by Midhun HP News | Feb 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
21 കാരിയായ യുവതി ഉൾപ്പെടെ രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് ദക്ഷിണ കന്നഡ ജില്ലയിലെ കഡ്ബയിൽ പേരട്കയിലെ മിൽക്ക് സൊസൈറ്റിയിൽ ജോലിക്ക് പോവുകയായിരുന്ന രഞ്ജിത (21) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രഞ്ജിതയെ രക്ഷിക്കാൻ ഓടിയെത്തിയ പ്രദേശവാസിയായ രമേഷ് റായിയും (55) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. രഞ്ജിതയുടെ നിലവിളി കേട്ട് രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരനായ രമേശ് റായിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. പാൽ സഹകരണ സംഘത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് രഞ്ജിതയെ കാട്ടാന ആക്രമിച്ചത്. രമേഷ് റായ് സംഭവസ്ഥലത്തുവെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ എം.ആർ.രവികുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വൈ.കെ. ദിനേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി. രഞ്ജിതയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സഹോദരിക്ക് ജോലി നൽകുമെന്ന് അധികൃതർ ഉറപ്പുനൽകി. മേഖലയിൽ കാട്ടാനശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിസിഎഫ് ശ്രീകുമാർ ഉറപ്പുനൽകി. കഴിഞ്ഞയാഴ്ച കർണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിൽ പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഹുൻസൂർ അൻഗോട്ട സ്വദേശിയായ മധുവിൻ്റെയും വീണ കുമാരിയുടേയും മകൻ ചേതൻ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ചേതൻ മരിക്കുകയും മധു നിസാര പരിക്കോടെ രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചേതൻ്റെ ബന്ധു രാജുവിനെ പിറ്റേദിവസം രാവിലെയാണ് കടുവ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നു.

by Midhun HP News | Feb 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,600 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 5200 ആയി. ഇന്നലെയും പവന് 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം പകുതി മുതല്‍ ഉയര്‍ന്നു നില്‍ക്കുന്ന വില ഏതാനും ദിവസമായി ഇടിവിലാണ്.

by Midhun HP News | Feb 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കലയിൽ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണം. അമ്മയുടെ കൈയ്ക്ക് വെട്ടേറ്റു, മകനെ വാൻ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ പ്രതിയടക്കം മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടൂര്‍ സ്വദേശികളായ റംസീന ബീവി, ഇളയ മകൻ ഷംനാദ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി ശിഹാബുദ്ധീനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വസ്തുവിൽ ഉൾപ്പെടുന്ന കടയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തിൽ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
വർക്കല താഴെവെട്ടൂർ ചുമട് താങ്ങി ജംഗ്ഷന് സമീപം ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വെട്ടൂർ സ്വദേശികളായ റംസീന ബീവി , ഇളയമകൻ ബേബി എന്ന് വിളിക്കുന്ന ഷംനാദ്, കുറ്റകൃത്യം ചെയ്ത ശിഹാബുദ്ദീൻ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റംസീന ബീവിയുടെ കൈയ്ക്ക് ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശിഹാബുദ്ധീൻ ഓടിച്ച വാനിന്റെ അടിയിൽ പെട്ട ഷംനാദ് അത്യാസന്ന നിലയിലാണ്. വാനിന്റെ അടിയിൽ കുടുങ്ങികിടന്ന ഷംനദിനെ നാട്ടുകാരാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.
വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷംനാദിനെ പ്രാഥമിക ചികിത്സക്ക് ശേഷം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. റംസീനയുടെ കയ്യിൽ വെട്ടേറ്റ് ഉണ്ടായ മുറിവുകൾ അഴത്തിലുള്ളതാണെന്ന് വിവരം ലഭിച്ചു. കൈയ്യാങ്കളിയ്ക്കിടെ ശിഹാബുദ്ധീന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയായ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Feb 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കാം. ഇതുസംബന്ധിച്ച് ഇപിഎഫ്ഒ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അനുവദിച്ച നാലുമാസ കാലാവധിയായ മാര്‍ച്ച് മൂന്നിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് ഇപിഎഫ്ഒയുടെ നടപടി.

2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം വിരമിച്ചവര്‍ക്കും ഇപ്പോഴും സര്‍വീസില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്ഷന് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയാണ് ഇപിഎഫ്ഒ ഉത്തരവ് ഇറക്കിയത്. ഇവര്‍ക്ക് ഓപ്ഷന്‍ നല്‍കുന്നതിന് ഉടന്‍ തന്നെ ഓണ്‍ലൈനില്‍ പ്രത്യേക സൗകര്യം ഒരുക്കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ശനിയാഴ്ച അവസാനിച്ച കഴിഞ്ഞ ആഴ്ചയില്‍ ഉടന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം ഇപിഎഫ്ഒയ്ക്ക് കത്തുനല്‍കിയിരുന്നു.

ഓപ്ഷന്‍ നല്‍കാതെ 2014ന് സെപ്തംബറിനുമുമ്പ് വിരമിച്ചവര്‍ക്കും അതിനുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കുംമാത്രമാണ് സുപ്രീംകോടതി വിധിപ്രകാരം ഉയര്‍ന്ന പെന്ഷന് ഓപ്ഷന് അവകാശമില്ലാത്തത്. ഓപ്ഷന്‍ നല്‍കി 2014 സെപ്തംബറിനു മുമ്പായി വിരമിച്ചവര്‍, ഓപ്ഷന്‍ നല്‍കാതെ തന്നെ 2014 സെപ്തംബറിനുശേഷം വിരമിച്ചവര്‍, 2014 സെപ്തംബറിനുമുമ്പ് ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന ഓപ്ഷന്‍ നല്‍കാന്‍ അവസരമൊരുക്കണമെന്നാണ് നവംബറിലെ സുപ്രീംകോടതി വിധി. ഓപ്ഷന്‍ നല്‍കാന്‍ നാലുമാസ സമയപരിധിയും കോടതി അനുവദിച്ചു.
by Midhun HP News | Feb 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ അടച്ചിടും. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് റൺവേ അടച്ചിടുന്നത്.
ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയാണ് വിമാനത്താവളത്തിന്റെ റൺവേ അടച്ചിടുക. ഇതനുസരിച്ച് വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.


by Midhun HP News | Feb 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിനിയാണ് പരാതി നല്‍കിയിരിക്കുന്നത്. സുഹൃത്തുക്കളായ രണ്ടുപേര്‍ ബലമായി മദ്യം നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി പ്രതികളുടെ താമസ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബലമായി വലിയ അളവില്‍ മദ്യം കുടുപ്പിച്ചുവെന്നും പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സുഹൃത്തും അയാളുടെ സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു. മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.

Recent Comments