വി മുരളീധരന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു; കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകള്‍

വി മുരളീധരന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു; കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകള്‍

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വീട് വൃത്തിയാക്കാന്‍ എത്തിയ സത്രീയാണ് കാര്‍പ്പോര്‍ച്ചില്‍ ചോരപ്പാടുകളും ജനല്‍ചില്ലുകളും പൊട്ടിയ നിലയില്‍ കണ്ടത്. വീടിന്റെ ടെറസിലേക്ക് കയറുന്ന പടികളിലും രക്തപ്പാടുകള്‍ ഉണ്ട്. പോര്‍ച്ചില്‍ ഒരു വലിയ കരിങ്കല്ലും കണ്ടെത്തി. ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് തൊട്ടുപുറകിലാണ് വി മുരളീധരന്റെ ഓഫീസ്. രാവിലെ ശ്രദ്ധയില്‍പ്പെട്ട സ്ത്രീ വി മുരളീധരന്റെ സഹായിയെ അറിയിക്കുകയായിരുന്നു.
ഇന്നലെ രാത്രിയിലാകാം സംഭവമെന്നാണ് കരുതുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും. അയല്‍വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കർണാടകയിലെ പുതിയ വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടും

കർണാടകയിലെ പുതിയ വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടും

ബെംഗളൂരു: കർണാടകയിൽ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് ബി.എസ് യെദിയൂരപ്പയുടെ പേരിടും. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ വിമാനത്താവളത്തിനാണ് യെദിയൂരപ്പയുടെ പേരിടുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്. നേരത്തെ കർണാടക മന്ത്രിസഭായോഗമാണ് യെദിയൂരപ്പയുടെ പേര് വിമാനത്താവളത്തിനിടാൻ തീരുമാനിച്ചത്. എന്നാൽ ഈ നീക്കത്തെ എതിർത്ത് യെദിയൂരപ്പ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിന് മുൻമുഖ്യമന്ത്രിയുടെ പേര് നൽകുന്നതിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു. വ്യോമയാന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്ത് നൽകുമെന്നും ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവമൊഗ്ഗയുടെ വികസനം സാധ്യമായത് യെദ്യൂരപ്പ ഉള്ളത് കൊണ്ടാണെന്നും ബൊമ്മയ് പറഞ്ഞു.

കൊല്ലത്ത് സ്വയം ചിതയൊരുക്കി ഗൃഹനാഥൻ തീ കൊളുത്തി മരിച്ചു

കൊല്ലത്ത് സ്വയം ചിതയൊരുക്കി ഗൃഹനാഥൻ തീ കൊളുത്തി മരിച്ചു

കൊല്ലം: പുത്തൂരിൽ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം എന്നാണ് കരുതുന്നത്.

സഹോദരിയുടെ വീടിനോട് ചേർന്നുള്ള കുടുംബവീട്ടിലാണ് ഇയാൾ കഴിഞ്ഞത്. ഇന്ന് പുലർച്ചെയാണ് വീട്ടുകാർ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ വിജയകുമാർ ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇതിനാൽ ഇയാൾക്ക് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചില സാമ്പത്തിക ബാധ്യതകളും വിജയകുമാറിനുണ്ടായിരുന്നുവെന്നാണ് സൂചന. ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ വിജയകുമാർ എഴുതിയിട്ടുണ്ടെന്നാണ് വിവരം.

സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കേസ്:  ഹർജി ഇന്ന് ഹൈക്കോടതിയിൽ

സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നടൻ ഉണ്ണി മുകുന്ദനെതിരെ നൽകിയ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. എന്നാൽ കേസ് റദ്ദാക്കണമെന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം. കേസിൽ തുടർ നടപടികൾ രണ്ട് വർഷമായി ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കുകയായിരുന്നു. അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസിൽ പ്രതിഭാ​ഗത്തിനായി ഹാജരാകുന്നത്. എറണാകുളത്തെ ഫ്ലാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ നടൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നുമാണ് കേസ്. മജിസ്‌ട്രേറ്റ് കോടതിയാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ സമർപ്പിച്ച ഹർജി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,320 രൂപ. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 5290 ആയി. ഈയാഴ്ച ആദ്യ രണ്ടു ദിവസവും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു.

ശാർക്കര പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അടുപ്പുകൂട്ടൽ ചടങ്ങ് നടന്നു

ശാർക്കര പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അടുപ്പുകൂട്ടൽ ചടങ്ങ് നടന്നു

ശാർക്കര പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അടുപ്പുകൂട്ടൽ ചടങ്ങ് നടന്നു. ശാർക്കര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അടുപ്പുകൂട്ടൽ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങുകൾക്ക് മേൽശാന്തി ഇൻചാർജ് കണ്ണൻ തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.