സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി പിരപ്പൻകോട് മഞ്ചാടിമൂട് സൂര്യ ആഗ്രോ ഫാം സന്ദർശിച്ചു

സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി പിരപ്പൻകോട് മഞ്ചാടിമൂട് സൂര്യ ആഗ്രോ ഫാം സന്ദർശിച്ചു

സിക്കിം കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലോക്നാഥ്‌ ശർമ പിരപ്പൻകോട് മഞ്ചാടിമൂട് സൂര്യ ആഗ്രോ ഫാം സന്ദർശിച്ചു. കൂൺ കൃഷിയെക്കുറിച്ചു മനസിലാക്കുന്നതിനാണ് ഈ സന്ദർശനം. സൂര്യ ആഗ്രോ ഫാം ഡയറക്ടർ അജയ് കൂൺ കൃഷിയുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ അദ്ദേഹവുമായി പങ്കുവെച്ചു. പിരപ്പൻകോഡ് കൃഷി ഓഫീസർ, പഞ്ചായത്ത്‌ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ടി20 വനിതാ ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തി

ടി20 വനിതാ ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തി

ടി20 വനിതാ ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തി. ഫൈനലില്‍ കന്നി കിരീടം തേടിയിറങ്ങിയ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് വീഴ്ത്തിയാണ് ഓസീസിന് വനിതകളുടെ കിരീട നേട്ടം. ഏഴാം ഫൈനല്‍ കളിച്ച ഓസീസ് വനിതകളുടെ ആറാം കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചെടുത്തു. മറുപടി പറയാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു.

ഓപ്പണര്‍ ലൗറ വോള്‍വാര്‍ട് വെടിക്കെട്ട് ബാറ്റിങുമായി കളം നിറഞ്ഞെങ്കിലും താരത്തിന്റെ പുറത്താകല്‍ കളിയില്‍ നിര്‍ണായകമായി. 48 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം വോള്‍വാര്‍ട് 61 റണ്‍സെടുത്തു. മധ്യനിരയില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 23 പന്തില്‍ 25 റണ്‍സെടുത്ത് ക്ലോ ട്രയോണ്‍ പ്രതീക്ഷ നല്‍കിയെങ്കിലും താരത്തിനും അധികം മുന്നോട്ടു പോവാന്‍ സാധിച്ചില്ല. തസ്മിന്‍ ബ്രിറ്റ്‌സ് (10), മരിസന്നെ കാപ് (11), ക്യാപ്റ്റന്‍ സന്‍ ലുസ് (രണ്ട്), അന്നകെ ബോസ്‌ക് (ഒന്ന്) എന്നിവരും പുറത്തായി. നദിനെ ഡി ക്ലാര്‍ക് എട്ട് റണ്‍സുമായും സിനലോ ജഫ്ത ഒന്‍പത് റണ്‍സുമായും പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയക്കായി മെഗാന്‍ ഷുറ്റ്, അഷ്‌ലി ഗാര്‍ഡ്‌നര്‍, ഡര്‍സി ബ്രൗണ്‍, ജെസ് ജോണ്‍സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബെത്ത് മൂണിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം പുറത്താകാതെ 74 റണ്‍സെടുത്ത് ടോപ് സ്‌കോററായി. താരം 53 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറും ഒരു സിക്‌സും പറത്തി. അവസാന ഓവറില്‍ 12 റണ്‍സെടുക്കാന്‍ മൂണിക്ക് സാധിച്ചെങ്കിലും നാലും അഞ്ചും പന്തുകളില്‍ വിക്കറ്റ് വീണതോടെയാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 156ല്‍ ഒതുങ്ങിയത്.

ഓപ്പണര്‍ അലിസ ഹീലി (18), അഷ്‌ലി ഗാര്‍ഡ്‌നര്‍ (29), ഗ്രേസ് ഹാരിസ് (10), ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (10), എല്ലിസ് പെറി (ഏഴ്), ജോര്‍ജി വരെം (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ബെത്ത് മൂണിക്കൊപ്പം തഹ്‌ലിയ മഗ്രാത്ത് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മരിസന്നെ കാപ്, ഷബ്‌നിം ഇസ്മയില്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. നോന്‍കുലുലെകോ മ്ലബ, ക്ലോ ട്രിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

രാവിലെ നടക്കാനിറങ്ങിയ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

രാവിലെ നടക്കാനിറങ്ങിയ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

രാവിലെ നടക്കാനിറങ്ങിയ റിട്ട. ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കരുനാ​ഗപ്പള്ളിയ്ക്ക് അടുത്താണ് സംഭവം. തിരുവനന്തപുരം ഉള്ളൂർ ശിവശക്തി നഗറിൽ വി. ഗംഗാധരനാണ് (72) (റിട്ട. അസി. ജനറൽ മാനേജർ, എഫ്.സി.ഐ റീജിയണൽ ഓഫീസ്, തിരുവനന്തപുരം) മരിച്ചത്. അടുത്തിടെ ഭാര്യ വീടായ തൊടിയൂർ ഇടക്കുളങ്ങരയിലെ ജ്യോതിസ് മണ്ടാനത്ത് താമസിച്ച് വരികയായിരുന്നു. ഇടക്കുളങ്ങര ദേവീക്ഷേത്രത്തിന് വടക്കാണ് കുഴഞ്ഞുവീണത്.

ഉടൻ നാട്ടുകാർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് ഇടക്കുളങ്ങര ജ്യോതിസ് മണ്ടാനത്ത് നടക്കും.ഭാര്യ: ജ്യോതി.എസ്.പിള്ള. മക്കൾ: ജയതിലക് (അക്സിസ് ബാങ്ക്), ജയ് കൃഷ്ണൻ (ടെക്നോപാർക്ക്). മരുമക്കൾ: ഡോ. വാണിദേവി (സൈക്കോളജിസ്റ്റ്), സ്വാതി സുരേന്ദ്രൻ (അദ്ധ്യാപിക, സെന്റ് തോമസ് പബ്ലിക് സ്കൂൾ).

സബീർ (ആയിക്കുന്നത്ത്) മരണപെട്ടു

സബീർ (ആയിക്കുന്നത്ത്) മരണപെട്ടു

ദീർഘകാലം കല്ലമ്പലം ജംഗ്ഷനിൽ പച്ചക്കറി വ്യാപാരം നടത്തുകയും ഓട്ടോ ഡ്രൈവറും ആയിരുന്ന സബീർ (ആയിക്കുന്നത്ത്) മരണപ്പെട്ടു. മയ്യത്ത്ങ്കോട് വഞ്ചിയൂർ വീട്ടിൽ,
കബറടക്കം ഇന്ന് (27.2.2023)11 മണിയ്ക്ക് നാവായിക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ

നെഞ്ചുവേദനയെ തുടർന്ന് നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയെ തുടർന്ന് നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് താരത്തെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി കോട്ടയം നസീറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവിലാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്‌ ഇന്ന് തുടക്കം. രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തി തുടങ്ങുന്ന ഉത്സവം ഇനി പത്തുനാൾ തുടരും. മാർച്ച് 7നാണ് പൊങ്കാല. പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ അറിയിച്ചു.

മാർച്ച് ഒന്ന് ബുധനാഴ്ച്ച കുത്തിയോട്ട വ്രതം ആരംഭിക്കും. 10-12 വയസ് പ്രായക്കാരായ കുട്ടികളെ മാത്രമാണ്‌ ഇത്തവണ കുത്തിയോട്ടത്തിൽ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. മാർച്ച്‌ ഏഴിന്‌ രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. എട്ടിന്‌ രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം വെളുപ്പിന് 1.00ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്പെഷ്യൽ ഓഫീസർ ചുമതല തിരുവനന്തപുരം സബ്കളക്ടർ അശ്വതി ശ്രീനിവാസിനാണ്.

ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഹരിത പ്രോട്ടോക്കോൾ പരിശോധനക്കായി സ്‌ക്വാഡ് സജീവമായി രംഗത്തുണ്ട്. ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലൻസുകൾ സജ്ജീകരിക്കും. ക്ഷേത്രപരിസരത്ത് ആരോഗ്യവകുപ്പിന്റെ കണ്ട്രോൾ റൂമും എമർജൻസി മെഡിക്കൽ സെന്ററും ഏർപ്പെടുത്തും. 50 ലക്ഷം പേര് ഇത്തവണ പൊങ്കാലയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. 800 വനിതാ പൊലീസുകാരുൾപ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. ഇന്നുമുതൽ കെഎസ്ആർടിസി പത്ത് വീതം ദീർഘ, ഹ്രസ്വ ദൂര സർവ്വീസുകളും ഇലക്ട്രിക് ബസ് സർവ്വീസും ഏർപ്പെടുത്തും. പൊങ്കാല ദിവസം മാത്രം 400 ബസുകൾ സർവീസ് നടത്തും.