by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിനു പിന്നിൽ ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെന്ന് ഭാര്യ. കളിക്കാൻ പണം കിട്ടാനായി ഭർത്താവ് മർദ്ദിക്കാറുണ്ടായിരുന്നുവെന്നും വൈശാഖ പറഞ്ഞു. കൊവിഡ് കാലത്ത് വീട്ടിൽ ഒറ്റയ്ക്കായപ്പോൾ നേരം പോക്കിനായാണ് ഗിരീഷ് റമ്മി കളിച്ചു തുടങ്ങിയതാണ്. അത് പിന്നീട് സ്ഥിരം ആയി. റമ്മി കളിയ്ക്ക് അടിമയായതോടെ കിട്ടുന്ന ശമ്പളം മുഴുവൻ റമ്മി കളിക്കാൻ ഇറക്കി. പണം തികയാതെ വന്നതോടെ ഭാര്യയുടെ സ്വർണം വിറ്റ് റമ്മി കളി തുടങ്ങി. ഇതിനിടയിൽ അമിത മദ്യപാനവും തുടങ്ങി.

ഇതോടെ കടം പെരുകി ആത്മഹത്യ ചെയ്യുമെന്ന് പലവട്ടം ഗിരീഷ് പറഞ്ഞെങ്കിലും വൈശാഖ അത് ഗൗരവമായി എടുത്തിരുന്നില്ല. പിന്നീട് റമ്മി കളി നിർത്താൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ഗിരീഷ് വഴങ്ങിയില്ലെന്ന് മാത്രമല്ല മർദനവും തുടങ്ങി. ഒടുവിൽ കടംകയറി നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്നും വൈശാഖ പറഞ്ഞു.
by Midhun HP News | Feb 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു. അതിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ മറ്റൊരു മാതൃക കൂടി ഈ ചിത്രത്തിലുണ്ട്. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്.

നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്കരിക്കപ്പെടുകയാണ്. ഇനി മുതൽ ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാർനസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. ഒപ്പം ഈ കുട്ടികൾ ക്രാഷ് ഹെൽമറ്റോ ബൈസിക്കിൾ ഹെൽമെറ്റോ ധരിച്ചിരിക്കണം. നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്പീഡിൽ കൂടാൻ പാടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വർഷം ഫെബ്രുവരി 15 മുതൽ നടപ്പിലാകും. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി.

നിയമം അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് അഭികാമ്യം ആയിരിക്കും. ഇത്തരം സേഫ്റ്റി ഹാർനസ്സുകളും ക്രാഷ് ഹെൽമെറ്റുകളും ബൈസിക്കിൾ ഹെൽമെറ്റുകളും മാർക്കറ്റുകളിലും ഓൺലൈനായും ലഭ്യമാണ്.
by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ഒഴിവാക്കി പശുവിനെ ആലിംഗനം ചെയ്യാന്‍ ആഹ്വാനം. കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെതാണ് വിചിത്ര നിര്‍ദേശം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും ഉത്തരവില്‍ പറയുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതും ജൈവൈവിധ്യത്തെ പ്രതിനീധികരിക്കുന്നതുമാണ് പശു. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെ പോലെ പരിപാലിക്കുന്ന സ്വഭാവമുളളതിനാലാണ കാമധേനു, എന്നും ഗൗമാത എന്നും വിളിക്കുന്നതെന്നും മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

പശുവിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ നോട്ടീസില്‍ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു.

by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളാകെ മുന്നേറ്റങ്ങളുടേയും നേട്ടങ്ങളുടെയും പാതയിലാണ്. ആവേശം കൊള്ളിക്കുന്ന വൈവിധ്യമാർന്ന മാതൃകകളാണ് പല വിദ്യാലയങ്ങളും പാഠ്യ പാഠ്യാനുബന്ധ മേഖലകളിൽ കാഴ്ച വയ്ക്കുന്നത്. ഇത്തരം മികവുകളും അനുകരണീയ മാതൃകകളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഉപജില്ലയിലെ വിദ്യാലയങ്ങൾക്ക് അക്കാദമിക പിന്തുണ നൽകാൻ ചുമതലപ്പെട്ട കിളിമാനൂർ ബി ആർ സി ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഇതിനായി പങ്കുവയ്ക്കലിന്റെയും പ്രദർശിപ്പിക്കലിന്റെയും പുതിയകാല വേദിയായ യൂട്യൂബ് പ്ലാറ്റ്ഫോം അരീന എന്ന പേരിൽ സജ്ജമാകുകയാണ്. ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി കിളിമാനൂർ ബി ആർ സിയിൽ വച്ചു 9/2/2023 രാവിലെ 10 മണിക്ക് നിർവഹിക്കുന്നു.

