കെ റെയിൽ പദ്ധതിക്കെതിരെ ഒരുകോടി ഒപ്പ് ശേഖരണം

കെ റെയിൽ പദ്ധതിക്കെതിരെ ഒരുകോടി ഒപ്പ് ശേഖരണം

കെ റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, സമര പ്രവർത്തകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതി മാറൻകോട്കോണം, കരവാരം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കടുവാപള്ളി ജംഗ്ഷനിൽ സമര പ്രവർത്തകർ ഒപ്പ് ശേഖരണം നടത്തി. മാറൻകോട്കോണം സമരസമിതി കൺവീനർ സംഗീത വർണ്ണൻ അധ്യക്ഷത വഹിച്ചു.

സമര സമിതി ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു. വികസനം എന്ന പേരിൽ ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കുകയും ജീവനോപാധികൾ ഇല്ലാതാക്കുകയും പരിസ്ഥിതിയെ തകർക്കുകയും ചെയ്യുന്ന വിനാശകരമായ നയമാണ് അധികാരികൾ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയവും ആധികാരികവുമായ പഠനങ്ങൾ നടത്താതെ പദ്ധതികൾ നടപ്പാക്കുന്നത് ഭാവിയിൽ അതിഗുരുതരമായ സാമൂഹിക- പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കൺവീനർ എ.ഷൈജു മുഖ്യ പ്രസംഗം നടത്തി.
കരവാരം സമരസമിതി സെക്രട്ടറി മുരളീന്ദ്രകുമാർ, അസീസ് കിനാലുവിള, മുനീർഖാൻ എന്നിവർ സംസാരിച്ചു. സമര സമിതി പ്രവർത്തകരായ ഗോപിനാഥൻ, വസന്ത രത്നമണി, ലത, രചിത്ര, രമാദേവി, വസുമതി, ഗിരിജ, അബ്ദുള്ള, തുടങ്ങിയവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി.

പകൽക്കുറി മഹാവിഷ്ണു ക്ഷേത്ര കടവിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി

പകൽക്കുറി മഹാവിഷ്ണു ക്ഷേത്ര കടവിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി

ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പകൽക്കുറി മഹാവിഷ്ണു ക്ഷേത്ര കടവും അനുബന്ധ പ്രവർത്തികളും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. അഡ്വ. വി ജോയി എം എൽ എ അധ്യക്ഷനായി. ടി ബേബി ബേബി സുധ, ബിന്ദു എസ്, എം മാധവൻ കുട്ടി, എ നിഹാസ് തുടങ്ങിവർ പരിപാടിയിൽ പങ്കെടുത്തു

ശ്രീ ശങ്കരമംഗലം ക്ഷേത്രത്തിലേയ്ക്ക് മഹാദേവന്റെ ചിത്രം വരച്ച് നൽകി

ശ്രീ ശങ്കരമംഗലം ക്ഷേത്രത്തിലേയ്ക്ക് മഹാദേവന്റെ ചിത്രം വരച്ച് നൽകി

ശ്രീശൈലം വീട്ടിൽ ജയശ്രീ ശ്രീ ശങ്കരമംഗലം ക്ഷേത്രത്തിലേയ്ക്ക് വരച്ച മഹാദേവന്റെ ചിത്രം ഹെർ ഹൈനസ് പൂയം തിരുനാൾ ഗൗരീ പാർവതീഭായി തമ്പുരാട്ടിയ്ക്ക് നൽകുകയും തമ്പുരാട്ടി ക്ഷേത്രത്തിന് സമർപ്പിയ്ക്കുകയും ചെയ്തു. ചിത്രകാരിയും ആറ്റിങ്ങൽ സി എസ് ഐ ഇ എം എച്ച് എസ് എസിലെ ചിത്രകലാ വിഭാഗം അധ്യാപികയാണ് ജയശ്രീ.

സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

കഠിനംകുളം: പുതുക്കുറിച്ചി ഗവ. എൽ.പി. സ്കൂളിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നടന്നു. ആഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവ്വഹിച്ചു. ജെമിനി സോഫ്റ്റ് വെയർ സൊലൂഷൻസ് മാനേജ്മെൻ്റിൻ്റെ സി.ആർ. എസ് ഫണ്ടിൽ നിന്നും 19.50 ലക്ഷം രൂപം ചെലവഴിച്ചാണ് ആഡിറ്റോറിയം നിർമ്മിച്ചത്.കടുത്ത ചൂടിൽ അസംബ്ലി ചേരുന്നതുൾപ്പെടെയുള്ള സ്കൂൾ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ സ്കൂൾ വികസന സമിതിയും വാർഡ് മെമ്പർ ബി. കബീറും ചൂട്ടികാട്ടി കമ്പനിക്ക് നൽകിയ അപേക്ഷ പരിഗണിച്ച് ഓഡിറ്റോറിയം നിർമ്മിക്കാമെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

കഠിനംകുളം പഞ്ചായത്ത് പ്രസിഡൻ്റ് അജിത അനി അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സൗദാബീവി സ്വാഗതം പറഞ്ഞു. ഓഡിറ്റോറിയം സമർപ്പണ പ്രഖ്യാപനം കമ്പനി ഡയറക്ടർ രഞ്ജിത് ഡാർവിൻ നിർവ്വഹിച്ചു. പോത്തൻകോട് ബ്ലോക്ക് പ്രസിഡൻ്റ് ഹരിപ്രസാദ്, ആശാ മോൾ വി.എസ്, കബീർ ബി, സതീഷ് ഇവാനിയോസ്, സെയ്ദലവി ശിഹാബുദ്ദീൻ തങ്ങൾ, ലോറൻസ് ഫെർണാണ്ടസ്, ഗാന്ധിയൻ ഉമ്മർ, സ്കൂൾ വികസന സമിതി അംഗങ്ങൾ, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.

സ്കൂൾ വാർഷിക പരീക്ഷ മാർച്ച്  13 മുതൽ  ഉച്ചക്കു ശേഷം;31 ന്   സ്കൂൾ അടക്കും

സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ ഉച്ചക്കു ശേഷം;31 ന് സ്കൂൾ അടക്കും

ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിൽ ധാരണ. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും.

രാവിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഒന്ന്-ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ഉച്ചക്കു ശേഷം രണ്ടു മുതലായിരിക്കും നടക്കുക. വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ സമയക്രമം അനുസരിച്ചായിരിക്കും പരീക്ഷ. വിശദ ടൈംടേബിൾ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിക്കും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് ധാരണ.

ഉച്ചഭക്ഷണ പദ്ധതിയിൽ മൂന്നു മാസത്തെ കുടിശ്ശിക തുകയായ 126 കോടി അനുവദിച്ചിട്ടുണ്ടെന്നും ഉടൻ വിതരണം ചെയ്യുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കാനുള്ള പ്രപ്പോസലുകളിൽ അംഗീകരിക്കാവുന്നവ സർക്കാറിലേക്ക് കൈമാറി. സ്പെഷലിസ്റ്റ് അധ്യാപക സമരം ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായും ഡയറക്ടർ അറിയിച്ചു.

ദിലീപിന് തിരച്ചടി; മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

ദിലീപിന് തിരച്ചടി; മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

ഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. സാക്ഷിവിസ്താരത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു സുപ്രീം കോടതി വ്യക്തമാക്കി. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ കേസിലെ പ്രതിയായ ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജികള്‍ പരിഗണിക്കുന്നത് മാര്‍ച്ച് 24ലേക്കു മാറ്റി. കേസിന്റെ വിചാരണക്കാലാവധി നീട്ടുന്നതു പിന്നീട് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. സാക്ഷിവിസ്താരത്തിന്റെ പുരോഗതി നോക്കിയാവും ഇതില്‍ തീരുമാനം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്നു കോടതി നിര്‍ദേശിച്ചു. സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാന്‍ 30 പ്രവൃത്തി ദിനങ്ങള്‍ വേണമെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഏഴു പേരെയാണ് വീണ്ടും വിസ്തരിക്കുന്നതെന്നും ഇതില്‍ മൂന്നു പേരുടെ വിസ്താരം പൂര്‍ത്തിയായതായും പ്രോസിക്യൂഷന്‍ അറിയിച്ചു.
നാലു പേരെയാണ് കേസില്‍ ഇനി വീണ്ടും വിസ്തരിക്കാനുള്ളത്. പ്രതിഭാഗം നീട്ടിക്കൊണ്ടുപോവാത്ത പക്ഷം ഇത് ഒരു മാസത്തിനകം തീര്‍ക്കാനാവുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചു. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ വ്യാജ കാരണങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടുന്നതെന്നു ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. തെളിവുകളുടെ വിടവ് നികത്താനാണ് ഇതെന്നും ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചു.