by Midhun HP News | Feb 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് തൃശൂര്‍ എഡിഎം അനുമതി നിഷേധിച്ചു. പുറപ്പാടിന്റെ ഭാഗമായി എങ്കക്കാട് വിഭാഗം നല്‍കിയ അപേക്ഷയാണ് ജില്ലാ ഭരണകൂടം തള്ളിയത്. അപകടസാധ്യത മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും എഡിഎം പറഞ്ഞു.

by Midhun HP News | Feb 20, 2023 | Latest News, കേരളം
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതി. ആ പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കണം. പക്ഷെ തെറ്റായ നടപടി സ്വീകരിക്കാനും പാടില്ല. അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവുമധികം ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പുറത്ത് പോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. അതിനാല്‍ ഭക്ഷ്യ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജില്ലാടിസ്ഥാനത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്യും. മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ജില്ലകള്‍ക്ക് റാങ്കിഗ് ഏര്‍പ്പെടുത്തും. എല്ലാ ജില്ലകളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും. ജില്ലാതല അവലോകനവും സര്‍ക്കിള്‍തല അവലോകനവും നടത്തണം. പരിശോധനകളുടെ തുടര്‍നടപടികള്‍ സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യും. പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കണം. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. ചെക്ക്പോസ്റ്റുകളിലെ പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹന സൗകര്യമുള്‍പ്പെടെയുള്ള പിന്തുണ നല്‍കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ആരാധനാലയങ്ങളിലും എഫ്എസ്എസ്എ പ്രകാരം ഭോഗ് പദ്ധതി നടപ്പിലാക്കും. ഫോസ്റ്റാക് പരിശീലനം കാര്യക്ഷമമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ഫീല്‍ഡില്‍ നേരിടുന്ന പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല അവധി എടുത്ത് പോകാന്‍ പാടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലുണ്ട്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 64,692 പരിശോധനകള്‍ നടത്തി. 7414 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 5259 സ്ഥാപനങ്ങളില്‍ നിന്നായി 1.83 കോടി രൂപ പിഴ ഈടാക്കി. 20,226 സര്‍വയലന്‍സ് സാമ്പിളും 6389 സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. മൊബൈല്‍ ലാബ് വഴി 25,437 പരിശോധനകള്‍ നടത്തി. പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
1,85,448 സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനും 35,992 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും നല്‍കിയിട്ടുണ്ട്. 97,77 പരാതികള്‍ ലഭിച്ചതില്‍ 9615 പരാതികളും തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ നടപടി സ്വീകരിച്ചു വരുന്നു. 955 സ്ഥാപനങ്ങള്‍ക്ക് ഹൈജീന്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. 159 സ്ഥാപനങ്ങള്‍ക്ക് ഹൈജീന്‍ റേറ്റിംഗ് നല്‍കിയ കൊല്ലം ജില്ലയാണ് മുന്നില്‍. 396 ഭക്ഷ്യ സുരക്ഷാ പരിശീലന പരിപാടികള്‍ നടത്തി. 17 ആരാധനാലയങ്ങളില്‍ ഭോഗ് സര്‍ട്ടിഫിക്കേഷനായി ഫൈനല്‍ ഓഡിറ്റ് നടത്തി. 196 സന്നദ്ധ സംഘടനകള്‍ സേഫ്ഫുഡ് ഷെയര്‍ഫുഡ് പദ്ധതിയില്‍ അംഗങ്ങളായി. 476 സ്‌കൂളുകള്‍ സേഫ് ആന്റ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂളില്‍ അംഗങ്ങളായി. 85 മാതൃകാ ഭക്ഷ്യ സുരക്ഷാ പഞ്ചായത്തുകളായി. 19 കാമ്പസുകള്‍ ഈറ്റ് റൈറ്റ് കാമ്പസുകളായിട്ടുണ്ട്.
by Midhun HP News | Feb 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തുർക്കി -സിറിയ ദുരന്തഭൂമിയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുർക്കിയിലെ ഒരു അപാർട്‍മെന്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഭൂകമ്പം നടന്ന് 12 ദിവസങ്ങൾക്ക് ശേഷം ഒരു ദമ്പതികളെയും മകനെയും രക്ഷപ്പെടുത്തി. കുട്ടി പിന്നീട് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. കിർഗിസ്ഥാനിൽ നിന്നുമുള്ള ഒരു സംഘമാണ് 49 -കാരനായ സാമിർ മുഹമ്മദ് അകർ, ഭാര്യ 40 -കാരിയായ റഗ്ദ, ഇവരുടെ 12 വയസുള്ള മകൻ എന്നിവരെ കണ്ടെത്തിയത്. തെക്കൻ തുർക്കി നഗരമായ അന്റാക്യയിലെ ഇടിഞ്ഞുതകർന്ന അപാർട്മെന്റിൽ നിന്നുമാണ് ഇവരെ രക്ഷപ്പെടുത്തിയത്.
12 ദിവസങ്ങൾക്ക് ശേഷം രാവിലെ 11.30 -നാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതിന് മുമ്പായി ആ അവശിഷ്ടങ്ങൾക്കിടയിൽ കുടുംബം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നത് 296 മണിക്കൂറുകളാണ്. ഇവരെ കെട്ടിടത്തിൽ നിന്നും പുറത്തെത്തിച്ചയുടനെ ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ രണ്ട് കുട്ടികളുടെ മൃതദേഹം കൂടി ഉണ്ടായിരുന്നു എന്ന് കിർഗിസ്ഥാനിലെ രക്ഷാപ്രവർത്തക സംഘം പറഞ്ഞു. ആ മരിച്ച രണ്ട് കുട്ടികളും സാമിർ- റഗ്ദ ദമ്പതികളുടെ കുട്ടികളായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിച്ചു. സമറിന് ബോധം വീണു എന്നും മുസ്തഫ കെമാൽ ആശുപത്രിയിൽ ചികിത്സയിലാണ് എന്നും തുർക്കിയുടെ ആരോഗ്യ മന്ത്രി പറഞ്ഞു.

