ലഹരിയ്ക്കെതിരെ ഭിന്നശേഷിക്കരുത്തുമായി കുട്ടികൾ അരങ്ങിലെത്തി

ലഹരിയ്ക്കെതിരെ ഭിന്നശേഷിക്കരുത്തുമായി കുട്ടികൾ അരങ്ങിലെത്തി

കിളിമാനൂർ: ലഹരിക്കെതിരെ ഭിന്നശേഷിക്കരുത്തുമായി കുട്ടികൾ അരങ്ങിലെത്തി. ചിറകുകൾക്ക് പറയാനുള്ളത് എന്ന നാടകത്തിൽ 19 ഭിന്നശേഷി കുട്ടികൾ ഉൾപ്പടെ 30 അഭിനേതാക്കളാണ് രംഗത്തെത്തിയത്. സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെയും ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ലഹരി വിരുദ്ധ നാടകം സംഘടിപ്പിച്ചത്. അതീതം 2023 പദ്ധതിയുടെ ഭാഗമായി മെഗാ ക്വിസ്സും, കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ നൃത്താവിഷ്കാരവും സംഘടിപ്പിച്ചു. കിളിമാനൂർ രാജാ രവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിൽ പ്രത്യേകം ഒരുക്കിയ വേദിയിലാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്.

ഉൾചേർക്കൽ വിദ്യാഭ്യാസത്തിൻറെ ഭാഗമായി ലഹരിയ്ക്കെതിരെ കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടം സമൂഹത്തിന് ഉത്തമ മാതൃകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ:ആന്റണി രാജു പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി ആർ മനോജ്, സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ ഷൂജ എസ് വൈ, രശ്മി ടി എസ്, ജില്ലാ പ്രാഗ്രാം ഓഫീസർ ശ്രീകുമാരൻ ബി, ജനപ്രിതിനിധികളായ മെമ്പർ നഹാസ് എ, ഡി രഞ്ജിതം, കൊട്ടറ മോഹൻ കുമാർ, സജീർ രാജകുമാരി, എ ഇ ഒ വി എസ് പ്രദീപ്, സിറ്റ്കൊ സെക്രട്ടറി രതീഷ് രവീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി വൈശാഖ് കെ എസ്, അതീതം പ്രോഗ്രാം കൺവീനർ ഷാനവാസ് ബി, പ്രഥമാധ്യാപകർ, കുട്ടികൾ, രക്ഷകർത്താക്കൾ, പൊതുജനങ്ങൾ തുടങ്ങി 750 ൽ അധികം പേർ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബേബി സുധ. ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി. ആർ സാബു സ്വാഗതം പറഞ്ഞു. ചിറയിൻകീഴ് താലൂക്ക് ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു. ക്വിസ് മാസ്റ്റർ അഖിൽ റാം മെഗ്ഗാക്വിസിന് നേതൃത്വം നൽകി. ഒന്നാം സ്ഥാനം കൊടുവഴന്നൂർ സർവീസ് സഹകരണ സംഘം, രണ്ടാം സ്ഥാനം പഴയ കുന്നുമ്മൽ സർവീസ് സഹകരണ ബാങ്ക് ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു.

കിളിമാനൂരിൽ വാഹനം മോഷ്ട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ

കിളിമാനൂരിൽ വാഹനം മോഷ്ട്ടിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ

കിളിമാനൂർ: വാഹന മോഷണ കേസിലെ പ്രതി അറസ്റ്റിൽ.പാങ്ങോട് കൊച്ചാലുംമൂട് കാഞ്ചിനട ബൗണ്ടർ വിള തടത്തരികത്തി വീട്ടിൽ വിഷ്ണു (27) വിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പന്തുവിള മഹേഷ് ഭവനിൽ മണിയന്റെ മകൻ രാജീവിന്റെ മോട്ടോർ സൈക്കിൾ കല്ല് കടവ് മാടൻനട ക്ഷേത്രത്തിനു സമീപത്തു നിന്നും മോഷ്ടിച്ച് കൊണ്ടു പോയ കേസിലാണ് പ്രതി അറസ്റ്റിലായത്.

മോഷണം പോയ ബൈക്കിനെ പറ്റി അന്വേഷിച്ചു വരവേ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ്, കിളിമാനൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത്. കെ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാദ്, അരുൺ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും മറ്റാരെങ്കിലും പ്രതിയെ മോഷണത്തിൽ സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ച് വരികയാണെന്ന് കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ് അറിയിച്ചു.

വർക്കലയിൽ ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടറിനെ കയ്യോടെ പിടികൂടി, ബസും കസ്റ്റഡിയിൽ

വർക്കലയിൽ ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടറിനെ കയ്യോടെ പിടികൂടി, ബസും കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടർ പൊലീസ് പിടിയിലായി. മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കലയിൽ റൂട്ട് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ഇയാൾ. ബസ് റൂട്ടിലോടവെയാണ് കണ്ടക്ടർ യുവതിയോട് ലൈംഗികാതിക്രമം കാട്ടാൻ ശ്രമിച്ചത്. എന്നാൽ യുവതി ഉടൻ തന്നെ പൊലീസിന് പരാതി നൽകി. ഇതിന് പിന്നാലെയാണ് പൊലീസെത്തി കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്. കണ്ടക്ടർക്കൊപ്പം സ്വകാര്യ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിൻ മേലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു.

