ്ഷനിലാണ് അരങ്ങേറിയത്. നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സജീവസാന്നിധ്യവും പിന്തുണയും പരിപാടിക്കുണ്ടായിരുന്നു. സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് എൽ.പ്രഭൻ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, എസ്.എം എസി ചെയർമാൻ ശ്രീകുമാർ, സ്കൂൾ ടീൻസ് ക്ലബ്ബ് നോഡൽ ഓഫീസർ ശാരിക എസ്., സ്കൂൾ കൗൺസിലർ ആതിര, സ്റ്റാഫ് സെക്രട്ടറി സുജാ റാണി, കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ എൻ സാബു മറ്റ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

by Midhun HP News | Mar 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ വിദ്യാവാഹിനി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ്. റൂട്ടും സമയവും കൃത്യമായി രക്ഷിതാക്കള്‍ക്ക് അറിയുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സംവിധാനമാണ് വിദ്യാവാഹിനി ആപ്പ്. ഇതുവരെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത് നൂറില്‍ താഴെ സ്‌കൂളുകളും അഞ്ഞൂറില്‍ താഴെ ബസുകളുമാണ്. സംസ്ഥാനത്ത് 31000 സ്‌കൂള്‍ ബസുകളുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്. എല്ലാ സ്‌കൂള്‍ ബസുകളിലും ജിപിഎസ് ഉണ്ടെങ്കിലും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അടുത്ത അധ്യയന വര്‍ഷത്തിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.


by Midhun HP News | Mar 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. 67 വയസായിരുന്നു. നടന്‍ അനുപം ഖേറാണ് തന്റെ ആത്മ സുഹൃത്തിന്റെ വിയോഗവാര്‍ത്ത പുറത്തുവിട്ടത്.
ഏറെ വേദനയോടെയാണ് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചത്. തന്റെ ആത്മസുഹൃത്ത് ജീവനോടെയില്ലെന്ന് എഴുതേണ്ടിവരുമെന്ന് തന്റെ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്നാണ് അദ്ദേഹം കുറിച്ചത്. 45 വര്‍ഷത്തെ സൗഹൃദത്തിനാണ് അന്ത്യമായത്. നീ ഇല്ലാതെ എന്റെ ജീവിതം പഴയപോലെയാകില്ല.- അനുപം ഖേര്‍ കുറിച്ചു. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
by Midhun HP News | Mar 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മണമ്പൂർ വാഹനാപകടത്തിൽ ഒരു വിദ്യാർത്ഥിനി മരണപെട്ടു. കെ ടി സി ടി യിൽ എം എ ഇംഗ്ലീഷ് വിദ്യാർഥിനിയായ ശ്രേഷ്ഠയാണ് മരണപ്പെട്ടത്. മാമം ചൈതന്യ ജംഗ്ഷനിൽ ശ്രീ സരസ്സിൽ വിജയകുമാറിന്റെ മകളാണ്. ആറ്റിങ്ങൽ മുൻ ലേബർ ഓഫീസർ ആയിരുന്നു വിജയകുമാർ. മണമ്പൂർ പോലീസ് സ്റ്റേഷന് മുന്നിൽ നിന്നും ബസിൽ കയറാൻ നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന ഫോർച്ചുണർ കാർ ഇടിച്ചു കയറിയാണ് അപകടം നടന്നത്. നിരവധി കുട്ടികൾക്ക് പരിക്ക് പറ്റി. അതിൽ പല കുട്ടികളുടെയും നില അതീവ ഗുരുതരവുമാണ്. ആതിര പി (എക്കണോമിക്സ്), ഗായത്രി (ബികോം), ആമിന (ബി എ എക്കണോമിക്സ്), അൽഫിയാ (ബി എസ് സി മാത്‍സ്), സുമിന (ഇംഗ്ലീഷ്), നിഫിൻ (ബികോം), നിഹാൽ സമദ് (ബി എ എക്കോണോമിക്‌സ്) സൂര്യ (ബികോം), ഫഹദ് (ബികോം), അരുണിമ (ബികോം), ഫെയ്‌സ് (ബി ബി എ) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇന്ന് ഉച്ചയ്ക്ക് മൂന്നേകാൽ മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.


Recent Comments