by Midhun HP News | Mar 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,175 രൂപയിലും പവന് 41,400 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഇന്നത്തെ പോലെ ഗ്രാമിന് 15 രൂപ വർധിച്ച് 5,160 രൂപയിലും പവന് 120 രൂപ വർധിച്ച് 41,280 രൂപ നിരക്കിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസമായി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ചു. ഫെബ്രുവരിയിൽ പൊതുവേ ഇടിഞ്ഞു നിന്ന സ്വർണവില മാർച്ചിൽ മുന്നേറ്റ ട്രെൻഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റം അവഗണിച്ച് ഇന്നലെ രാജ്യാന്തര സ്വർണ വില ഉയർന്നു.


by Midhun HP News | Mar 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കോഴിക്കോട് 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റേതല്ലെന്ന് വിശദാന്വേഷണത്തില്‍ കണ്ടെത്തി. 2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിസേറിയന്‍ നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ പരിശോധനകളും നടത്തിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ആ പരിശോധനകളില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിട്ടില്ല.

അതിന് മുമ്പ് 2012ലും 2016ലും സിസേറേയന്‍ നടത്തിയത് താമരശേരി ആശുപത്രിയിലാണ്. എന്നാല്‍ ആ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടത്തെയാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിന്‍റെ സഹായവും തേടിയിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യ അന്വേഷണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം. ഈ കമ്മിറ്റിയുടെ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.
by Midhun HP News | Mar 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കോട്ടയം- കുമരകം റൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ പാടശേഖരത്തെ വെള്ളക്കെട്ടില്‍ വീണു. കാറിലുണ്ടായിരുന്ന കാരാപ്പുഴ നന്ദനം മനോഹരനെയും ഭാര്യയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവര്‍ക്കു പരിക്കില്ല. കോട്ടയം- കുമരകം റൂട്ടില്‍ രണ്ടാം കലുങ്കിനു കിഴക്ക് ഭാഗത്ത് ഇന്നലെ രാവിലെ 7.50നായിരുന്നു സംഭവം. കൊച്ചിയിലെ ആശുപത്രിയില്‍ നിന്നു കാരാപ്പുഴയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും. കാര്‍ എവിടെയും ഇടിക്കാതെ നേരെ പാടശേഖരത്തില്‍ വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിനടുത്തു വനിതാ ഹോട്ടല്‍ നടത്തുന്ന രാജമ്മയാണ് സംഭവം കണ്ടത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളത്തില്‍ ഇറങ്ങി കാറിന്റെ വാതില്‍ തുറന്ന് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. പാടത്ത് വെള്ളം കുറവായതിനാല്‍ കാര്‍ താഴ്ന്ന് പോയില്ല. കാറിന്റെ മുകള്‍ ഭാഗം കാണാവുന്ന നിലയിലായിരുന്നു.


by Midhun HP News | Mar 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: പനപ്പാം കുന്നിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊല നടത്തിയ ശേഷം സുരാജ് എന്ന് വിളിക്കുന്ന രാജേഷ് (28) ഒളിവിൽ പോയി. കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
കൊല്ലപ്പെട്ട രാജന്റെ ഭാര്യ ചിറയിൻകീഴിലുള്ള ഒരു ബന്ധുവീട്ടിൽ പോയിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ ശേഷം വിവരം അയൽവാസികളോട് വിളിച്ചറിയിച്ച് കടന്നു കളയുകയായിരുന്നുവത്രെ. രാജേഷ് മദ്യലഹരിയിലായതിനാൽ അയൽവാസികൾ ഇത് കാര്യമായി എടുത്തില്ല.
ബഹളം കേട്ടിരുന്നെങ്കിലും വഴക്ക് പതിവായതിനാല്‍ മദ്യലഹരിയില്‍ പറഞ്ഞതാകാമെന്നാണ് അയല്‍വാസികള്‍ കരുതിയിരുന്നത്. രാജേഷ് ടാറിങ് തൊഴിലാളിയാണ്
by Midhun HP News | Mar 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കലയിൽ കൊവിഡ് മരണം. വർക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷൻ നായർ (57) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അരവിന്ദാക്ഷൻ നായർ അർബുദ ബാധിതനായിരുന്നു. ചികിത്സയ്ക്കായി ആർസിസിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നേ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസീറ്റീവ് ആയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

by Midhun HP News | Mar 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാപ്പിൽ വിനോദ കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് വർക്കല എംഎൽഎയുടെ നിരന്തരമായ ശ്രമഫലമായി ടൂറിസം വകുപ്പ് കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബ്ബിന് അനുവദിച്ച രണ്ട് ബോട്ടുകളിൽ (സ്പീഡ് ബോട്ട്, സഫാരി) ഒരു സ്പീഡ് ബോട്ടിന്റെ ഉദ്ഘാടനം അഡ്വ. വി ജോയ് എംഎൽഎ നിർവഹിച്ചു. കാപ്പിൽ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി ഡിറ്റിപിസി പുതുതായി ആരംഭിക്കാൻ പോകുന്ന ജല കായിക വിനോദത്തിന്റെ ഭാഗമായി പാര സെയിലിംഗ്, ജെറ്റ് സ്കീം, ബംബർ റൈഡ്, ഹൗസ് ബോട്ട് റൈഡ് എന്നിവ അടുത്ത ടൂറിസം സീസണ് മുന്നോടിയായി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.

വർക്കല, കാപ്പിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജല കായിക വിനോദങ്ങളുടെ ഹബ്ബാക്കുന്നതിന്റെ തുടക്കം എന്നോളം ഡിറ്റിപിസി ജല കായിക പ്രവർത്തനങ്ങളുടെ നടപടികൾ അവസാന ഘട്ടത്തിൽ ആണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാലിക്, വൈസ് പ്രസിഡൻറ് ശുഭ എസ്. കുമാർ, സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു തുടങ്ങിയവർ പങ്കെടുത്തു.

Recent Comments