മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് മലയാളത്തിൽ കൈയൊപ്പ് മത്സരം നടത്തി

മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് മലയാളത്തിൽ കൈയൊപ്പ് മത്സരം നടത്തി

വിളപ്പിൽ: മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മലയാളത്തിൽ കൈയൊപ്പ് മത്സരം നടത്തി. മലയാളച്ചന്തം നിറഞ്ഞുനിന്ന കൈയൊപ്പുകളിലൂടെ ഏഴാം ക്ലാസുകാരൻ എ. കെ മാധവും, എട്ടാം ക്ലാസുകാരി സി.ആർ ശിവന്യയും ജേതാക്കളായി. മാതൃമലയാളത്തിൻ്റെ മഹത്വം വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കാനാണ് ഇത്തരത്തിൽ ഒരു മത്സരം സംഘടിപ്പിച്ചതെന്ന് സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, പ്രധാനാധ്യാപിക സി.ആർ ശ്രീദേവി എന്നിവർ പറഞ്ഞു. നൂറുകണക്കിന് കുട്ടികളാണ് മലയാളത്തിൽ കൈയൊപ്പുകളിട്ട് മലയാളത്തെ നെഞ്ചേറ്റിയത്. വിജയികൾക്ക് സ്കൂൾ മാനേജർ ആനന്ദ് കണ്ണശ സമ്മാനങ്ങൾ നൽകി.

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

കൊച്ചി: ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട്‌ കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാർഡ് നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐടിഐ ബാംഗ്ളൂരുമായി സർക്കാരിന് ചർച്ച തുടരാനും കോടതി അനുമതി നൽകി. പുതിയ കാർഡ് നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സ്വകാര്യ കമ്പനിയായ റോസ്മൊർട്ട കമ്പനിയുടെ എതിർപ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം. ഇക്കാര്യത്തിൽ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്. 

അടിയന്തര ശസ്ത്രക്രിയയ്ക്കു വേണ്ടി ചികിത്‌സാ സഹായം തേടുന്നു

അടിയന്തര ശസ്ത്രക്രിയയ്ക്കു വേണ്ടി ചികിത്‌സാ സഹായം തേടുന്നു

ആറ്റിങ്ങൽ: കിഴുവിലം ശാന്തി നഗർ പുതുവിള വീട്ടിൽ ശ്രീകുമാരി. സി ചികിത്സാ സഹായം തേടുന്നു. തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടിയാണ് ചികിത്സാ സഹായം തേടുന്നത്. തിരുവനന്തപുരം ശ്രീ ചിത്രാ ആശുപത്രിയിലെ ചികിത്സയ്ക്കായി 14,00,000/- രൂപയുടെ ആവശ്യമുണ്ട്. സുമനസുള്ളവർ സഹായിക്കുക. ധനസഹായം നൽകേണ്ട നമ്പർ താഴെ കൊടുക്കുന്നു.

അക്കൗണ്ട് നമ്പർ: 14150 100000 7640
ഇന്ത്യൻ ഓവർസീസ് ബാങ്ക്, ആറ്റിങ്ങൽ
ഐ എഫ് എസ് സി കോഡ്: IOBA 0001415
ഗൂഗിൾ പേ അക്കൗന്റ്: 8606638591

ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു; പെല്ലറ്റ് തോക്കുമായി യുവാവിന്റെ പ്രതിഷേധം

ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു; പെല്ലറ്റ് തോക്കുമായി യുവാവിന്റെ പ്രതിഷേധം

തിരുവനന്തപുരം: വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷനിൽ യുവാവിന്റെ അസാധാരണ പ്രതിഷേധം. ജീവനക്കാരെയും ജനപ്രതിനിധികളെയും ഓഫീസിനുള്ളിലാക്കി ഗേറ്റ് പുറത്തു നിന്ന് പൂട്ടി. പെല്ലറ്റ് തോക്കുമായെത്തിയ അമരവിള സ്വദേശി മുരുകൻ എന്ന യുവാവാണ് കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്.