വനിതാ പോലീസ് ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത്

വനിതാ പോലീസ് ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത്

വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രതിവിധികൾ നിര്‍ദ്ദേശിക്കാനുമായി വനിതാ പോലീസ് ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം വ്യാഴം, വെളളി (ഫെബ്രുവരി 23, 24) ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടക്കും. കോവളം വെളളാറിലെ കേരള ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന സംഗമം വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിക്കും.

പോലീസിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുളള 180 ല്‍ പരം വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. സംഗമത്തിന്‍റെ ആദ്യ ദിവസം വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം വിഷയം അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം രണ്ടു സംഘങ്ങളായി തിരിഞ്ഞുളള ചര്‍ച്ചകള്‍ നടത്തി ആശയം രൂപീകരിക്കും. രണ്ടാമത്തെ ദിവസം വിദഗ്ദ്ധ പാനലിനു മുന്നില്‍ വിഷയാവതരണം നടത്തും. ഐ.പി.എസ് ഉദ്യോഗസ്ഥരായ ബി.സന്ധ്യ, കെ.പത്മകുമാര്‍, ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം എന്നിവരും വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരായ ജേക്കബ് പുന്നൂസ്, എ.ഹേമചന്ദ്രന്‍ എന്നിവരും മൃദുല്‍ ഈപ്പന്‍, ഐ.എ.എസ് ഉദ്യോഗസ്ഥയായ ഡോ.എം.ബീന എന്നിവരും അടങ്ങിയതാണ് പാനല്‍. പാനലിന്‍റെ നിര്‍ദ്ദേശങ്ങള്‍ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പത്മകുമാറിന്‍റെ നേതൃത്വത്തില്‍ ക്രോഡീകരിച്ചശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും. വെളളിയാഴ്ച വൈകിട്ട് നാലുമണിയ്ക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിക്കും.

ഇളമ്പ കരിക്കകംക്കുന്ന് സ്വദേശിയെ വീട് കയറി ആക്രമിച്ച നിരവധി കേസുകളിലെ പ്രതികൾ പിടിയിൽ

ഇളമ്പ കരിക്കകംക്കുന്ന് സ്വദേശിയെ വീട് കയറി ആക്രമിച്ച നിരവധി കേസുകളിലെ പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ: വീട് കയറി അക്രമിച്ച നിരവധി കേസുകളിലെ പ്രതികൾ അറസ്റ്റിൽ. ഇളമ്പ കരിക്കകംക്കുന്ന് ചരുവിള പുത്തൻവീട്ടിൽ മനീഷ് (26), കരിക്കകംക്കുന്ന് പുത്തൻവീട്ടിൽ ശ്രീരാജ് (24) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്. ആറ്റിങ്ങൽ ഇളമ്പ കരിക്കകംകുന്ന് വടക്കേവിള വീട്ടിൽ ശ്രീനിവാസന്റെ മകൻ ബിനുവിനെ വീട് കയറി ആക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൾ സമദിന്റെ നിർദ്ദേശ പ്രകാരം എസ്ഐ അനൂപ്, എഎസ്ഐ രാജീവൻ, ജി.എസ്.സിപിഒ ബിജു എസ്പിള്ള, സി.പി.ഒമാരായ റിയാസ്,നിധിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് മലയാളത്തിൽ കൈയൊപ്പ് മത്സരം നടത്തി

മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് മലയാളത്തിൽ കൈയൊപ്പ് മത്സരം നടത്തി

വിളപ്പിൽ: മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മലയാളത്തിൽ കൈയൊപ്പ് മത്സരം നടത്തി. മലയാളച്ചന്തം നിറഞ്ഞുനിന്ന കൈയൊപ്പുകളിലൂടെ ഏഴാം ക്ലാസുകാരൻ എ. കെ മാധവും, എട്ടാം ക്ലാസുകാരി സി.ആർ ശിവന്യയും ജേതാക്കളായി. മാതൃമലയാളത്തിൻ്റെ മഹത്വം വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കാനാണ് ഇത്തരത്തിൽ ഒരു മത്സരം സംഘടിപ്പിച്ചതെന്ന് സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, പ്രധാനാധ്യാപിക സി.ആർ ശ്രീദേവി എന്നിവർ പറഞ്ഞു. നൂറുകണക്കിന് കുട്ടികളാണ് മലയാളത്തിൽ കൈയൊപ്പുകളിട്ട് മലയാളത്തെ നെഞ്ചേറ്റിയത്. വിജയികൾക്ക് സ്കൂൾ മാനേജർ ആനന്ദ് കണ്ണശ സമ്മാനങ്ങൾ നൽകി.