അതിനിടെ ഒരു മാധ്യമത്തോട് താൻ സ്വന്തം മൂത്രം കുടിച്ചാണ് അതിജീവിച്ചത് എന്ന് സാമിർ വെളിപ്പെടുത്തി. എന്നും താൻ മക്കളെ വിളിച്ച് നോക്കാറുണ്ടായിരുന്നു. ആദ്യത്തെ മൂന്ന് ദിവസം അവർ വിളി കേൾക്കുകയും പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പിന്നീടങ്ങോട്ട് അവരിൽ നിന്നും പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല എന്നും സാമിർ പറഞ്ഞു. അന്റാക്യ ഉൾപ്പെടുന്ന ഹതായ് പ്രവിശ്യയാണ് തുർക്കിയിൽ ഏറ്റവും രൂക്ഷമായി ഭൂചലനം ബാധിച്ച സ്ഥലങ്ങളിൽ ഒന്ന്.
by Midhun HP News | Feb 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബീന രാജീവിന്റെ വിജയത്തിനായി തൊഴിലുറപ്പ് തൊഴിലാളികൾ
ഉപതെരഞ്ഞെടുപ്പ് നടത്തുന്ന കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ബീനാ രാജീവിന്റെ വിജയത്തിനായി തൊഴിലുറപ്പ് തൊഴിലാളികൾ രംഗത്തെത്തി. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
വാർഡിലെ പള്ളിമുക്ക് ഭാഗത്തുനിന്ന് ആരംഭിച്ച ജാഥ കടയ്ക്കാവൂർ ഓവർ ബ്രിഡ്ജിന് സമീപം സമാപിച്ചു.

പ്രചരണ ജാഥയുടെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു നിർവഹിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കടയ്ക്കാവൂർ ഓവർബിഡ്‌ജിനു സമീപം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി എസ്.പ്രവീൺചന്ദ്ര നിർവഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, സിപിഎം ഏരിയ കമ്മിറ്റിയംഗം എം.മുരളീധരൻ, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ, യൂണിയൻ മേഖലാ സെക്രട്ടറി നിസാർ,ട്രഷറർ ഷിജു ഏരിയ കമ്മിറ്റി അംഗങ്ങളായ സജിത്ത് ഉമ്മർ, ഹീസാ മോൻ, ഗ്രാമ പഞ്ചായത്ത് അംഗം യമുന എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
by Midhun HP News | Feb 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കടയ്ക്കാവൂർ, ചാത്തന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതികളായ ഷൈനു (39), അനിൽ (45) എന്നിവരെ ആറ്റിങ്ങൽ പോലീസ് പിടികൂടി. ആറ്റിങ്ങൽ വാളക്കാട് സ്വദേശിയായ സലിം നിവാസിൽ സലിം എന്നയാളുടെ വീട്ടിൽ നിന്നും 22 1/4 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് വാളക്കാട് ബിവറേജിനു സമീപത്തു നിന്നും പ്രതികൾ പിടിയിലായത്.

സ്ഥിരമായി വാളക്കാട് ബിവറേജിൽ വരാറുള്ള പ്രതികൾ വാളക്കാട് തേരിമുക്ക് ജംഗ്ഷനിലുള്ള വീട്, കഴിഞ്ഞ 4 ദിവസമായി അടഞ്ഞു കിടക്കുന്നതായും കഴിഞ്ഞ ഒരു മാസത്തിനകം വിവാഹം നടന്നതായും മനസിലാക്കി ഈ വീട്ടിൽ മോഷണം നടത്തുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തൊണ്ടി മുതലുകൾ കണ്ടെടുക്കേണ്ടതായും മറ്റ് കേസുകളിൽ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായും ഉണ്ടെന്നു പോലീസ് അറിയിച്ചു. ആറ്റിങ്ങൽ ഡി വൈ എസ് പി ബിനു, ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ തൻസീം അബ്ദുൾ സമദ്, എസ് അഭിലാഷ്, എസ് ഐ അനൂപ്, എ എസ് ഐമാരായ രാജീവൻ, കിരൺകുമാർ, സി പി ഒമാരായ റിയാസ്, രജിത്ത്, നിധിൻ, വിനീഷ്, സുനിൽ, ഷാഡോ ടീം അംഗങ്ങളായ എ എസ് ദിലീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

by Midhun HP News | Feb 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഫെബ്രുവരി 22, 23 തിയതികളിൽ ന്യൂ ഡൽഹി കൽക്കത്തോറ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഐ. എൻ. റ്റി. യു. സി ദേശിയ സമ്മേളനത്തിൽ പങ്കെടുക്കാൻ ചിറയിൻകീഴ് താലൂക്കിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡെലിഗേറ്റ്കളായ സലിം പാണന്റെമുക്ക്, സുദർശനൻ പിള്ള, യു. പ്രകാശ്, ശശാങ്കൻ, ശാസ്തവട്ടം രാജേന്ദ്രൻ, വക്കം സുധ, എസ്. ശ്രീരംഗൻ, വി. ചന്ദ്രിക, മണനാക്കു ഷിഹാബ്, സതീശൻ കല്ലൂർക്കോണം എന്നിവർക്ക്
ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ.വി. എസ് അജിത് കുമാർ യാത്രയയപ്പ് നൽകി.


Recent Comments