സമീപത്തെ കല്ലിയൂർ പഞ്ചായത്ത് വരെ കനാൽ വെള്ളം എത്തുന്നുണ്ട്. എന്നാൽ രണ്ടു വർഷമായി വെങ്ങാനൂർ പഞ്ചായത്തിൽ ഇത് ലഭിക്കുന്നില്ല. പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിലാണെന്നും മുരുകൻ പറയുന്നു.

ആറ്റിങ്ങൽ ഡി.ഇ .ഒ .ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

ആറ്റിങ്ങൽ ഡി.ഇ .ഒ .ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി

എക്സൈസ് നിയമങ്ങൾ പരിഷ്കരിക്കണമെന്ന് കെ.പി.ദുര്യോധനൻ
ആറ്റിങ്ങൽ കേരള മദ്യനിരോധന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി.ഇ .ഒ .ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. അഞ്ചാം ക്ലാസ്സ് മുതലുള്ള ‘പാഠ്യപദ്ധതിയിൽ മദ്യവും ലഹരിയും ഒരു രാജ്യ ദുരന്തം എന്ന യാഥാർത്ഥ്യത്തെ നമ്മുടെ കുട്ടികളിൽ ബോധ്യപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ. ധർണ്ണയുടെ ഉത്ഘാടനം കേരളാ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് കെ.പി.ദ്യുര്യോധനൻ നിർവ്വഹിച്ചു.

നാടിൻ്റെ നാളത്തെ പ്രതിക്ഷകളാകുന്ന മക്കളുടെ ജീവൻ തകർന്ന മദ്യവും ലഹരിയ് യുക്കുമെതിരെ എക്സൈസ് നിയമങ്ങൾ കേരളാ സർക്കാർ പരിഷ്കരിക്കണമെന്ന് കെ.പി.ദുര്യോധനൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് വക്കം അജിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുരളിധരൻ, സിനിമ സിരീയൽ താരം മീനാ കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ട്രഷറർ ശശിധരൻ, ഡോ.സജിമഹിളാ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഹലീമ ബീവി. ജില്ലാ ജനറൽ സെക്രട്ടറി സഞ്ജു വർക്കല, ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് അൻസാരി, സെക്രട്ടറി രംജിത് കടയ്ക്കാവൂർ, ജോ. സെക്രട്ടറി കല്ലുമല ശശി, ചിറയിൻകീഴ് മണ്ഡലം പ്രസിഡൻ്റ് അനി, വർക്കല മണ്ഡലം പ്രസിഡൻ്റ് രതീഷ്, സെക്രട്ടറി സന്ദീപ്, ജോ. സെക്രട്ടറി ബിനു.എസ് എന്നിവർ പങ്കെടുത്തു. വിദ്യാലയങ്ങളെ ലഹരി മുക്തമാക്കണമെന്നാവശ്യപ്പെട്ട് ഡി.ഇ.ഒയ്ക്ക് നിവേദനവും നൽകി.

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീ മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ തിരു: ഉത്സവം ആരംഭിച്ചു

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീ മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ തിരു: ഉത്സവം ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തിരു: ഉത്സവവും പാൽപായസ പൊങ്കാലയും 20ന് ആരംഭിക്കും. 23ന് രാവിലെ 9 ന് പാൽപായസ പൊങ്കാല, 26ന് രാത്രി 7ന് എലെഗെൻസ് ഡാൻസ് സ്റ്റുഡിയോ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, 27ന് രാവിലെ 11.30 മുതൽ അന്നദാനം, വൈകുന്നേരം 6ന് താലപ്പൊലിയും വിളക്കും, 6.15ന് ദീപക്കാഴ്ച(ഐശ്വര്യ ദീപം തെളിക്കൽ), രാത്രി 7 മണിയ്ക്ക് ബിജു പകൽക്കുറി നയിക്കുന്ന വയലിൻഫ്യൂഷൻ & മെഗാഷോ, 28ന് രാവിലെ 8 മണിക്ക് ആറാട്ടുബലി, 8.30ന് ആറാട്ടുബലി എഴുന്നള്ളത്ത് തുടർന്ന് ആറാട്ട് കലാശാഭിഷേകം, ശ്രീഭൂതബലി എന്നിവയോടെ സമാപിക്കും.