ത്രിപുരയില്‍ താമരത്തിളക്കം, നാഗാലാന്‍ഡിലും തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി

ത്രിപുരയില്‍ താമരത്തിളക്കം, നാഗാലാന്‍ഡിലും തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി

ഡല്‍ഹി: ലീഡ് നില മാറിമറിഞ്ഞ ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി. ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി ലീഡ് ഉയര്‍ത്തുകയാണ്. നിലവില്‍ 34 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. തുടര്‍ഭരണം ലഭിക്കുമെന്ന് ഉറപ്പിച്ച് അഗര്‍ത്തലയിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി.

തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷമായ ഇടതുമുന്നണി 12 സീറ്റിലും ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് നാലിടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തി ആദിവാസി മേഖലയില്‍ തിപ്ര മോത്ത തേരോട്ടം നടത്തി. 12 ഇടത്താണ് തിപ്ര മോത്ത ലീഡ് ഉയര്‍ത്തുന്നത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബിജെപി ലീഡ് ഉയര്‍ത്തുന്നതാണ് കണ്ടത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ, ഒരു ഘട്ടത്തില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം ബിജെപിയെ മറികടന്ന് മുന്നേറിയത് ഇടതുകേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി. 25 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തരത്തിലാണ് ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം മുന്നേറിയത്. എന്നാല്‍ ഇതിന് അല്‍പ്പായുസ് മാത്രമാണ് ഉണ്ടായത്.

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് പ്രവചിച്ച മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറും. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 26 ഇടത്താണ് എന്‍പിപി മുന്നിട്ട് നില്‍ക്കുന്നത്. എന്‍പിപിയുടെ മുന്‍ സഖ്യകക്ഷിയായ ബിജെപി അഞ്ചിടത്താണ് ലീഡ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് അഞ്ച്, ത്രിണമൂല്‍ കോണ്‍ഗ്രസ് അഞ്ച് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ ലീഡ് നില.
നാഗാലാന്‍ഡിലും ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കി. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 ഇടത്താണ് ബിജെപി സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ ബിജെപി മാത്രം 14 ഇടത്താണ് ലീഡ് ചെയ്യുന്നത്. എന്‍പിഎഫ് മൂന്നിടത്ത് മാത്രമാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് എവിടെയും ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല.

ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം; തമിഴ്‌നാട്ടില്‍ വിജയം ഉറപ്പിച്ചു;   മഹാരാഷ്ട്രയിലും ബംഗാളിലും ലീഡ്

ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം; തമിഴ്‌നാട്ടില്‍ വിജയം ഉറപ്പിച്ചു; മഹാരാഷ്ട്രയിലും ബംഗാളിലും ലീഡ്

ചെന്നൈ: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ഇറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവികെഎസ് ഇളങ്കോവന്റെ ലീഡ് 15,000ത്തിലധികമായി. ചെന്നൈയിലടക്കം കോണ്‍ഗ്രസ്, ഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. എഐഡിഎംകെ സ്ഥാനാര്‍ഥി കെഎസ് തെന്നരസുവാണ് രണ്ടാം സ്ഥാനത്ത്.

മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ കോണ്‍ഗ്രസും ഒന്നില്‍ ബിജെപിയും ലീഡ് ചെയ്യുകയാണ്. കസ്ബ പോട്ടില്‍ നിയമസഭാ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവിന്ദ്ര ധങ്കേക്കര്‍ 7000 വോട്ടിന് മുന്നിലാണ്. ബിജെപി സ്ഥാനാര്‍ഥി ഹേമന്ത് രസാനെയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് കോണ്‍ഗ്രസിന് വലിയ നേട്ടമാകും. ആര്‍എസ്എസ്- ബിജെപി ശക്തികേന്ദ്രമാണ് കസ്ബ. കഴിഞ്ഞ മുപ്പത് വര്‍ഷമായി ബിജെപി സ്ഥാനാര്‍ഥിയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയം നേടിയത്.

ചിഞ്ച് വാഡ് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ബിജെപി സ്ഥാനാര്‍ഥി അശ്വനി ജഗ്താപിന്റെ ലീഡ് പതിനായിത്തിലധികമാണ് . ബിജെപി എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ് രണ്ടിടത്തും ഉപതെരഞ്ഞടുപ്പ് നടന്നത്.
ബംഗാളിലെ മുര്‍ഷിദാബാദിലെ സാഗര്‍ദിഖി മണ്ഡലത്തില്‍ ഇടത് – കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണ് സാഗര്‍ദിറി. അയ്യായിരത്തിലധികമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ലീഡ്. നിലവില്‍ ബംഗാള്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് അംഗങ്ങളില്ല.

വധുവിന് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന് സംസ്ഥാന വനിത കമ്മിഷൻ

വധുവിന് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന് സംസ്ഥാന വനിത കമ്മിഷൻ

തിരുവനന്തപുരം: വധുവിന് നൽകുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്ന് സംസ്ഥാന വനിത കമ്മിഷൻ. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങൾ കാൽലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്‌തു. കൂടാതെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്നും വനിതാ കമ്മിഷൻ ശുപാർശ ചെയ്തു.

