by Midhun HP News | Mar 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: രാജ്യത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. എല്ലാ ആശുപത്രികളിലും ഫയര്‍ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. കാട്ടുതീ നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കണം. ചൂടുകാലാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനു വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കണം. ലഘുലേഖകളിലൂടെയും പരസ്യങ്ങളിലൂടെയും ചൂടുകാലത്ത് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കണം. വെള്ളവും ഭക്ഷ്യവസ്തുക്കളും മുടങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നതിനും ആരോഗ്യ പ്രവര്‍ത്തകരെയും ദുരന്ത നിവാരണ സേനയെയും സജ്ജമാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. മെയ് 31 വരെ ശക്തമായ ചൂട് അനുഭവപ്പെടാനാണു സാധ്യത. ഭക്ഷ്യോത്പാദനത്തെയും ചൂട് സാരമായി ബാധിക്കാന്‍ ഇടയുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ ചൂടാണ് അനുഭവപ്പെട്ടത്. റാബി വിളകളുടെ ഉത്പാദനത്തെ ബാധിച്ചതോടെ കയറ്റുമതി കഴിഞ്ഞ വര്‍ഷം നിര്‍ത്തിവച്ചിരുന്നു.


by Midhun HP News | Mar 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാത്രി യാത്രക്കാര്‍ക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ദിനംപ്രതി ലക്ഷക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ട്രെയിനില്‍ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും രാത്രി യാത്രയില്‍ സ്വസ്ഥമായ ഉറക്കം ലഭിക്കുന്നതിനും റെയില്‍വേ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുമാണിത്.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം യാത്രക്കാര്‍ രാത്രിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കരുത്. ഇയര്‍ഫോണ്‍ ഇല്ലാതെ പാട്ട് കേള്‍ക്കരുത്. രാത്രി പത്തിനു ശേഷം രാത്രി ലൈറ്റുകള്‍ ഒഴികെയുള്ളവ പ്രവര്‍ത്തിപ്പിക്കരുത്. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ട്രെയിനില്‍ പെരുമാറ്റ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ടിക്കറ്റ് എക്‌സാമിനര്‍, കാറ്ററിങ് ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഹയാത്രക്കാര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ പെരുമാറുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ടി ടി ഇമാര്‍ ഇടപെടണം. പുകവലി, മദ്യപാനം, പൊതു സ്വീകാര്യതയില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, തീപിടിക്കുന്ന വസ്‍തുക്കള്‍ കൈവശം സൂക്ഷിക്കുക എന്നിവ ഒരു കാരണവശാലും ട്രെയിനില്‍ അനുവദിക്കില്ല.

രാത്രി യാത്രക്കാര്‍ക്കായി കൊണ്ടുവരുന്ന മറ്റ് വ്യവസ്ഥകള്‍
1. രാത്രി 10നു ശേഷം ടി ടി ഇമാര്‍ ടിക്കറ്റ് പരിശോധന നടത്തരുത്.
2. സംഘങ്ങളായി യാത്ര ചെയ്യുന്നവര്‍ രാത്രി 10നു ശേഷം പരസ്പരം സംസാരിക്കരുത്.
3. കിടക്കാനായി മിഡില്‍ ബെര്‍ത്തിലെ യാത്രക്കാരന്‍ സീറ്റ് നിവര്‍ത്തിയാല്‍ ലോ ബെര്‍ത്തിലുള്ളയാള്‍ ചോദ്യം ചെയ്യരുത്.
4. ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ രാത്രി 10നു ശേഷം വിതരണം ചെയ്യരുത്. എന്നാല്‍, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ ഇ കാറ്ററിങ് സര്‍വീസില്‍ രാത്രി ബുക്ക് ചെയ്യാവുന്നതാണ്.
ഇന്ത്യൻ റെയിൽവേ ഒരു വിശാലമായ റെയിൽ ശൃംഖലയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. അതിനാൽ, ഓരോ യാത്രക്കാരനും മികച്ച യാത്രാനുഭവം ലഭിക്കുന്നതിനും റെയിൽ ശൃംഖല നന്നായി പ്രവർത്തിക്കുന്നതിനും ഈ നിയമങ്ങൾ നിർബന്ധമാണ്. പുതിയ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ട്രെയിനുകളിൽ പൊതു മര്യാദകൾ പാലിക്കാനും സഹയാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ആളുകളെ നയിക്കാനും ഓൺ-ബോർഡ് ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ), കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പുകവലി, മദ്യപാനം, തീവണ്ടി കമ്പാർട്ടുമെന്റുകളിൽ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവർത്തനവും അനുവദനീയമല്ല, അത് ഇന്ത്യൻ റെയിൽവേ നിയമങ്ങൾക്ക് വിരുദ്ധവുമാണ്.