by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റൈറ്റിംഗുകള്‍ ഫേക്കും പെയിഡുമാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പ്രമോഷന്‍ എന്ന കാര്യം ഇന്നത്തെക്കാലത്ത് പ്രധാനമാണ്. അത് സോഷ്യല്‍ മീഡിയ വഴി ആയാലും നടത്തണം. നമ്മള്‍ ഒരു സിനിമ ഇറക്കുന്നുണ്ടെന്ന് നാട്ടുകാര്‍ അറിയണം. അതിനായി സോഷ്യല്‍ മീഡിയ പരസ്യവും ഹോള്‍ഡിംഗും എല്ലാം വേണം.

പൈസ കൊടുത്ത് റിവ്യൂ എഴുതിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് പിന്നീട് വിജയ് ബാബു പ്രതികരിച്ചത്. നമ്മള്‍ ജീവിക്കുന്നത് ഫേക്ക് വേള്‍ഡിലാണ് എന്ന് പറയും പോലെ എല്ലാം ഫേക്കാണ്. എല്ലാം പെയ്ഡാണ്. റേറ്റിംഗ് ആപ്പില്‍ എന്‍റെ ചിത്രത്തിന്‍റെ റേറ്റിംഗ് 9.9 എന്ന് പണം കൊടുത്ത് നിലനിര്‍ത്താന്‍ സാധിക്കും. അത് തുടര്‍ച്ചയായി നിലനിര്‍ത്താനും പണം നല്‍കിയാല്‍ സാധിക്കും. നമ്മള്‍ ഇപ്പോള്‍ ഒരു പാട്ട് ഇറക്കുന്നു. അതിന് വണ്‍ മില്ല്യണ്‍ വേണോ, 2 മില്ല്യണ്‍ വേണോ, 10 മില്ല്യണ്‍ വേണോ. ഇപ്പോള്‍ നാം ഒരു ഫേക്ക് സിസ്റ്റത്തിലൂടെയാണ് പോകുന്നത്. ഇപ്പോള്‍ ഒരു പാട്ട് ഇറക്കുമ്പോള്‍ തന്നെ ഫോണ്‍ വരും സാര്‍ 5 മില്ല്യണ്‍ അടിക്കട്ടെ എന്ന് ചോദിച്ച്.
5 മില്ല്യണ്‍, 10 മില്ല്യണ്‍ റീച്ച് എന്ന് പറഞ്ഞ് പോസ്റ്റര്‍ വരാറില്ലെ. ഇതെല്ലാം ഫേക്കാണ്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് ഞാന്‍ പറയുകയാണ് ഇതെല്ലാം ഫേക്കാണ്. എന്നാല്‍ ജെനുവിനായി റിവ്യൂ ചെയ്യുന്നവരുണ്ട്. എല്ലാവര്‍ക്കും ഒരു പ്രൊഡക്ടില്‍ അഭിപ്രായം പറയാം. അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഒരു പ്രോഡക്ട് റേറ്റിംഗ് ചെയ്യുന്നത് ശരിയല്ല. ഒരാളുടെ പ്രൊഡക്ട് റേറ്റ് ചെയ്യാന്‍ മറ്റൊരാള്‍ അധികാരമില്ല. വേണമെങ്കില്‍ അതില്‍ അഭിപ്രായം പറയാം. ഒരു പടം കാണരുത് എന്നൊന്നും റേറ്റ് ചെയ്യരുത്.
പെയ്ഡ് റിവ്യൂസ് ഉണ്ട്. 80 ശതമാനം റിവ്യൂകള്‍ പെയ്ഡാണ്. വേറെ നിവൃത്തിയില്ല. ഒരു ചിത്രത്തെ ഡീഗ്രേഡ് ചെയ്യാന്‍ ആളുണ്ട്. അതിനാല്‍ വേറെ വഴിയില്ല. ഒരു നല്ല ചിത്രം ഇറങ്ങുമ്പോള്‍ അത് ഓടരുതെന്ന് കരുതി റിവ്യൂ ചെയ്യുന്നവരുണ്ട്. ഈ അവസരത്തില്‍ നിര്‍മ്മാതാക്കളും നല്ലത് പറയാന്‍ പെയ്ഡ് റിവ്യൂവിനെ ആശ്രയിക്കും. ഞങ്ങള്‍ക്കും ജീവിക്കണ്ടെ. പെയിഡായി സിനിമയെ മോശമായി റിവ്യൂ ചെയ്യാനും സാധിക്കും.