കൗൺസലിങ് നൽകുന്നുണ്ടെങ്കിലും കമ്മിഷൻ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ശുപാർശ സർക്കാർ അം​ഗീകരിച്ചാൽ ഭാവിയിൽ കമ്മിഷൻ സർട്ടിഫിക്കറ്റ് നൽകുമെന്നും ഈ സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളിൽ കാണിച്ച് വിവാഹം രജിസ്റ്റർ നടത്തണമെന്നുമാണ് കമ്മിഷന്റെ ആവശ്യം.

വിവാഹത്തിന് ആളുകളുടെ എണ്ണവും ആർഭാടവും കുറയ്ക്കണമെന്നും മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകണമെന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള നിയമം കർശനമായി നടപ്പാക്കണമെന്നു വനിതശിശുക്ഷേമ വകുപ്പിനോട് ശുപാർശ ചെയ്തതായും അധ്യക്ഷ പി സതീദേവിയും അംഗം ഇന്ദിരാ രവീന്ദ്രനും പറഞ്ഞു.

പി എച്ച് ഡി നൽകാൻ തീരുമാനം

പി എച്ച് ഡി നൽകാൻ തീരുമാനം

ഫെബ്രുവരിയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ പിഎച്ച് ഡി നൽകാൻ തീരുമാനമായി. കവിത എൽ, രാഖി ജി ആർ, നിഖിൽ എസ്, വിനീത വി. കെ (കൊമേഴ്സ്), പ്രസീത പി, ആശ ബാലചന്ദ്രൻ, അസീൻ രതീശൻ (ഇംഗ്ലീഷ്), അശ്വതി പി. കെ (ഫിസിക്സ്), റംല. കെ, ലക്ഷ്മി രവി (എക്കണോമിക്സ്), സ്റ്റീഫൻ. ജെ (ബോട്ടണി), നഹി. ജെ (കെമിസ്ട്രി), ശ്വേത എം, നീതു അജയകുമാർ, പി. ഇർഫാൻ ഖാൻ (ബയോടെക്നോളജി), ഉണ്ണികൃഷ്ണൻ. ജി (പൊളിറ്റിക്കൽ സയൻസ്), ഗീതു. എം, യമുന പി.വി (മലയാളം), ക്രിസ്റ്റൽ ജയ (തമിഴ്), റസീമ എസ്. ആർ (ബയോകെമിസ്ട്രി), ഷീന ജോസഫ്, ശരത് ചന്ദ്രൻ. ആർ (എഡ്യൂക്കേഷൻ) എന്നിവർക്കാണ് പിഎച്ച് ഡി നൽകാൻ 2003 ഫെബ്രുവരി 28ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.

തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമനത്തിന് മൂന്നംഗ സമിതിയുടെ ശുപാര്‍ശ പ്രകാരം വേണമെന്ന് സുപ്രീം കോടതി

തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമനത്തിന് മൂന്നംഗ സമിതിയുടെ ശുപാര്‍ശ പ്രകാരം വേണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെയും നിയമനം പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയുടെ ശുപാര്‍ശ പ്രകാരം വേണമെന്ന് സുപ്രീം കോടതി.

സമിതിയുടെ ശുപാര്‍ശ അനുസരിച്ച് രാഷ്ട്രപതി നിയമനം നടത്തണമെന്ന് ജസ്റ്റിസ് കെഎം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെയും നിയമനത്തിന് കൊളീജിയം മാതൃകയില്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി. ഐക്യകണ്‌ഠ്യേനയാണ് അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്.

ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് സമിതിയില്‍ അംഗമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തുന്നതുവരെ ഈ നിയമന രീതി പിന്തുടരണമെന്ന് കോടതി നിര്‍ദേശിച്ചു.

ഫിസിക്സിൽ പി എച്ച് ഡി നേടി കരവാരം വൊക്കേഷണൽ ഹയർ സെക്കന്റി സ്ക്കൂളധ്യാപിക

ഫിസിക്സിൽ പി എച്ച് ഡി നേടി കരവാരം വൊക്കേഷണൽ ഹയർ സെക്കന്റി സ്ക്കൂളധ്യാപിക

കേരള സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ പി എച്ച് ഡി നേടിയ അശ്വതി .പി . കെ. മങ്കാട്ടുമൂല മിത്രയിൽ പരേതനായ കുട്ടപ്പൻ നായരുടെയും പ്രഭാകുമാരിയുടെയും മകളാണ്. കിളിമാനൂർ ഫെഡറൽ ബാങ്ക് മാനേജരായ കിരൺ .ജി.എസ് ഭർത്താവാണ്‌. കരവാരം വൊക്കേഷണൽ ഹയർ സെക്കന്റി സ്ക്കൂളിൽ വൊക്കേഷണൽ വിഭാഗത്തിൽ ഫിസിക്സ് അധ്യാപികയാണ്.