by Midhun HP News | Mar 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവല്ല: തിരുവല്ലയില്‍ ഈച്ച പോലുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നു പതിമൂന്നുകാരി മരിച്ചു. കോച്ചാരിമുക്കം പാണാറയിൽ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകൾ അംജിത പി. അനീഷാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് വൈകുന്നേരം വീട്ടിന് സമീപത്തുള്ള മള്‍ബെറി ചെടിയില്‍ നിന്ന് കായ പറിക്കുന്നതിനിടെയാണ് അംജിതയെ ഈച്ച പോലുള്ള പ്രാണി കുത്തിയത്. കഴുത്തിന് പിന്നിലായാണ് പ്രാണി കുത്തിയത്. പ്രാണിയുടെ കുത്തേറ്റ് അധികം വൈകാതെ അലര്‍ജി പോലെ അംജിതയുടെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിക്കുകയായിരുന്നു.

ഇതോടെ കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അംജിത കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ശ്വാസകോശത്തില്‍ അണുബാധ പടര്‍ന്നതിനേത്തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായം നല്‍കിയിരുന്നു. തിരുവല്ല എംജിഎം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അംജിത. സഹോദരി അഞ്ജന.
by Midhun HP News | Mar 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം താനൂർ മൂച്ചിക്കൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരണപ്പെട്ടു. അഞ്ചുതെങ്ങ് സ്വദേശി ആഞ്ജലോസിന്റെ മകൻ കുഞ്ഞുമോൻ (54) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മൂച്ചിക്കാലിനും പെരുവഴി അമ്പലത്തിന്റെയും ഇടയിൽ ആണ് സംഭവം. അപകട വിവരം അറിഞ്ഞെത്തിയ താനൂർ പോലീസ് മറ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.


by Midhun HP News | Mar 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൻ എ.ആർ. അമീൻ ഷൂട്ടിംഗ് സെറ്റിലെ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ആൽബം ചിത്രീകരണവേളയിൽ ഗാനമാലപിക്കവെ വേദിക്കു മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു. ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ ഒന്നടങ്കം വേദിയിലേക്കു തകർന്നുവീണു. ഈ സമയം വേദിയുടെ ഒത്തനടുക്കു നിൽക്കുകയായിരുന്നു അമീൻ. ഭയാനകമായ സംഭവത്തിന്റെ മുമ്പും ശേഷവുമുള്ള ഫോട്ടോകൾ അമീൻ പങ്കുവെക്കുകയും എന്താണ് സംഭവിച്ചതെന്ന് വിവരിക്കുകയും ചെയ്തു.


by Midhun HP News | Mar 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബോയ്സ് ഹൈസ്കൂളിലും ഗേൾസ് ഹൈസ്കൂളിലും ജനകീയസൂത്രണ പദ്ധതി പ്രകാരമുള്ള വിദ്യാർത്ഥികൾക്കുള്ള മേശ, കസേര വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിച്ചു. ചടങ്ങിൽ മറ്റ് നഗരസഭ അധികൃതരും സംബന്ധിച്ചു.


Recent Comments