ഇത്തരം പെയ്ഡ് റിവ്യൂ റേറ്റിംഗിന് വേണ്ടിയുള്ള ബജറ്റുകള്‍ മാറ്റിവയ്ക്കുന്നുണ്ട്. റേറ്റിംഗ് ഉയര്‍ത്താന്‍ പല തീയറ്ററുകളില്‍ നിന്നായി അങ്ങോട്ട് പൈസ കൊടുത്ത് നിര്‍മ്മാതാവ് ടിക്കറ്റ് എടുക്കും. എന്നാല്‍ പടത്തിന് പോകില്ല. അതിന്‍റെ അടിസ്ഥാനത്തില്‍ പിന്നീട് റേറ്റിംഗ് നടത്തും – വിജയ് ബാബു തുറന്നു പറയുന്നു. ചിലപ്പോള്‍ തമാശയായി തോന്നും ഒരു സോംഗ് ഇറക്കി ഒരു രാത്രി കഴിയുമ്പോള്‍ 2 മില്ല്യണ്‍ വ്യൂ, 3 മില്ല്യണ്‍ വ്യൂ എന്ന് കാണുമ്പോള്‍ ചിരിവരും. ചിലപ്പോള്‍ തീയറ്ററില്‍ ഈ ചിത്രം ഇറങ്ങിയാല്‍ 20 ആളുകള്‍ കാണില്ലെന്നും വിജയ് ബാബു പറയുന്നു.
by Midhun HP News | Feb 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചണ്ഡീഗഡ് : പഞ്ചാബിലെ അമൃത്സർ രാജ്യാന്തര അതിർത്തിയിൽ നിന്നും ഇന്ത്യയിലേയ് ക്ക് ഡ്രോൺ പറത്തി പാകിസ്താൻ. ഇന്ത്യയിലേയ്ക്ക് ഡ്രോൺ പറത്താൻ പാകിസ്താൻ ഉന്നം വയ്‌ക്കുന്നതായി അതിർത്തി സുരക്ഷ സേന കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് സുരക്ഷ സേന ഡ്രോണിന് നേരെ വെടിയുതിർത്തു. എന്നാൽ പാകിസ്താനിലേയ്ക്ക് തിരിഞ്ഞ ഡ്രോൺ പാക് അതിർത്തിയിൽ വീണതായും അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞമാസം ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാക് ഡ്രോൺ സുരക്ഷ സേന വെടിവച്ച് വീഴ്ത്തിയതിനു പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും വീണ്ടും ഇത്തരമൊരു നീക്കം നടന്നിരിക്കുന്നത്. മുമ്പ് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ പാക് അതിർത്തിയിൽ വച്ചായിരുന്നു ഡ്രോൺ പിടികൂടിയത്. ഡ്രോൺ വെടി വച്ച് വീഴ്‌ത്തിയ സംഭവത്തെ തുടർന്ന് അതിർത്തി സുരക്ഷ സേന രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. 6.150 കിലോഗ്രാം ഹെറോയിൻ ആണ് പിടിച്ചെടുത്തത്.

Recent Comments