കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെ ലൈം​ഗികാതിക്രമം

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെ ലൈം​ഗികാതിക്രമം

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്കു നേരെ ലൈം​ഗികാതിക്രമം. ഇന്ന് പുലർച്ചെയാണ് ഭിക്ഷാടകയായ സ്ത്രീക്കു നേരെ അതിക്രമമുണ്ടായത്. കെഎസ്ആർടിസി ഡിപ്പോ ഓഫീസിനു മുന്നിലെ ബഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു സ്ത്രീയെയാണ് പി‍ഡീപ്പിച്ചത്.

ക്രിമിനൽ കേസുകളിൽ പ്രതിയായ പന്നിയോട് സ്വദേശി ബ്രൂസ്‍ലി ഷിബു ആണ് സ്ത്രീയെ പീഡിപ്പിച്ചതെന്നു തിരിച്ചറിഞ്ഞു. ഷിബു പ്രദേശത്തെ പ്രധാന ലഹരി ഡീലർ ആണ്. സംഭവത്തിൽ കെഎസ്ആ‍ർടിസി ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി.

കാട്ടാക്കട പൊലീസ് സംഭവ സ്ഥലത്തു പരിശോധന നടത്തി. പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയെന്നു പൊലീസ് വ്യക്തമാക്കി.

ഹാട്രിക് വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ മുഹമ്മദന്‍സ്, മത്സരം കൊച്ചിയിൽ

ഹാട്രിക് വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ മുഹമ്മദന്‍സ്, മത്സരം കൊച്ചിയിൽ

കൊച്ചി: ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മുഹമ്മദന്‍സിനെ നേരിടും. വൈകിട്ട് 5 മണിക്ക് കലൂർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുകൾ മാത്രമാണ് മുഹമ്മദന്‍സിന്റെ സമ്പാദ്യം. ഈ സീസൺ മുതൽ പോയിന്റ് ടേബിളിൽ ഏറ്റവും താഴെ വരുന്ന ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തുമെന്ന് എഐഎഫ്എഫ് നേരത്തെ അറിയിച്ചിരുന്നു. ഈ സീസണിൽ മറ്റ് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ മുഹമ്മദന്‍സ് ഐഎസ്എല്ലിൽ നിന്ന് പുറത്താകും.

മറുഭാഗത്ത്, കിരീട പ്രതീക്ഷകൾ അവസാനിച്ച ബ്ലാസ്റ്റേഴ്‌സ് വരാനിരിക്കുന്ന മത്സരങ്ങൾ കൂടി വിജയിച്ച ശേഷം സീസൺ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 11 കളിയില്‍ നിന്ന് മൂന്നു ജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. തുടര്‍ച്ചയായ രണ്ടു മത്സരങ്ങൾ വിജയിക്കാൻ ആയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

ഡേവിഡ് കറ്റാലയ്ക്ക് കീഴില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ തോല്‍വികള്‍ക്കു പിന്നാലെ ക്ലബ് തരം താഴ്ത്തല്‍ ഭീഷണി നേരിട്ടിരുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് ടീമിനെ കരകയറ്റാൻ ആഷ്‌ലി വുഡെന്ന ഇംഗ്ലീഷ് പരിശീലകനെ എത്തിച്ചതാണ് ക്ലബിന് ഗുണകരമായത്. വിക്ടര്‍ ബെര്‍തോമ്യു, മത്തിയാസ് ഹെര്‍ണാണ്ടസ്, നിഹാല്‍ സുധീഷ്, വിപിന്‍ മോഹനന്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

മുഖ്യനാര്? സോണിയയുടെ നിലപാട് നിർണായകം

മുഖ്യനാര്? സോണിയയുടെ നിലപാട് നിർണായകം

കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ​ഗാന്ധിയും ഇന്നു സോണിയയുമായി ചർച്ച നടത്തും. ഘടകകക്ഷികളുമായും മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വം ചർച്ചകൾ നടത്തുന്നുണ്ട്.

കളമശേരിയിൽ പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

കളമശേരിയിൽ പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​കൻ മരിച്ചു. കൊ​ല്ലം​കു​ടി വീ​ട്ടി​ൽ അ​ബു (73) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്ത് മ​ര​ങ്ങ​ൾ കു​ത്തി മ​റി​ക്കു​ന്ന​ത് ക​ണ്ട് പോ​ത്തി​നെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.

ആ​ക്ര​മ​ണ​ത്തി​ൽ‌ അ​ബു​വി​ന്‍റെ കാ​ലി​നും വാ​രി​യെ​ല്ലു​ക​ൾ​ക്കും ഗുരു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ബു​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും പോ​ത്ത് അ​ക്ര​മാ​സ​ക്ത​മാ​യി​രു​ന്ന​തി​നാ​ൽ‌ ഉ​ട​ൻ അബുവിനെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉടമ എത്തിയാണ് പോത്തിനെ ശാന്തനാക്കിയത്. പോ​ത്തി​ന്‍റെ ശ്ര​ദ്ധ മാ​റി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ അ​ബു​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. എ​ന്നാ​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

മുഖ്യനാര്? സോണിയയുടെ നിലപാട് നിർണായകം

മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

ദില്ലി: മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുൻഷി അറിയിച്ചു. യോ​ഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും ദീപദാസ് മുൻഷി പറഞ്ഞു.

ഇനി നേതാക്കൾക്കുവേണ്ടി പ്രകടനങ്ങൾ പാടില്ലെന്ന് വി ഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ഇത്തരം പ്രകടനങ്ങൾ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുമെന്നും ഇനി ഒരു സ്ഥലത്ത് പോലും ഒരു പ്രകടനവും നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാവരും പാർട്ടിക്കാർ ആണ്. ജനങ്ങളാണ് പരമ പ്രധാനം. എല്ലാ ഫ്ലക്സും ഇന്ന് തന്നെ എടുത്തു മാറ്റണം. ആർക്കും അനുകൂലമായി തെരുവിൽ ഇറങ്ങരുതെന്നും വി ഡി പറഞ്ഞു.

നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയുടെ വസതിയിലാണ് രാഹുൽ ​ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത യോ​ഗം നടന്നത്. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.

ഇത്തവണ അടിച്ചുമാറ്റിയത് പൊലീസ് ജീപ്പ്; നഗരത്തിലൂടെ വിലസി; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

ഇത്തവണ അടിച്ചുമാറ്റിയത് പൊലീസ് ജീപ്പ്; നഗരത്തിലൂടെ വിലസി; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്റ്റില്‍. പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഗുരുവായൂര്‍ കല്ലു വളപ്പില്‍ ഹൗസില്‍ അംസത്തിനെ (48)യാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സൈബര്‍ സെല്ലിന്റെ ജീപ്പ് ഇയാള്‍ കവര്‍ന്നത്.

ഇതിനു ശേഷം എസ് എന്‍ പാര്‍ക്കിന് സമീപത്തെ തട്ടുകടയില്‍ അടിച്ചു മാറ്റിയ പൊലീസ് ജീപ്പുമായി എത്തിയപ്പോള്‍ സംശയം തോന്നി നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന പൊലീസ് എത്തിയാണ് പ്രതിയെ പിടി കൂടിയത്. നേരത്തെ നിരവധി വാഹനമോഷണ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.