by Midhun HP News | Mar 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ശക്തമായ സുരക്ഷയാണ് ഇത്തവണ അഗ്നിരക്ഷാസേന ഒരുക്കുന്നത്. ആറ്റുകാൽ ദേവിക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റിഔട്ടർ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവർത്തനം. 300 അഗ്നിശമന സേനഅംഗങ്ങളെയാണ് ഇതിനായി വിന്യസിക്കുക. പൊങ്കാല ദിനം പ്രത്യേക ആരോഗ്യ സംഘത്തെയും ആരോഗ്യവകുപ്പ് ഒരുക്കും. 35 ആംബുലൻസുള്ള 10 മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ട്രാൻസ്ഫോമറിന് സമീപം പൊങ്കാലയിടുമ്പോൾ വേണ്ടത്ര അകലം പാലിക്കണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർഥന. എറണാകുളത്ത് നിന്നും നാഗകോവിൽ നിന്നും തിരിച്ചും നാല് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. പത്ത് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും പൊങ്കാല ദിനത്തിൽ അനുവദിച്ചിട്ടുണ്ട്. മാർച്ച് 7നാണ് പൊങ്കാല. 50 ലക്ഷം പേര് ഇത്തവണ പൊങ്കാലയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. 800 വനിതാ പൊലീസുകാരുൾപ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും.

ADVERTISEMENT
by Midhun HP News | Mar 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് ഫെഡറൽ ബാങ്കിന്റെ എ ടി എം കൗണ്ടർ കത്തി നശിച്ചു. ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു സംഭവം. അലാറവും പുകയും വരുന്നത് ശ്രദ്ധയിൽപ്പെട്ട പൊതു പ്രവർത്തകരായ എ. കെ കബീർ, ആലംകോട് ഹസ്സൻ, ഇല്യാസ്, അമീർ, എം. എച്ച് അഷ്‌റഫ്, നാസിം എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഉൾപ്പെടെ തീ അണയ്ക്കാൻ ശ്രമിയ്ക്കുകയും ഉടൻ തന്നെ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്സ് എത്തുമ്പോൾ ഏറെക്കുറെ മെഷീൻ കത്തി നശിച്ചിരുന്നു. ബാങ്ക് അധികൃതരും സംഭവം അറിഞ്ഞു സ്ഥലത്തെത്തിയിരുന്നു. അപകട കാരണം വ്യകതമല്ല. എത്ര രൂപയോളം നഷ്ട്മായെന്നും അറിവായിട്ടില്ല.

by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കട കത്തിക്കുമെന്ന് ഫെയ്‌സ്ബുക്ക് ലൈവ് ഇട്ടശേഷം യുവാവ് ലോട്ടറി ഏജന്‍സിക്കട പെട്രോളൊഴിച്ച് തീയിട്ടു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീ ഏജൻസീസില്‍ ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന രാജേഷ് ആണ് ലോട്ടറി കടയില്‍ എത്തി തീയിട്ടത്.

നഗരത്തില്‍ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ് പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്. ഇയാളുടെ പ്രവർത്തിയിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണിരുന്നു. വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

മീനാക്ഷി ലോട്ടറി ഏജന്‍സീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പറഞ്ഞ സമയത്ത് തന്നെയാണ് ഇയാൾ കടയ്ക്ക് തീയിട്ടതും. ഇങ്ങനെയുള്ള കുത്തക മുതലാളിമാര്‍ ആവശ്യമുണ്ടോ എന്നാണ് ഇയാള്‍ വീഡിയോയില്‍ ചോദിച്ചത്. റിയല്‍ കമ്മ്യൂണിസം അതായത് ഇഎംഎസ് ഭരിച്ചിരുന്നപ്പോഴത്തെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താന്‍ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മംഗലാപുരം: തോന്നയ്ക്കൽ സായി ഗ്രാമത്തിൽ നടന്ന തിരുവനന്തപുരം റൂറൽ ജില്ല എസ്പിസി ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ അഭിനവ് ബി.എച്ച്, ആദിത്യൻ വി , വൈഷ്ണവ് ദേവ്. എസ് എന്നിവർക്ക് നെർക്കോട്ടിക്വിഭാഗം ഡിവൈഎസ്പി റാസിത്ത് സമ്മാനം നൽകി. റൂറൽ ജില്ലാ എസ് .പി.സി നോഡൽ ഓഫീസർ അനിൽകുമാർ അവനവഞ്ചേരി സ്കൂൾ സി.പി ഒ ആയ സാബു, ക്വിസ് മാസ്റ്റർ രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.


by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഴൂർ പഞ്ചായത്ത് ക്ഷീര കർഷക കൂട്ടായ്മയിൽ അംഗമായിരുന്ന ചന്ദ്രൻ (70)-(വയൽ തിട്ട വീട്, പെരുങ്ങുഴി) പെട്ടെന്നുണ്ടായ അസുഖത്താൽ മരണപ്പെട്ടു. 2 പശുക്കൾ കഴിഞ്ഞ 1-2 മാസത്തിനിടക്ക് ചത്ത് പോയിരുന്നു. അന്ന് ഒരു പശുവിനെ വാങ്ങാൻ ക്ഷീര കർഷക കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച് എടുത്ത 25,000/- രൂപ അദ്ദേഹത്തിന്റെ
ഭാര്യയ്ക്ക് ക്ഷീര കർഷക കൂട്ടായ്മ പ്രതിനിധികൾ കൈമാറി.കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ചന്ദ്രൻ.


by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല ചിലക്കൂർ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം ഫിഷർമാൻ കോളനിയിലെ കടലിനോട് ചേർന്ന് ക്ലിഫിൽ തീപിടുത്തം ഉണ്ടായി. ഉച്ചയ്ക്ക് 3.30ഓടെയാണ് പ്രദേശത്ത് തീപിടിച്ചത്. ചപ്പുചവറുകളും കാടും കത്തി വലിയതോതിൽ തീയും പുകയും കണ്ടതോടെ നാട്ടുകാരാണ് വർക്കല ഫയർ ഫോഴ്സിൽ വിവരമറിയിക്കുന്നത്. കടലിൽ നിന്നുള്ള ശക്തമായ കാറ്റ് ഉണ്ടായതോടെ വലിയ രീതിയിൽ തീ ആളി പടരുകയായിരുന്നു.
റോഡ് മാർഗ്ഗം വാഹനമോ ജീവനക്കാർക്കോ പ്രദേശത്ത് എത്തി ചേരാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നതിനാൽ മൂന്ന് മണിക്കൂറോളം സമയമെടുത്താണ് ഫയർ ആൻഡ് റെസ്ക്യൂ ടീമിന് തീ അണയ്ക്കാൻ കഴിഞ്ഞത്. ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് 3.30 മുതൽ അടുത്തിടെ 6 .30 വരെ കുന്നിൻ മുകളിൽ നിന്നും 100 അടി താഴെ ഉണ്ടായ തീപിടിത്തം വെള്ളം പമ്പ് പൂർണമായും അണച്ചത്.

Recent Comments